മുംബൈ: രാജ്യം തേടുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ മരുമകളുടെ വിവാഹത്തില്‍ ബിജെപി മന്ത്രിയും എംഎല്‍എമാരും പങ്കെടുത്തത് വിവാദത്തില്‍. മഹാരാഷ്ട്രയിലെ ആരോഗ്യവിദ്യാഭ്യാസ മന്ത്രി ഗിരീഷ് മഹാജന്‍, ബിജെപി എംഎല്‍എമാരായ ദേവ് യാനി ഫരാന്‍ഡെ, ബാലാസാഹിബ് സനപ്, സീമ ഹിരായ്, നാസിക് മേയര്‍ രഞ്ജന ഭനാസി, ഡെപ്യൂട്ടി മേയര്‍ പ്രതമേഷ് ഗീഥെ തുടങ്ങിയവരാണ് ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യാസഹോദരിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തത്. അസ്റ്റിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ ഉള്‍പ്പെടെ ഉന്നത പൊലീസ് മേധാവികളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. സംഭവം വിവാദമായതോടെ നാസിക് പൊലീസ് കമ്മീഷണര്‍ രവീന്ദ്ര സിംഗാള്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വിവാഹത്തില്‍ പങ്കെടുത്തതായി മന്ത്രി സമ്മതിച്ചു. ദാവൂദുമായി വധുവിന് ബന്ധമുള്ളത് തനിക്ക് അറിയില്ലായിരുന്നുവെന്ന് മന്ത്രി പ്രതികരിച്ചു.