Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഭദ്രക് എസ്ബിഐ ശാഖയുടെ സ്‌റ്റെയര്‍കേസ് പൊളിച്ചു; ഏണി കയറി ബാങ്കിലെത്തുന്ന ഉപഭോക്താക്കള്‍; സുരക്ഷയെക്കുറിച്ച് വിമര്‍ശനങ്ങള്‍

ഒഡിഷയിലെ ഭദ്രക്കിലെ എസ്ബിഐ ശാഖയില്‍ നടന്ന കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ വിചിത്ര ദൃശ്യങ്ങള്‍ സൃഷ്ടിച്ചു.

Published

on

ഭുവനേശ്വര്‍: ഒഡിഷയിലെ ഭദ്രക്കിലെ എസ്ബിഐ ശാഖയില്‍ നടന്ന കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ വിചിത്ര ദൃശ്യങ്ങള്‍ സൃഷ്ടിച്ചു. കയ്യേറ്റ ഭൂമിയിലാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബാങ്ക് കെട്ടിടത്തിന്റെ മുന്‍ഭാഗവും സ്‌റ്റെയര്‍കേസും അധികാരികള്‍ പൊളിച്ചു മാറ്റി. ഇതോടെ ട്രാക്ടറിന് മുകളില്‍ സ്ഥാപിച്ച ഏണി കയറിയാണ് ഉപഭോക്താക്കള്‍ ബാങ്കില്‍ പ്രവേശിക്കേണ്ടി വന്നത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടതോടെ ഉപഭോക്താക്കളുടെ അടിസ്ഥാന സുരക്ഷയെക്കുറിച്ച് കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ചരമ്പ മാര്‍ക്കറ്റ് മുതല്‍ ഭദ്രക് റെയില്‍വേ സ്‌റ്റേഷന്‍ വരെയുള്ള അനധികൃത നിര്‍മാണങ്ങള്‍ നീക്കുന്നതിനായുള്ള വലിയ തോതിലുള്ള കൈയേറ്റ വിരുദ്ധ പ്രവര്‍ത്തനത്തിനിടെയായിരുന്നു നടപടി. താല്‍ക്കാലിക കടകള്‍, നിര്‍മാണഭാഗങ്ങള്‍, താമസ കെട്ടിടങ്ങളുടെ ഭാഗങ്ങള്‍ തുടങ്ങി നിരവധി നിര്‍മാണങ്ങള്‍ പൊളിച്ചതായി റിപ്പോര്‍ട്ട്. എസ്ബിഐ ശാഖ നിലനില്‍ക്കുന്ന കെട്ടിടത്തിന്റെ പടിക്കെട്ടും മുന്‍ഭാഗവും കയ്യേറ്റ ഭൂമിയിലാണ് പണിതതെന്ന് അധികാരികള്‍ വ്യക്തമാക്കി. കയ്യേറ്റം സംബന്ധിച്ച് കെട്ടിട ഉടമയ്ക്കും ബാങ്കിനും പലവട്ടം നോട്ടിസ് നല്‍കിയിരുന്നെങ്കിലും പ്രതികരണമോ പരിഹാരനടപടികളോ ഉണ്ടായില്ലെന്ന് സബ് കലക്ടര്‍, തഹസില്‍ദാര്‍, ജില്ലാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ പ്രവേശന സൗകര്യം ഒരുക്കാതെ ഒരു പൊതുമേഖലാ ബാങ്ക് പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്ന ചോദ്യവുമായി നെറ്റിസണ്‍സ് രംഗത്ത് എത്തി. അതേസമയം ശനിയാഴ്ച മുതല്‍ ബാങ്കില്‍ പുതിയ പടിക്കെട്ടുകള്‍ സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. സ്ഥിതിഗതികള്‍ സാധാരണപെടുമെന്ന് അധികൃതര്‍ പ്രതീക്ഷിക്കുന്നതായി അറിയുന്നു.

Continue Reading

india

ശുചിത്വമില്ലാത്ത വെള്ളം ബ്രാന്‍ഡഡ് കുപ്പികളില്‍ നിറച്ച് വില്‍പ്പന; ഞെട്ടിക്കുന്ന വീഡിയോ വൈറല്‍

ഉത്തര്‍പ്രദേശിലെ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ രാജ്യത്ത് വലിയ ആശങ്ക ഉയര്‍ത്തുന്നു.

