ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനേറ്റ കനത്ത പരാജയത്തെ മുന്നില്‍ കാണുന്നതില്‍ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടെന്ന് കേന്ദ്ര കമ്മിറ്റി തെരഞ്ഞെടുപ്പ് വിലയിരുത്തല്‍. പാര്‍ട്ടിക്കേറ്റ തോല്‍വിയുടെ കാരണങ്ങള്‍ സംബന്ധിച്ച കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിലാണ് സംസ്ഥാന നേതൃത്വത്തിനെതിരായ വിമര്‍ശനം. തെരഞ്ഞെടുപ്പ് ഫലം പാര്‍ട്ടിക്ക് പ്രതികൂലമാകുമെന്ന് വിലയിരുത്താന്‍ സംസ്ഥാന നേതൃത്വത്തിന് എന്തുകൊണ്ട് കഴിഞ്ഞില്ലെന്ന് വിശദമായി പരിശോധിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചത് പാര്‍ട്ടിയെ പ്രതികൂലമായി ബാധിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ശബരിമല വിഷയത്തില്‍ ജനങ്ങളുടെ മനസ്സറിയുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടത് അങ്ങേയറ്റത്തെ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്.