Connect with us

kerala

കേരളത്തില്‍ കോവിഡ് ഭേദമായവരില്‍ മറ്റു ഗുരുതര രോഗസാധ്യതകള്‍ കൂടുന്നതായി റിപ്പോര്‍ട്ട്

കോവിഡിന് ശേഷമുള്ള പരിചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പലര്‍ക്കും അറിയില്ലെന്ന് ഡോ. ഷംസുദ്ദീന്‍ അഭിപ്രായപ്പെട്ടു. ചുമയോ ശ്വസന പ്രശ്‌നമോ ഉള്ളവര്‍ ഉടന്‍തന്നെ ചികിത്സ തേടേണ്ടതുണ്ട്. ചികിത്സ വൈകുന്നതും അശ്രദ്ധയും മാരകമായി ബാധിക്കാമെന്നു ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Published

on

കോവിഡ് രോഗികളില്‍ രോഗം മാറിയതിന് പിന്നാലെ ശ്വസകോശ സംബന്ധമായ രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കാരണമാകുന്ന ശ്വാസകോശത്തിലെ പള്‍മണറി ഫൈബ്രോസിസിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ കോവിഡ് നെഗറ്റീവായ കേരളത്തിലെ രോഗികളില്‍ കണ്ടെത്തിയതായി ‘ദി ഹിന്ദു’ പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെ പോസ്റ്റ്-കോവിഡ് കെയര്‍ ക്ലിനിക്കില്‍ പരിശോധനക്കെത്തിയ അടുത്തിടെ കോവിഡ് 19 നെഗറ്റീവായ ദമ്പതികളില്‍ ഇത്തരത്തില്‍ രോഗ്യ സാധ്യത ശ്രദ്ധയില്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്.

പോസ്റ്റ്-കോവിഡ് പരിശോധനയ്ക്കായെത്തിയ 40നും 50നും ഇടയില്‍ പ്രായമുള്ള രണ്ട് വ്യക്തികളിലാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയതെന്ന് കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ഡോക്ടര്‍ എം ശംസുദ്ദീന്‍ പറഞ്ഞു. നേരത്തെ തന്നെ രോഗം കണ്ടെത്താനായതിനാല്‍ സമയം നഷ്ടപ്പെടാതെ അവര്‍ക്ക് ചികിത്സ നല്‍കാമായെന്നും, ഡോ. ഷംസുദീന്‍ പറഞ്ഞു. കോവിഡില്‍ നിന്ന് സുഖം പ്രാപിച്ച് ക്ലിനിക്കിനെ സമീപിച്ചവരില്‍ ക്ഷീണം, തലവേദന, ശരീരവേദന, ശ്വാസതടസ്സം, ചുമ എന്നിവ സാധാരണ കണ്ടുവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ ആരോഗ്യ മിഷനും കോഴിക്കോട് മെഡിക്കല്‍ കോളേജും സംസ്ഥാന സര്‍ക്കാറും സംയുക്തമായാണ് പോസ്റ്റ് കോവിഡ് ക്ലിനിക്ക് ആരംഭിച്ചത്. ഞായറാഴ്ച ഒഴികെ എല്ലാ ദിവസവും വൈകുന്നേരം 3 മണി മുതല്‍ 4 മണിവരെയാണ് പരിശോധന.
കോവിഡിന് ശേഷമുള്ള പരിചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പലര്‍ക്കും അറിയില്ലെന്ന് ഡോ. ഷംസുദ്ദീന്‍ അഭിപ്രായപ്പെട്ടു. ചുമയോ ശ്വസന പ്രശ്‌നമോ ഉള്ളവര്‍ ഉടന്‍തന്നെ ചികിത്സ തേടേണ്ടതുണ്ട്. ചികിത്സ വൈകുന്നതും അശ്രദ്ധയും മാരകമായി ബാധിക്കാമെന്നു ”അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോവിഡ് ഭേദമായ 20 ശതമാനം ആളുകളില്‍ വിവിധ തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ച രോഗലക്ഷണങ്ങളില്ലാത്ത ആളുകളും ഇതില്‍ ഉള്‍പ്പെടുന്നണ്ട്. ‘പോസ്റ്റ്-കോവിഡ് സിന്‍ഡ്രോം’ അല്ലെങ്കില്‍ ‘ലോംഗ് കോവിഡ്’ എന്നാണ് ഇതറിയപ്പെടുന്നത്. പക്ഷാഘാതം, ഹൃദയസ്തംഭനം, അപസ്മാരം എന്നീ ഗുരുതര പരിണതഫലങ്ങളിലേക്കും ഇവ നയിക്കുന്നുണ്ട്. വികസിത രാജ്യങ്ങളായ ബ്രിട്ടന്‍ അടക്കം വിവിധ രാജ്യങ്ങള്‍ ഇതിനകം കോവിഡിന് പിന്നാലെയുള്ള ആരോഗ്യപ്രശ്‌നങ്ങളില്‍ പഠനം ആരംഭിച്ചിട്ടുണ്ട്.