Published

on

ലക്‌നൗ: ഉത്തര്‍പ്രദേശിലെ പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായ ജംഗ്ഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ രാജ്യത്ത് വലിയ ആശങ്ക ഉയര്‍ത്തുന്നു. ട്രെയിനുകളില്‍ ബ്രാന്‍ഡഡ് മിനറല്‍ വാട്ടര്‍ എന്ന പേരില്‍ വില്‍ക്കുന്ന കുപ്പികള്‍ എത്രത്തോളം സുരക്ഷിതമാണെന്ന് ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. വീഡിയോയില്‍ ചുവന്ന ഷര്‍ട്ട് ധരിച്ച ഒരു യുവാവ് പ്ലാറ്റ്‌ഫോമിലെ അത്യന്തം വൃത്തിഹീനമായ ഒരു ടാങ്കില്‍ നിന്നും വെള്ളം കോരി കുപ്പികളില്‍ നിറയ്ക്കുന്നതാണ് കാണുന്നത്. ശുചിത്വമില്ലാത്ത ടാപ്പ്, ചുറ്റുമുള്ള മാലിന്യങ്ങള്‍, സമീപത്തെ മാലിന്യത്തൊട്ടി ഇതൊന്നും നോക്കാതെയാണ് ഇയാള്‍ കുപ്പികള്‍ നിറയ്ക്കുന്നത്. വെള്ളം നിറച്ച ശേഷം കുപ്പികള്‍ ഒരു വലിയ പ്ലാസ്റ്റിക് പായ്ക്കറ്റില്‍ വച്ച് ട്രെയിനിലേക്ക് കൊണ്ടുപോകാനൊരുങ്ങുന്ന യുവാവ് ചിത്രീകരണം നടക്കുന്ന കാര്യം മനസ്സിലായപ്പോള്‍ തിടുക്കത്തില്‍ മുഴുവന്‍ കെട്ടും എടുത്ത് ട്രെയിനിലേക്ക് ഓടുന്നതും ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. ഈ സംഭവം റെയില്‍വേ യാത്രകളിലെ യാത്രക്കാരുടെ ആരോഗ്യവും സുരക്ഷയും വലിയ ചോദ്യംചിഹ്നത്തില്‍ ആക്കിയിരിക്കുകയാണ്. വ്യാജമോ പുനരുപയോഗിച്ച കുപ്പികളോ ഉപയോഗിച്ച് വെള്ളം വില്‍ക്കുന്ന വില്‍പനക്കാര്‍ക്കെതിരെ റെയില്‍വേ കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഉപയോക്താക്കള്‍ ആവശ്യപ്പെടുന്നു. ദീര്‍ഘദൂര യാത്രകളില്‍ പോലും ഇനി എങ്ങനെ വിശ്വാസത്തോടെ വെള്ളം കുടിക്കും എന്ന ആശങ്കയും ഉപയോക്താക്കള്‍ പ്രകടിപ്പിച്ചു. വില്‍പ്പനക്കാരെ നിയന്ത്രിക്കാനും സ്‌റ്റേഷന്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഇന്ത്യന്‍ റെയില്‍വേ പല നടപടികളും എടുത്തിട്ടുണ്ടെങ്കിലും, ഇത്തരം സംഭവങ്ങള്‍ വര്‍ഷങ്ങളായി തുടരുന്നു. ഏറ്റവും പുതിയ ഈ വീഡിയോയെക്കുറിച്ച് റെയില്‍വേ അധികാരികള്‍ ഇനിയും പ്രതികരിച്ചിട്ടില്ല. അതേസമയം, സ്‌റ്റേഷനുകളിലെ ജലവിതരണം ഉടന്‍ തന്നെ പരിശോധിക്കണമെന്ന്, കര്‍ശന നിരീക്ഷണം വേണമെന്നും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ആവശ്യം ഉയരുന്നു.

