kerala

അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണം: നന്ദകുമാര്‍ ചോദ്യം ചെയ്യലിനെത്തിയത് ഹെല്‍മറ്റ് ധരിച്ച്

By webdesk13

September 06, 2023

ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരായ സൈബര്‍ ആക്രമണ പരാതിയില്‍ കെ. നന്ദകുമാറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. 4 മണിക്കൂറാണ് നന്ദകുമാറിനെ ചോദ്യം ചെയ്തത്.

തലയും മുഖവും മുഴുവനായി മറക്കുന്ന ഹെല്‍മെറ്റ് ധരിച്ചാണ് നന്ദകുമാര്‍ സ്‌റ്റേഷനിലെത്തിയത്. ഇയാളുടെ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആവശ്യമെങ്കില്‍ വീണ്ടും വിളിച്ചുവരുത്തുമെന്നും എപ്പോള്‍ വിളിച്ചാലും ഹാജരാകണമെന്നും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അച്ചു ഉമ്മന്റെ മൊഴി പൊലീസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു.

ഐ.എച്ച്.ആര്‍.ഡി ഉദ്യോഗസ്ഥനായ നന്ദകുമാര്‍ ഇടത് സംഘടനാ പ്രവര്‍ത്തകനും സെക്രട്ടേറിയറ്റിലെ മുന്‍ അഡീഷനല്‍ സെക്രട്ടറിയുമാണ്. സര്‍ക്കാര്‍ സര്‍വീസില്‍ താല്‍കാലിക നിയമനമാണെങ്കിലും സര്‍വീസ് ചട്ടങ്ങള്‍ നന്ദകുമാറിനും ബാധകമാണ്.