ക്രിക്കറ്റ് ഇന്ത്യക്കും പാകിസ്ഥാനും പ്രധാന കായിക വിനോദമാണ്. നിലവില്‍ ക്രിക്കറ്റില്‍ ഏഴാം നമ്പര്‍ കാണുമ്പോള്‍ ആരാധകര്‍ക്ക് ആദ്യം ഓര്‍മ്മ വരുന്നത് എം.എസ് ധോനിയെയാണ് . ഒരു വേറിട്ട കാരണം കൊണ്ട് ധോണിയുടെ ഏഴാം നമ്പര്‍ ജഴ്‌സി ഇപ്പോള്‍ വാര്‍ത്തകളിലിടം പിടിച്ചിരിക്കുകയാണ്. പ്രിയ താരമായ ധോണിയുടെ പേരും നമ്പറും ജഴ്‌സിയില്‍ പ്രിന്റ് ചെയ്യണമെന്ന് ഒരു പാക്കിസ്ഥാന്‍ ആരാധകന് തോന്നി. ഇന്ത്യന്‍ ജഴ്‌സിയില്ല, പാക്കിസ്ഥാന്റെ ഔദ്യോഗിക ലോകകപ്പ് ജഴ്‌സിയില്‍ തന്നെ! സംഭവം അയാള്‍ നേടിയെടുത്തു.

ധോണിയുടെ പേരും ഏഴാം നമ്പറും പതിപ്പിച്ച പാക്കിസ്ഥാന്‍ കുപ്പായം കണ്ടതോടെ ആരാധകര്‍ക്ക് രസമടക്കാനായില്ല. രാജ്യങ്ങള്‍ വ്യത്യസ്തമായിരിക്കും, എന്നാല്‍ ‘തല’ പ്രേമം മാറ്റാനാകില്ല എന്നായിരുന്നു ട്വിറ്ററില്‍ ഒരു ആരാധകന്റെ പ്രതികരണം.