Video Stories
മോദിയുടെ നോട്ടു നിരോധനം ആര്‍.ബി.ഐ മുന്നറിയിപ്പ് അവഗണിച്ചെന്ന്; സാമൂഹ്യ മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്കിന്റെ കടുത്ത വിയോജിപ്പ് മറികടന്നാണ് മോദി സര്‍ക്കാര്‍ നോട്ടു നിരോധനം പ്രഖ്യാപിച്ചതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്ത്. നോട്ടു നിരോധനം കൊണ്ട് കള്ളപ്പണം തടയാനാവില്ലെന്ന് ആര്‍.ബി. ഐ മുന്നറിയിപ്പ് നല്‍കിയിരുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ബോര്‍ഡ് യോഗത്തിന്റെ മിനുട്‌സ് പുറത്തുവന്നു. ഇപ്പോഴത്തെ ആര്‍.ബി.ഐ ഗവര്‍ണറും മോദി സര്‍ക്കാറിലെ ധനകാര്യ സെക്രട്ടറിയുമായിരുന്ന ശക്തികാന്ത ദാസ് ഉള്‍പ്പെടെയുള്ളവര്‍ അംഗങ്ങളായ ആര്‍.ബി. ഐ ബോര്‍ഡ് യോഗമാണ് നോട്ടു നിരോധന നിര്‍ദേശത്തെ എതിര്‍ത്തത്.
In a way,when @narendramodi says that only one family of congress is crying after #Demonetisation,he s right bcoz @INCIndia considers 1.3 billion ppl as its family hence d PMs analogy sounds legit. #DemonetisationYaadRakhna pic.twitter.com/lxaDXlwTu9
— Vinay Kumar Dokania (@VinayDokania) March 11, 2019
നോട്ടു നിരോധനം പ്രഖ്യാപിച്ച 2016 നവംബര്‍ എട്ടിന് വൈകീട്ട് 5.30നാണ് ആര്‍.ബി.ഐ ബോര്‍ഡ് യോഗം ചേര്‍ന്നത്. എന്നാല്‍ ബോര്‍ഡ് യോഗത്തിന്റെ തീരുമാനം പോലും അറിയാന്‍ കാത്തു നില്‍ക്കാതെ രണ്ടര മണിക്കൂറിനു ശേഷം, അന്നുതന്നെ രാത്രി എട്ടു മണിക്ക് മോദി സര്‍ക്കാര്‍ ഏകപക്ഷീയമായി നോട്ടു നിരോധനം അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്തുവന്നത്. ഇതു കഴിഞ്ഞ് രണ്ടാഴ്ചയോളം കഴിഞ്ഞാണ് ബോര്‍ഡ് യോഗ തീരുമാനം കേന്ദ്രത്തെ ഔദ്യോഗികമായി അറിയിച്ചതെന്നും രേഖകള്‍ വ്യക്തമാക്കുന്നു.
What did India achieve by Demonetization ?? #DemonetisationYaadRakhna pic.twitter.com/OlcXzy3vn0
— Aarti (@aartic02) March 11, 2019
വിവരാവകാശ നിയമപ്രകാരം വെങ്കിടേശ് നായക് എന്നയാള്‍ സമര്‍പ്പിച്ച അപേക്ഷക്ക് നല്‍കിയ മറുപടിയിലാണ് ബോര്‍ഡ് യോഗത്തിന്റെ വിശദാംശങ്ങളും മിനുട്‌സിന്റെ പകര്‍പ്പും ആര്‍.ബി.ഐ പുറത്തുവിട്ടത്. പുറത്തുവന്ന വിവരങ്ങള്‍ സത്യമാണെന്ന് ആര്‍.ബി. ഐ കേന്ദ്രങ്ങള്‍ ഇന്നലെ സ്ഥിരീകരിക്കുകയും ചെയ്തു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഗോദയില്‍ ബി.ജെ.പിക്ക് തിരിച്ചടിയാകുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.
