തിരുവനന്തപുരം: വികസനത്തില്‍ ചൈനീസ് മാതൃക പിന്തുടരണമെന്ന് എല്‍.ഡി.എഫ് സര്‍ക്കാറിന്റെ നയപ്രഖ്യാപന പ്രസംഗം. സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ചൈനീസ് അനുകൂല പ്രസ്താവന വിവാദമായ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിലപാട് ശ്രദ്ധേയമാകുന്നു. കോടിയേരിയുടെ നിലപാടാണ് സംസ്ഥാനസര്‍ക്കാറിനെന്ന് സൂചന നല്‍കുന്നതാണ് നയപ്രഖ്യാപനത്തിലെ ചൈനീസ് അനുകൂല വാചകം. നിക്ഷേപകര്‍ക്ക് ബിസിനസ് സൗഹൃദ സാഹചര്യം വാഗ്ദാനം ചെയ്ത് അവരെ ആകര്‍ഷിക്കുന്നതില്‍ ചൈനയിലെ സര്‍ക്കാറുകളെ പോലെ ആത്യന്തികമായി തദ്ദേശഭരണ സ്ഥാപനങ്ങള്‍ തമ്മില്‍ മത്സരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നയപ്രഖ്യാപനത്തില്‍ വ്യക്തമാക്കുന്നു.