ദാവൂദ് ഇബ്രാഹീം എവിടെയാണെന്ന കാര്യത്തില്‍ ഇന്ത്യന്‍ ഗഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇപ്പോഴും ഉറപ്പ് വന്നിട്ടില്ലെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകള്‍ക്കിടയില നാലോളം തവണ ദാവൂദുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നാണ് ഇളയ സഹോദരന്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ ഫോണ്‍ കോളുകള്‍ ചോര്‍ത്തപ്പെടുമെന്ന് ഭയന്ന പ്രത്യേകം നിര്‍മ്മിച്ച ബേണര്‍ ഫോണുകളും സിം ബോക്‌സുകളും ഉപയോഗിച്ചായിരുന്നു വിളികളെന്നും ഇളയ സഹോദരന്‍ കസ്‌കര്‍ വ്യക്തമാക്കി. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് കസ്‌കര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.