ചൈനയിലെ വുഹാനില്‍ കോവിഡ് ഭേദമായ 90 ശതമാനം ആളുകളില്‍ ശ്വാസകോശ തകരാര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വുഹാന്‍ യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ‘സോംഗ്‌നാന്‍’ ആശുപത്രിയില്‍ നിന്നുള്ള വിദഗ്ധര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ആരോഗ്യമുള്ള ഒരാളുടെ ശ്വാസകോശം പ്രവര്‍ത്തിക്കുന്ന അവസ്ഥയിലേക്ക് ഈ ഘട്ടത്തില്‍ രോഗമുക്തി നേടിയവരുടെ ശ്വാസകോശം എത്തിയിട്ടില്ലെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. രോഗം ഭേദമായവരില്‍ പത്ത് ശതമാനം പേരിലും രോഗത്തിനെതിരെ ശരീരം ഉത്പാദിച്ചെടുത്ത ‘ആന്റിബോഡി’ അപ്രത്യക്ഷമായെന്നും പഠനത്തില്‍ കണ്ടെത്തിയിരുന്നു.

ഇതിനിടെ ഇന്ത്യയിലടക്കം കോവിഡ് ഭേദമായ ആള്‍ക്ക് വീണ്ടും പോസിറ്റീവായതായും റിപ്പോര്‍ട്ടുണ്ട്. ബംഗളൂരില്‍ ജൂലൈയില്‍ കോവിഡ് സ്ഥിരീകരിച്ച ഭേദമായ 27വയസ്സുകാരിക്കാണ് വീണ്ടും പോസിറ്റീവായത്. സ്വകാര്യ ആശുപത്രിയില്‍ രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം കോവിഡ് നെഗറ്റീവായതിനു ശേഷമാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ പിന്നീട് ശ്വാസ തടസ്സം ഉണ്ടായതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണു വീണ്ടും കോവിഡ് പോസിറ്റിവെന്ന ഫലം ലഭിച്ചത്.

 

india

സി.എ.എ: മുസ്‌ലിം ലീഗിന്റെ ഹര്‍ജിയില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച സമയം; എപ്രില്‍ 9ന് ഹര്‍ജി വീണ്ടും പരിഗണിക്കും

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്

Published

on

സി.എ.എ വിജ്ഞാപനത്തിനെതിരെ മുസ്‌ലിംലീഗിന്റെ ഹർജിയിൽ മറുപടി നൽകാൻ സുപ്രിംകോടതി കേന്ദ്രത്തിന് മൂന്നാഴ്ച സമയം അനുവദിച്ചു. ഏപ്രിൽ ഒമ്പതിന് ഹർജി വീണ്ടും പരിഗണിക്കും.

മുസ്ലിംലീഗിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് സുപ്രിംകോടതിയിൽ വാദിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന മുസ്‌ലിംലീഗിന്റെ ആവശ്യം കേന്ദ്രം എതിർത്തു.

ചട്ടങ്ങൾ നിലവിൽ വന്നതായും ഉപഹർജികളിൽ മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. നാല് വർഷത്തിനും നാല് മാസത്തിനും ശേഷം ചട്ടങ്ങൾ പ്രസിദ്ധീകരിച്ചത് നല്ല ഉദ്ദേശ്യത്തിലല്ലെന്ന് മുസ്‌ലിംലീഗ് സുപ്രിംകോടതിയിൽ വ്യക്തമാക്കി. മറുപടി നൽകാൻ നാലാഴ്ച സമയമാണ് കേന്ദ്രം ആവശ്യപ്പെട്ടത്.

Continue Reading

kerala

തെരഞ്ഞെടുപ്പ് പോസ്റ്ററിൽ ചാരിനിന്നതിന് 14കാരന് മര്‍ദനം; ബി.ജെ.പി നേതാവിനെതിരെ ബാലാവകാശ കമ്മിഷനിലും പരാതി നൽകി

സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി

Published

on

പോസ്റ്ററിൽ ചാരിനിന്നതിന് 14കാരനെ ബി.ജെ.പി നേതാവ് മർദിച്ചെന്ന് പരാതി. തിരുവനന്തപുരം കാലടിയിലാണ് സംഭവം. എന്‍.ഡി.എയുടെ ലോക്സഭാ സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറിന്റെ പോസ്റ്ററിൽ ചാരിനിന്നതിനാണ് മർദനം.

ബി.ജെ.പി കാലടി ഏരിയ വൈസ് പ്രസിഡന്‍റ് സതീശനെതിരെയാണു പരാതിയുള്ളത്. സംഭവത്തില്‍ ഫോർട്ട്‌ പൊലീസ് സ്വമേധയാ കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണു നടപടി. സംഭവത്തില്‍ സമീപവാസികൾ ബാലാവകാശ കമ്മിഷനിലും പരാതി നൽകിയിട്ടുണ്ട്.

Continue Reading

kerala

കേരളത്തിൽ വെള്ളിയാഴ്ച വോട്ടെടുപ്പ് മാറ്റണമെന്ന് കോൺഗ്രസ്; കെപിസിസി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് തീയതിയിൽ മാറ്റം വരുത്തണമെന്ന് കെപിസിസി. വെള്ളിയാഴ്ചത്തെ വോട്ടെടുപ്പ് മാറ്റണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.

മുസ്ലിം വിഭാഗത്തിന് മതപരമായി പ്രത്യേകതയുള്ള ദിവസമാണ് വെള്ളി. ആ ദിവസം തെരഞ്ഞെടുപ്പ് നടത്തിയാൽ പാർട്ടി പ്രവർത്തകർക്കും വോട്ടർമാർക്കും ഒരു വിഭാഗം ഉദ്യോഗസ്ഥർക്കും പോളിങ് ഏജന്റുമാർക്കും ബുദ്ധിമുട്ടുണ്ടാകും. അതിനാൽ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച മെയിൽ സന്ദേശത്തിൽ ഇരുവരും ആവശ്യപ്പെട്ടു.

 

Continue Reading

Trending