#DemonetisationYaadRakhna The biggest lesson of Demonetisation: Never Elect an ILLITERATE PM. pic.twitter.com/o9xSVhhnZ4
— RKHURIA (@rkhuria) March 11, 2019
കള്ളപ്പണം തടയുന്നത് ഉള്‍പ്പെടെ ആറ് ന്യായങ്ങളാണ്, ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആര്‍.ബി.ഐക്ക് മുന്നില്‍ നിരത്തിയിരുന്നത്. എന്നാല്‍ ഈ വാദങ്ങളെല്ലാം ആര്‍.ബി.ഐ തള്ളിക്കളഞ്ഞെന്ന് വ്യക്തമാക്കുന്നതാണ് മിനുട്്‌സ് രേഖകള്‍. നോട്ടു നിരോധനം കൊണ്ട് കള്ളപ്പണം തടയാനാവില്ലെന്ന് ആര്‍.ബി.ഐ മുന്നറിയിപ്പു നല്‍കിയിരുന്നു. കള്ളപ്പണ നിക്ഷേപത്തിന്റെ സിംഹ ഭാഗവും കറന്‍സിയായല്ല, റിയല്‍ എസ്റ്റേറ്റ്, സ്വര്‍ണ നിക്ഷേപം എന്നീ രുപങ്ങളിലാണ് സൂക്ഷിച്ചിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ നോട്ടു നിരോധനത്തിലൂടെ കള്ളപ്പണം തടയാനാവില്ലെന്നുമുള്ള വാദമാണ് ആര്‍.ബി.ഐ ബോര്‍ഡ് ഉയര്‍ത്തിയത്. ഇതുസംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ വാദം ആര്‍.ബി.ഐ ബോര്‍ഡിലെ ചില അംഗങ്ങള്‍ പൂര്‍ണമായി തള്ളിക്കളഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Never forget how cruel inhuman modi laughed at the demonetisation which hurt Indians so badly, many people died standing in cues, some died as they couldn't get medicines, jobs were lost, businesses suffered!#DemonetisationYaadRakhna#RememberModiLies pic.twitter.com/49i9gqrtQo
— Manish Sood (@The_ManishSood) March 11, 2019
മാത്രമല്ല, നോട്ടു നിരോധനം സമ്പദ് വ്യവസ്ഥക്ക് തിരിച്ചടിയാകുമെന്നും സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നും ആര്‍.ബി. ഐ ബോര്‍ഡ് യോഗം മുന്നറിയിപ്പു നല്‍കിയിരുന്നു. നോട്ടു നിരോധനം പ്രഖ്യാപിക്കുമ്പോള്‍ മൊത്തം പണത്തിന്റെ 86 ശതമാനമാണ് കറന്‍സി രൂപത്തില്‍ വിപണിയിലുണ്ടായിരുന്നത്. ഇവ ഒരുമിച്ച് പിന്‍വലിക്കപ്പെടുമ്പോള്‍ സമ്പദ് വ്യവസ്ഥയില്‍ നേരിടാന്‍ ഇടയുള്ള പ്രതിസന്ധിയാണ് ആര്‍.ബി. ഐ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ഈ മുന്നറിയിപ്പും മോദി സര്‍ക്കാര്‍ അവഗണിച്ചു. പൊതുതാല്‍പര്യം കണക്കിലെടുത്ത് നോട്ടു നിരോധനത്തിന് അനുമതി നല്‍കുന്നതായി ബോര്‍ഡ് യോഗ തീരുമാനമായി പരാമര്‍ശിക്കുന്നുണ്ടെങ്കിലും ഈ പൊതുതാല്‍പര്യം എന്തെന്ന് രേഖകളില്‍ വ്യക്തമല്ല. ഫലത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ സമ്മര്‍ദ്ദത്തിനു മുന്നില്‍ ആര്‍.ബി. ഐ മുട്ടു മടക്കുകയായിരുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. രഘുറാം രാജന്‍ ആര്‍.ബി.ഐ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് രാജിവെക്കുകയും ഊര്‍ജിത് പട്ടേല്‍ ഗവര്‍ണറായി ചുമതലയേല്‍ക്കുകയും ചെയ്ത ഉടനെയാണ് നോട്ടു നിരോധനം പ്രഖ്യാപിച്ചത്.
ഇതിനു ആറു മാസം മുമ്പുതന്നെ നോട്ടു നിരോധനം സംബന്ധിച്ച വിഷയത്തില്‍ ആര്‍.ബി. ഐയും കേന്ദ്രസര്‍ക്കാറും തമ്മില്‍ ആശയ വിനിമയങ്ങള്‍ തുടര്‍ന്നിരുന്നതായി വിവരാവകാശ മറുപടിയില്‍ വ്യക്തമാണ്. രഘുറാം രാജന്റെ എതിര്‍പ്പാണ് അതുവരെ നോട്ടു നിരോധനം നടപ്പാക്കാന്‍ കേന്ദ്രത്തിനു തടസ്സമായതെന്ന സൂചന നല്‍കുന്നതാണിത്. നോട്ടു നിരോധനത്തെ പരസ്യമായി തള്ളിപ്പറഞ്ഞ് രഘുറാം രാജന്‍ പിന്നീട് രംഗത്തെത്തുകയും ചെയ്തിരുന്നു.
അതേസമയം ആര്‍ബിഐയുടെ അംഗീകാരം പോലും നേടാതെ മോദി നടത്തിയ നോട്ടുനിരോധനത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നു. നോട്ടു നിരോധനം ഓര്‍ക്കുക എന്ന ട്വിറ്റര്‍ ഹാഷ്ടാഗ് രാജ്യത്ത് ട്രെന്റായി. രാജ്യത്ത് വന്‍ ദുരിതം വിതച്ച നോട്ടു നിരോധന കാലത്തെ ദൃശ്യങ്ങളും ഓര്‍മ്മകളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധമായി ഉയര്‍ന്നു.
kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
News
മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.
ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.
നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’
മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.
Video Stories
കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്
ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.
ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ
കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.
ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.
-
kerala3 days ago
നിപ്പ സമ്പര്‍ക്കപ്പട്ടിക: ആകെ 345 പേര്; കൂടുതൽ മലപ്പുറത്ത്
-
kerala3 days ago
ബിന്ദുവിന്റെ മരണം: ജീവന് അപഹരിച്ചത് മന്ത്രിമാരുടെ നിരുത്തരവാദിത്തം: പിഎംഎ സലാം
-
kerala3 days ago
വി എസിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു; ഡയാലിസിസ് ചികിത്സ തുടങ്ങി
-
kerala3 days ago
ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണ കാരണം തലക്കേറ്റ പരിക്കും ആന്തരീക രക്തസ്രാവവും
-
kerala3 days ago
‘കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന മരണം ഗുരുതര വീഴ്ച’; മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി യൂത്ത് കോൺഗ്രസ്
-
india3 days ago
മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്ദീന് തമിഴ്നാട് സര്‍ക്കാരിന്റെ ഉന്നത ബഹുമതി
-
kerala3 days ago
കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
india3 days ago
ബിജെപിയുടെ ക്ഷണം തള്ളി; ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്യെ പ്രഖ്യാപിച്ചു