india
ക്രിപ്റ്റോ കറന്‍സി തട്ടിപ്പ്; തമന്നയെയും കാജല്‍ അഗര്‍വാളിനെയും ചോദ്യം ചെയ്യാന്‍ നീക്കം
60 കോടിയുടെ തട്ടിപ്പ് കേസിലാണ് പുതുച്ചേരി പൊലീസിന്റെ നടപടി.

കോടികളുടെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗര്‍വാള്‍ എന്നിവരെ ചോദ്യം ചെയ്യാന്‍ നീക്കം. 60 കോടിയുടെ തട്ടിപ്പ് കേസിലാണ് പുതുച്ചേരി പൊലീസിന്റെ നടപടി. ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് പണംതട്ടിയെന്ന് ആരോപിച്ച് വിരമിച്ച സൈനിക ഉദ്യോഗസ്ഥന് നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കേസില്‍ രണ്ട് പേര് അറസ്റ്റില്‍ ആയിട്ടുണ്ട്.
2022-ല്‍ കോയമ്പത്തൂര്‍ ആസ്ഥാനമായി ആരംഭിച്ച ക്രിപ്റ്റോകറന്‍സി കമ്പനിക്കെതിരേയാണ് കേസ്. കമ്പനിയുടെ ഉദ്ഘാടന ചടങ്ങില്‍ തമന്ന പങ്കെടുത്തിരുന്നു. മഹാബലിപുരത്തെ ഒരു ഹോട്ടലില്‍ നടന്ന പരിപാടിയില്‍ നടി കാജല്‍ അഗര്‍വാളും പങ്കെടുത്തിരുന്നു. ശേഷം കമ്പനി മുംബൈയിലെ ഒരു ക്രൂയിസ് കപ്പലില്‍ പാര്‍ട്ടി നടത്തിയിരുന്നു.
എന്നാല്‍ കമ്പനിയില്‍ നടിമാര്‍ക്ക് പങ്കാളിത്തം ഉണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്. നിതീഷ് ജെയിന്, അരവിന്ദ് കുമാര്‍ എന്നിവരാണ് നിലവില്‍ കേസില്‍ അറസ്റ്റിലായത്.
അതേസമയം ഓണ്‍ലൈന്‍ പരസ്യം കണ്ട് താന്‍ കമ്പനിയില്‍ പണം നിക്ഷേപിച്ചിരുന്നെന്ന് വിരമിച്ച സൈനിക ഉദ്യോഗസ്ഥന്റെ പരാതിയില്‍ പറയുന്നു. ഒരു കോടി നിക്ഷേപിച്ചിട്ടുണ്ടെന്നും പത്ത് സുഹൃത്തുക്കളെ കൊണ്ട് 2.4 കോടി കമ്പനിയില്‍ നിക്ഷേപിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ നിക്ഷേപകരുടെ വിശ്വാസം നേടിയെടുക്കുന്നതിനായി തുടക്കത്തില്‍ ആഡംബര കാറുകള്‍ സമ്മാനമായി നല്‍കിയിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹി, ഒഡീഷ, മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കേരളം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ കമ്പനിക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പുതുച്ചേരി സൈബര്‍ ക്രൈം എസ്പി ഡോ. ഭാസ്കരന് പറഞ്ഞു.
GULF
നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണം; യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്കി അമ്മ
കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദയാധന ചര്‍ച്ച പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അപേക്ഷ.

നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യെമന്‍ സര്‍ക്കാരിന് അപേക്ഷ നല്കി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി. കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ദയാധന ചര്‍ച്ച പുരോഗമിക്കുന്ന സാഹചര്യത്തിലാണ് അപേക്ഷ. നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാര്‍ നാളെ മറുപടി നല്‍കും.
