Connect with us

News

സിപിഎം വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നു, എപ്പോഴാണ് സിപിഎമ്മിന് ജമാഅത്ത് വര്‍ഗീയ പാര്‍ട്ടിയായാത്; വിഡി സതീശന്‍

സിപിഎം പോളിറ് ബ്യുറോ അംഗം എ വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശത്തിനെതിരെയായിരുന്നു വിഡി സതീശന്റെ വിമര്‍ശനം

Published

on

സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനേയും രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സിപിഎം സംഘ്പരിവാറിന് കുടപിടിക്കുകയാണെന്നും അവര്‍ വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുകയാണെന്നും വിഡി സതീശന്‍ ആരോപിച്ചു. സിപിഎം ജമാഅത്തിന്റെ പിന്തുണ തേടി തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്. എപ്പോഴാണ് അവര്‍ സിപിഎമ്മിന് വര്‍ഗീയ പാര്‍ട്ടിയായായതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. സിപിഎം പോളിറ് ബ്യുറോ അംഗം എ വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശത്തിനെതിരെയായിരുന്നു വിഡി സതീശന്റെ വിമര്‍ശനം.

‘വിജയരാഘവന്റെ വര്‍ഗീയ പ്രസ്താവന ഒറ്റപ്പെട്ടതാകണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ സിപിഎം അതേറ്റെടുത്തു. സംഘ്പരിവാറിനെ പോലും സിപിഎം നാണിപ്പിക്കുന്നു. വയനാട്ടിലെ മുഴുവന്‍ ജനങ്ങളെയും സിപിഎം അപമാനിച്ചു. സംഘ്പരിവാറിനെ സന്തോഷിപ്പിക്കാനാണ് സിപിഎം ശ്രമം. ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടെ സിപിഎം മത്സരിച്ചിട്ടുണ്ട്. എന്നാണ് സിപിഎമ്മിന് അവര്‍ വര്‍ഗീയ പാര്‍ട്ടിയായത്? സംഘ്പരിവാര്‍ അജണ്ടയ്ക്ക് സിപിഎം കുടപിടിക്കുന്നു,’ വിഡി സതീശന്‍ പറഞ്ഞു.

പൂരം കലക്കിയത് എം ആര്‍ അജിത് കുമാറാണെന്നും, അതിനാല്‍ ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടിന് പ്രസക്തിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ പൊലീസ് വഷളാവുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബിരിയാണിക്ക് ഒപ്പം സാലഡ് കിട്ടിയില്ല; കൊല്ലത്ത് വിവാഹ വീട്ടില്‍ കൂട്ടത്തല്ല്

Published

on

ബിരിയാണിക്ക് ഒപ്പം സാലഡ് കിട്ടിയില്ല എന്നതിനെ ചൊല്ലി കൊല്ലത്ത് വിവാഹ വീട്ടില്‍ കൂട്ടത്തല്ല്. കാറ്ററിങ് തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ഇന്നലെ തട്ടാമലയ്ക്ക് സമീപമാണ് സംഭവം. വിവാഹത്തിനെത്തിയ പലര്‍ക്കും ബിരിയാണിക്കൊപ്പം സാലഡ് വിളമ്പിയില്ലെന്ന് ആരോപിച്ചാണ് കാറ്ററിങ് തൊഴിലാളികളും പാചകം ചെയ്തവരും തമ്മില്‍ തര്‍ക്കമുണ്ടായത്. പാത്രങ്ങള്‍ കൊണ്ടാണ് തലയ്ക്ക് അടിച്ചത്.

ഇന്നലെ ഉച്ചയോടെ തട്ടാമല പിണയ്ക്കല്‍ ഭാഗത്തെ രാജധാനി ഓഡിറ്റോറിയത്തിലാണ് അക്രമം നടന്നത്. സംഘട്ടനത്തില്‍ നാല് പേര്‍ക്ക് പരുക്കേറ്റു. എല്ലാവര്‍ക്കും തലയ്ക്കാണു പരുക്ക്. വിഷയത്തില്‍ ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രാഥമിക ചികിത്സയ്ക്ക് ശേഷം എല്ലാവരും വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.

Continue Reading

kerala

വളാഞ്ചേരിയിലെ നിപ രോഗബാധിത ഗുരുതരാവസ്ഥയില്‍ തുടരുന്നു; 84 പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആകെ 166 പേരാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്.

Published

on

മലപ്പുറം വളാഞ്ചേരിയിലെ നിപ രോഗബാധിതയുമായി പ്രാഥമികസമ്പര്‍ക്കത്തില്‍ വന്ന 84 പേരുടെ സാമ്പിള്‍ പരിശോധനാഫലം നെഗറ്റീവായി. നിപ രോഗബാധിത സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ആകെ 166 പേരാണ് പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. പുതുതായി ആരും തന്നെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.

65 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും 101 പേര്‍ ലോറിസ്‌ക് വിഭാഗത്തിലുമാണുള്ളത്. ഒരാളുടെ സാമ്പിള്‍ പരിശോധനാഫലം കൂടി വരാനുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നു പേരും എറണാകുളം മെഡിക്കല്‍ കോളജില്‍ ഒരാളുമടക്കം അഞ്ച് പേരുമാണ് ചികിത്സയിലുള്ളത്.

Continue Reading

india

മുസ്‌ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് സ്‌കൂള്‍ ട്രസ്റ്റി രാജേഷ് ലാല്‍വാനി നിര്‍ദേശം നല്‍കിയതായി കണ്ടെത്തി.

Published

on

മുസ്‌ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ച നാഗ്പൂരിലെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. മുസ്‌ലിം സമുദായത്തിലെ പെണ്‍കുട്ടികള്‍ക്ക് 2025-26 അധ്യായന വര്‍ഷത്തേക്ക് പ്രവേശനം നല്‍കരുതെന്ന് പറഞ്ഞെന്ന പരാതിയെ തുടര്‍ന്നാണ് സിറ്റി പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്.

മെയ് 8ന് ആറാം ക്ലാസ് പ്രവേശനത്തിനായി സമീപിച്ച കുടുംബത്തിനോട് സീറ്റ് ഒഴിവില്ലെന്നാണ് സ്റ്റാഫ് അംഗം അനിത ആര്യ അവരോട് പറഞ്ഞത്. എന്നാല്‍ അസിസ്റ്റന്റ് ടീച്ചര്‍ നടത്തിയ അന്വേഷണത്തില്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ പ്രവേശിപ്പിക്കരുതെന്ന് സ്‌കൂള്‍ ട്രസ്റ്റി രാജേഷ് ലാല്‍വാനി നിര്‍ദേശം നല്‍കിയതായി കണ്ടെത്തി. തുടര്‍ന്ന് വിഷയം, പ്രിന്‍സിപ്പലിനെ അറിയിക്കുകയും വിദ്യാര്‍ഥിയുടെ കുടുംബത്തോടൊപ്പം പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ആണ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ മതവികാരം വ്രണപ്പെടുത്തുകയും കുടുംബത്തെ മാനസികമായി തളര്‍ത്തുകയും ചെയ്തതിന് മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Continue Reading

Trending