ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭയുടെ ആദ്യ ദിനമായ ഇന്ന് മുസ്ലിംലീഗിന്റെ മൂന്ന് എം.പിമാരും പാര്‍്‌ലമെന്റിലെത്തി. പാര്‍ട്ടിയുടെ തെരഞ്ഞടുപ്പ് ചിഹ്നമായ കോണി അടയാളത്തില്‍ മല്‍സരിച്ച് ജയിച്ച് ലോക്‌സഭയില്‍ മൂന്ന് എം.പിമാര്‍ മുസ്ലിംലീഗിന് ഇതാദ്യമായാണ്. വൈകുന്നേരം മൂന്ന് മണിയോടെ മൂവരുടെയും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കും. രാവിലെ മുസ്ലിംലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി.കെ കുഞ്ഞാലിക്കുട്ടി എം.പിയുടെ വസതിയിലെത്തിയ പൊന്നാനി എം.പി ഇ.ടി. മുഹമ്മദ് ബഷീര്‍, തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് നിന്ന് വിജയിച്ച നവാസ്ഗനി എന്നീ മൂന്ന് എം.പിമാരും ഒന്നിച്ചാണ് പാര്‍ലമെന്റിലേക്ക് തിരിച്ചത്. മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമറിന്റെ നേതൃതത്തില്‍ നടന്ന പ്രാര്‍ത്ഥനോടെയാണ് മൂവരുടെയും പതിനേഴാം ലോക്‌സഭയിലേ ആദ്യ ദിനം ആരംഭിച്ചത്.