ബുധനാഴ്ച വധശിക്ഷ നടപ്പാക്കാനാണ് യെമന്‍ ഭരണകൂടത്തിന്റെ തീരുമാനം. എന്നാല്‍ കൊല്ലപ്പെട്ട തലാല്‍ അബ്ദു മഹദിയുടെ കുടുംബവുമായി ബ്ലഡ് മണി സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണ്. അവസാന നിമിഷമെങ്കിലും കുടുംബവുമായി സമവായത്തിലെത്തിയാല്‍ നിമിഷപ്രിയയെ വധശിക്ഷയില്‍ നിന്ന് രക്ഷിക്കാനാകുമെന്നാണ് കുടുംബത്തിന്റെയും ആക്ഷന്‍ കൗണ്‍സിലിന്റെയും പ്രതീക്ഷ. ഈ സാഹചര്യത്തിലാണ് വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് യെമനിലെ പബ്ലിക് പ്രൊസിക്യൂഷന് ഡയറക്ടര്‍ ജനറലിന് പ്രേമകുമാരി അപേക്ഷ നല്‍കിയത്.
പബ്ലിക് പ്രൊസിക്യൂഷന് ഡയറക്ടര്‍ ജനറലുമായുള്ള കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ എംബസി അധികൃതരും യെമനിലുള്ള ആക്ഷന്‍ കൗണ്‍സിലംഗം സാമുവല്‍ ജെറോമും പ്രേമകുമാരിക്കൊപ്പം പങ്കെടുത്തു. വധശിക്ഷ നടപ്പാക്കുന്നത് യെമന്‍ ഭരണകൂടം മാറ്റിവെയ്ക്കുമെന്നാണ് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രതീക്ഷ. ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജി സുപ്രിംകോടതി നാളെ പരിഗണിക്കും. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറല്‍ ഹാജരായി മറുപടി നല്‍കും.
india
ട്രെയിന്‍ തീപിടിത്തം: എട്ട് സര്‍വീസുകള്‍ പൂര്‍ണമായി റദ്ദാക്കി
ഭാഗികമായി റദ്ദാക്കിയവയില്‍ കേരളത്തില്‍ നിന്നുള്ള സര്‍വീസുകളും

തമിഴ്നാട്ടിലെ തിരുവള്ളൂരില്‍ ചരക്ക് ട്രെയിനില്‍ തീപിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതത്തില്‍ താല്കാലിക നിയന്ത്രണം. ജൂലൈ 13ന് (ഞായറാഴ്ച) ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന എട്ട് ട്രെയിനുകള്‍ പൂര്‍ണമായും കേരളത്തില്‍ നിന്ന് സര്‍വീസ് നടത്തുന്ന ട്രെയിനുകളടക്കമുള്ളവ ഭാഗികമായും റദ്ദാക്കിയതായി സതേണ്‍ റെയില്‍വേ അറിയിച്ചു.
പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍
20607 ചെന്നൈ സെന്‍ട്രല്‍- മൈസൂരു വന്ദേഭാരത്
12007 ചെന്നൈ സെന്‍ട്രല്‍-മൈസൂരു ശതാബ്ദി എക്സ്പ്രസ്
12675 ചെന്നൈ സെന്‍ട്രല്‍-കോയമ്പത്തൂര്‍ കോവൈ സൂപ്പര്‍ഫാസ്റ്റ്
12243 ചെന്നൈ സെന്‍ട്രല്‍- കോയമ്പത്തൂര്‍ ശതാബ്ദി എക്സ്പ്രസ്
16057 ചെന്നൈ സെന്‍ട്രല്‍- തിരുപ്പതി സപ്തഗിരി എക്സ്പ്രസ്
22625 ചെന്നൈ സെന്‍ട്രല്‍- കെ.എസ്.ആര് ബെംഗളൂരു ഡബിള്‍ ഡെക്കര്‍ എക്സ്പ്രസ്
12639 ചെന്നൈ സെന്‍ട്രല്‍- കെ.എസ്.ആര് ബെംഗളൂരു ബൃന്ദാവന്‍ സൂപ്പര്‍ഫാസ്റ്റ്
16003 ചെന്നൈ സെന്‍ട്രല്‍- നാഗര്‍സോള്‍ എക്സ്പ്രസ്
ഭാഗികമായി റദ്ദാക്കിയവ
ശനിയാഴ്ച മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട 12602 മംഗളൂരു സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ എക്സ്പ്രസ് കോയമ്പത്തൂരില്‍ യാത്ര അവസാനിപ്പിക്കും
ശനിയാഴ്ച മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെട്ട മേട്ടുപ്പാളയം- ചെന്നൈ സെന്‍ട്രല്‍ നീലഗിരി സൂപ്പര്‍ഫാസ്റ്റ്, അശോകപുരത്ത് നിന്ന് പുറപ്പെട്ട 16022 അശോകപുരം- ചെന്നൈ സെന്‍ട്രല്‍ കാവേരി എക്സ്പ്രസ് തിരുവിലങ്ങാട് യാത്ര അവസാനിപ്പിക്കും.
ശനിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട തിരുവനന്തപുരം- ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് മെയില്‍, 12674 കോയമ്പത്തൂര്‍- ചെന്നൈ സെന്‍ട്രല്‍ ചേരന് സൂപ്പര്‍ഫാസ്റ്റ് എന്നീ ട്രെയിനുകള്‍ ആരക്കോണത്ത് യാത്ര അവസാനിപ്പിക്കും.
ശനിയാഴ്ച മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട 12686 മംഗളൂരു സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ എക്സ്പ്രസ് മുകുന്ദരായപുരത്ത് യാത്ര അവസാനിപ്പിക്കും.
ശനിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട 12696 തിരുവനന്തപുരം സെന്‍ട്രല്‍- ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ഫാസ്റ്റ് കഡ്പാഡിയില്‍ യാത്ര അവസാനിപ്പിക്കും.
വഴിതിരിച്ചുവിട്ട പ്രധാന ട്രെയിനുകള്‍
ശനിയാഴ്ച തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട 22641 തിരുവനന്തപുരം-ഷാലിമാര്‍ എക്സ്പ്രസ് റെനിഗുണ്ട, ഗുഡൂര്‍ വഴി തിരിച്ചുവിട്ടു. തിരുത്താണിയില്‍ അധിക സ്റ്റോപ്പും അനുവദിച്ചു.
ശനിയാഴ്ച ടാറ്റാ നഗറില്‍ നിന്ന് പുറപ്പെട്ട 18189 ടാറ്റാനഗര്‍-എറണാകുളം എക്സ്പ്രസ് ഗുഡുര്‍, റെനിഗുണ്ട, മേല്‍പ്പാക്കം വഴി തിരിച്ചുവിട്ടു.
ഗുഡൂര്‍ വഴി തിരിച്ചുവിട്ട ട്രെയിനുകള്‍
22158 ചെന്നൈ എഗ്മോര്‍- മുംബൈ സി.എസ്.ടി സൂപ്പര്‍ഫാസ്റ്റ്
20677 ചെന്നൈ സെന്‍ട്രല്‍- വിജയവാഡ എക്സ്പ്രസ്
12296 ധനപുര്‍-എസ്.എം.വി.ടി ബംഗളൂരു സംഗമിത്ര എക്സ്പ്രസ്
22351 പാട്ലിപുത്ര-എസ്.എം.വി.ടി ബംഗളൂരു എക്സ്പ്രസ്
12540 ലഖ്നോ-യശ്വന്ത്പുര്‍ എക്സ്പ്രസ്
india
ഓപ്പറേഷന് കലാനേമി: ഉത്തരാഖണ്ഡില്‍ 23 വ്യാജ സന്യാസിമാര്‍ അറസ്റ്റില്‍
‘ഓപ്പറേഷന് കലാനേമി’ എന്ന് പേരിട്ടിരിക്കുന്ന പുതിയ നീക്കത്തിന് കീഴില്‍, സന്യാസിമാരെന്ന വ്യാജേന ജനങ്ങളെ കബളിപ്പിക്കുന്നവര്‍ക്കെതിരെ സംസ്ഥാനവ്യാപകമായി നടപടിയെടുക്കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി ഉത്തരവിട്ടു.