Continue Reading

News

മരിച്ചെന്ന് കരുതിയ വയോധികയ്ക്ക് ജീവിതത്തിലേക്ക് അത്ഭുതമടങ്ങല്‍

തായ്‌ലന്‍ഡില്‍ മരിച്ചെന്ന് കരുതി സംസ്‌കാരത്തിനായി ബുദ്ധക്ഷേത്രത്തിലെത്തിച്ച 65കാരി വയോധിക ശവപ്പെട്ടിക്കുള്ളില്‍ നിന്നുള്ള മുട്ടല്‍ ശബ്ദത്തിലൂടെയാണ് ജീവനോടെയുണ്ടെന്ന് കണ്ടെത്തിയത്.

Published

on

ബാങ്കോക്ക്: തായ്‌ലന്‍ഡില്‍ മരിച്ചെന്ന് കരുതി സംസ്‌കാരത്തിനായി ബുദ്ധക്ഷേത്രത്തിലെത്തിച്ച 65കാരി വയോധിക ശവപ്പെട്ടിക്കുള്ളില്‍ നിന്നുള്ള മുട്ടല്‍ ശബ്ദത്തിലൂടെയാണ് ജീവനോടെയുണ്ടെന്ന് കണ്ടെത്തിയത്. ബാങ്കോക്കിലെ നോന്താബുരി പ്രവിശ്യയിലെ വാട്ട് റാറ്റ് പ്രകോങ് താം ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ഫിറ്റ്‌സാനുലോക് പ്രവിശ്യയില്‍ നിന്ന് സഹോദരന്‍ സംസ്‌കാരത്തിനായി കൊണ്ടുവന്ന സ്ത്രീയുടെ ശവപ്പെട്ടിയില്‍ നിന്ന് നേരിയ അടിക്ക് ശബ്ദം കേട്ടതോടെ അധികൃതര്‍ പെട്ടി തുറക്കുകയായിരുന്നു. കണ്ണുകള്‍ പിളര്‍ന്ന് കൈയും തലയും ചലിപ്പിക്കാന്‍ ശ്രമിക്കുന്നതായി കണ്ടതായി ക്ഷേത്രത്തിന്റെ ജനറല്‍ ആന്‍ഡ് ഫിനാന്‍ഷ്യല്‍ മാനേജര്‍ പൈററ്റ് സുഡ്പ്പ് അസോസിയേറ്റഡ് പ്രസിനെ അറിയിച്ചു. ഏകദേശം രണ്ട് വര്‍ഷമായി കിടപ്പിലായിരുന്ന വയോധിക ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് പ്രതികരിക്കാതിരിക്കുകയും രണ്ട് ദിവസം മുമ്പ് ശ്വാസം നിലച്ചതായി കരുതുകയും ചെയ്തതോടെ മരിച്ചെന്ന് തെറ്റിദ്ധരിക്കുകയായിരുന്നു. നേത്രദാനം ഇവരുടെ അന്ത്യാഭിലാഷമായിരുന്നു. അത് പൂര്‍ത്തിയാക്കാന്‍ സഹോദരന്‍ 500 കിലോമീറ്റര്‍ അകലെയുള്ള ബാങ്കോക്കിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിനാല്‍ ആശുപത്രി നിരസിച്ചു. തുടര്‍ന്ന് സൗജന്യ സംസ്‌കാരം നടത്തുന്ന ക്ഷേത്രത്തിലെത്തിച്ചെങ്കിലും രേഖകളില്ലാത്തതിനാല്‍ അതും സാധ്യമായില്ല.മരണ സര്‍ട്ടിഫിക്കറ്റ് എങ്ങനെ നേടണമെന്ന് വിശദീകരിക്കുന്നതിനിടെ പെട്ടിക്കുള്ളില്‍ നിന്ന് വീണ്ടും മുട്ടല്‍ കേട്ടതോടെയാണ് സംഭവം വെളിപ്പെട്ടത്. തുടര്‍ന്ന് സ്ത്രീയെ വിശദമായി പരിശോധിച്ച ശേഷം അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. ചികിത്സാചെലവ് ക്ഷേത്രം വഹിക്കുമെന്ന് ആശ്രമാധിപന്‍ അറിയിച്ചതായും മാനേജര്‍ കൂട്ടിച്ചേര്‍ത്തു. സംസ്‌കാരത്തിന് മുന്‍പ് ‘ ജീവിതത്തിലേക്കുള്ള മടക്കം ‘ തായ്‌ലന്‍ഡില്‍ വിസ്മയം പടര്‍ത്തിയ സംഭവമായി ഇത് മാറി.

Continue Reading

Trending