kerala

ഫണ്ട് തിരിമറി, ബന്ധു നിയമനം; പികെ ശശിക്കെതിരെ അന്വേഷണത്തിന് സിപിഎം

By webdesk13

February 11, 2023

പാലക്കാട്: മുന്‍ എംഎല്‍എ പികെ ശശി ഫണ്ട് തിരിമറി നടത്തിയതില്‍ സിപിഎം പാര്‍ട്ടിതല അന്വേഷണത്തിനൊരുങ്ങുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനാണ് ചുമതല. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പങ്കെടുത്ത പാലക്കാട് ജില്ലാ കമ്മറ്റി യോഗത്തിന്റെതാണ് തീരുമാനം.

പികെ ശശി പാര്‍ട്ടി ഫണ്ട് വ്യാപകമായി തിരിമറി നടത്തിയെന്ന് ചെര്‍പ്പുളശേരി, മണ്ണാര്‍ക്കാട് ഏരിയാ കമ്മറ്റിയില്‍ നിന്ന് ആരോപണം ഉയര്‍ന്നിരുന്നു. 2017 ല്‍ നടന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പിരിച്ചെടുത്ത ഫണ്ടും മണ്ണാര്‍ക്കാട് ഏരിയ കമ്മറ്റി ഓഫീസ് നിര്‍മ്മാണത്തിനായി പിരിച്ചെടുത്ത ഫണ്ടില്‍ നിന്നും വന്‍ തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് ആരോപണം. കൂടാതെ ശശി, തന്റെ കുടുംബക്കാരെ സിപിഎം നേതൃത്വത്തിലുള്ള സഹകരണസംഘത്തില്‍ ജോലിക്ക് നിയോഗിച്ചതായും പരാതി ഉയര്‍ന്നിരുന്നു.