കൊച്ചി: നാവിക സേന ഗ്ലൈഡര്‍ വീണ് പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥരും മരിച്ചു. നാവിക സേന ഔദ്യോഗികമായി ഉദ്യോഗസ്ഥരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സുനില്‍ കുമാര്‍ (29) , രാജീവ് ത്സാ (39) എന്നിവരാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയായിരുന്നു പരിശീലന പറക്കലിനിടെ ഗ്ലൈഡര്‍ തകര്‍ന്നു വീണത്. തോപ്പുംപടി ബി.ഒ.ടി പാലത്തിന് സമീപത്തുള്ള നടപ്പാതയിലായിരുന്നു ഗ്ലൈഡര്‍ തകര്‍ന്നു വീണത്. അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ നാവികസേന സംഘത്തെ നിയോഗിച്ചു.