കാസര്‍കോട്: കാസര്‍കോട് പടന്നക്കാട് യു.ഡി.എഫ് ബൂത്ത് ഏജന്റുമാര്‍ക്ക് നേരെ സി.പി.എം ആക്രമണം. ഉച്ചക്ക് ശേഷം യു.ഡി.എഫ് ഭൂരിപക്ഷ മേഖലകളില്‍ വന്‍ തോതില്‍ പോളിങ് നടന്നതോടെ പരിഭ്രാന്തിയിലായ സി.പി.എം ആസൂത്രിതമായി സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. പരിക്കേറ്റ യു.ഡി.എഫ് ബുത്ത് ഏജന്റുമാരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതിനിടെ വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരനെ തലശ്ശേരിയില്‍ വെച്ച് സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചു. ബൂത്ത് സന്ദര്‍ശനത്തിനെത്തിയ മുരളീധരനോട് സി.പി.എം പ്രവര്‍ത്തകര്‍ ഇറങ്ങിപോവാന്‍ പറഞ്ഞു. ഇതിനെതിരെ പ്രതികരിച്ച മുരളീധരനെ സി.പി.എം പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.