‘ഓപ്പറേഷന് കലാനേമി’ എന്ന് പേരിട്ടിരിക്കുന്ന പുതിയ നീക്കത്തിന് കീഴില്‍, സന്യാസിമാരെന്ന വ്യാജേന ജനങ്ങളെ കബളിപ്പിക്കുന്നവര്‍ക്കെതിരെ സംസ്ഥാനവ്യാപകമായി നടപടിയെടുക്കാന്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമി ഉത്തരവിട്ടു. മതത്തിന്റെ പേരില്‍ കബളിപ്പിച്ച് ജനങ്ങളുടെ വിശ്വാസം ചൂഷണം ചെയ്യുന്നവരെ ലക്ഷ്യമിട്ടാണ് ഈ സംരംഭം. സീനിയര്‍ പോലീസ് സൂപ്രണ്ട് (എസ്എസ്പി) അജയ് സിംഗ് പറയുന്നതനുസരിച്ച്, ഡെറാഡൂണിലെ വിവിധ പോലീസ് സ്റ്റേഷന് പരിധികളില്‍ നിന്ന് സന്യാസിമാരായി ആയി നടിക്കുന്ന 23 വ്യക്തികളെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. പിടിയിലായവരില്‍ 10 പേര് ഇതര സംസ്ഥാനക്കാരാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
ഈ പ്രചാരണത്തിന് കീഴില്‍ ശനിയാഴ്ച വിവിധ പോലീസ് സ്റ്റേഷന് പരിധികളില്‍ പോലീസ് നടപടിയെടുക്കുകയും സന്യാസിമാരുടെ വേഷത്തില്‍ കറങ്ങിനടന്ന 23 വ്യാജന്മാരെ അറസ്റ്റ് ചെയ്തതായും സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
സ്ത്രീകളെയും യുവതികളെയും ലക്ഷ്യമിട്ടാണ് വ്യാജ സന്യാസിമാര്‍ പ്രവര്‍ത്തിക്കുന്നത്. ഇവരെ വലയിലാക്കുകയും വ്യക്തിപരവും കുടുംബപരവുമായ വിഷയങ്ങളില്‍ പരിഹാരം നല്‍കാമെന്ന് വാഗ്ദാനം ചെയ്യുകയുമാണ് ചെയ്യുന്നത്.
സംശയാസ്പദമായ രീതിയില്‍ സന്യാസികളെ കാണുകയാണെങ്കില്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും ഡെറാഡൂണ്‍ പോലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.
-
india3 days ago
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി
-
kerala3 days ago
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം; പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് കോടതി
-
kerala3 days ago
വളര്‍ത്തു പൂച്ച മാന്തിയതിനു പിന്നാലെ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു
-
india3 days ago
റെയില്‍വേ ട്രാക്കില്‍ അമ്മയാനയ്ക്ക് സുഖപ്രസവം; രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ച് റെയിവേ
-
kerala20 hours ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
News3 days ago
‘അണ്‍സബ്സ്ക്രൈബ്’ ടാബ്; പുതിയ ഫീച്ചറുമായി Gmail
-
kerala2 days ago
നിമിഷ പ്രിയയുടെ മോചന ഫണ്ടിലേക്ക് ഒരു കോടി രൂപ നൽകും: ബോബി ചെമ്മണ്ണൂർ
-
kerala3 days ago
പണിമുടക്കില്‍ പങ്കെടുത്തില്ല; തപാല്‍ ജീവനക്കാരനെ മര്‍ദിച്ച ഏഴ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്