More
ജാമ്യാപേക്ഷ കോടതി തള്ളി; ദിലീപ് വീണ്ടും ജയിലിലേക്ക്

ആലുവ: നടി ആക്രമിക്കപ്പെട്ട കേസില് പ്രതിയായ നടന് ദിലീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അങ്കമാലി ജുഡീഷ്യല് മജിസ്ട്രേറ്റ് കോടതിയാണ് ദിലീപിന്റെ ജാമ്യാപേക്ഷയില് വാദം പൂര്ത്തിയാക്കി പ്രോസിക്കൂഷന് അനുകൂലമായിവിധി പറഞ്ഞത്.
നേരത്തേ ജാമ്യാപേക്ഷയില് വാദം കേട്ട കോടതി വിധി പറയാന് മാറ്റുകയായിരുന്നു. തുടര്ന്ന് ദിലീപിനെ കോടതിയില് ഹാജരാക്കി ജാമ്യാപേക്ഷ തള്ളിയതായി അറിയിക്കുകയായിരുന്നു.
ദിലീപിനെ ആലുവ സബ് ജയിലിലേക്ക് കൊണ്ടുപോയി. അതേസമയം കസ്റ്റഡി നീട്ടി കിട്ടാനായി പൊലീസ് അപേക്ഷ നല്കിയിരുന്നില്ല.
അങ്കമാലി ജൂഡീഷ്യല് മജിസ്ട്രേറ്റ് കോടതിയില് ഉച്ചയ്ക്ക് ശേഷമാണ് ദിലീപിന്റെ ജാമ്യ ഹര്ജിയില് വാദം തുടങ്ങിയത്. ദിലീപിന് വേണ്ടി മുതിര്ന്ന ഹൈക്കോടതി അഭിഭാഷകന് അഡ്വ കെ രാംകുമാറും പ്രോസിക്യൂഷന് വേണ്ടി അഡ്വ. എ സുരേഷനുമാണ് കോടതിയില് ഹാജരായത്.
ആക്രമിക്കപ്പെട്ട നടിക്കെതിരെ നടന് ദിലീപ് നടത്തിയ ആരോപണങ്ങള് അദ്ദേഹത്തിന്റെ മനോനില വ്യക്തമാക്കുന്നതാണെന്ന് പ്രോസിക്യൂഷന് വാദിച്ചു. നടിക്കെതിരെ ഇപ്പോള് സാമൂഹിക മാധ്യമങ്ങള് വഴി നടക്കുന്ന പ്രചരണങ്ങള് ദിലീപിന്റെ സ്വാധീനം മൂലമാണെന്നും ഇപ്പോള് തന്നെ ശക്തമായ പ്രചരണമാണ് സാമൂഹിക മാധ്യമങ്ങളില് പ്രതിക്കുവേണ്ടി നടക്കുന്നതെന്നും പ്രോസിക്യൂഷന് വാദിച്ചു. കസ്റ്റഡിയില് ഉള്ളപ്പോള് ഇങ്ങനെ ആണെങ്കില് ജാമ്യത്തില് ഇറങ്ങിയാല് എങ്ങനെ ആയിരിക്കുമെന്ന് ഊഹിക്കാമെന്നും പ്രോസിക്യൂഷന് വാദിച്ചു.
എന്നാല് ഇതിനെതിരെ ശക്തമായ വാദവുമായി പ്രതിഭാഗവും രംഗത്തെത്തി.
റിമാന്ഡ് റിപ്പോര്ട്ടില് പൊലീസ് ചുമത്തിയ ആരോപണങ്ങളെല്ലാം കളവാണെന്നും മുഖ്യപ്രതിയും കൊടും കുറ്റവാളിയുമായ സുനില് കുമാറിന്റെ മൊഴി മാത്രമാണ് ദിലീപിനെതിരെയുള്ള തെളിവന്നും പ്രതിഭാഗം വാദിച്ചു. അത് വിശ്വസിച്ചാണ് പൊലീസ് മുന്നോട്ട് പോകുന്നത്. ജയില് കിടന്ന് പ്രതികള് എങ്ങനെ ഫോണ് ഉപയോഗിച്ചു എന്നും അവിടെ നിന്ന് മറ്റുള്ളവരെ എങ്ങനെ ബന്ധപ്പെട്ടു തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കേണ്ടത്, പ്രതിഭാഗം വാദിച്ചു.
ദിലീപിനെ ജൂലൈ 25 വരെയാണ് ഇപ്പോള് റിമാന്ഡ് ചെയ്തിരിക്കുന്നത്.
kerala
ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചു; ആര്എസ്എസ് പ്രവര്ത്തകന് അറസ്റ്റില്

ഫേസ്ബുക്കിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ. ഷൊർണൂർ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണനെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണൻ SRR ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ വികലമായി ചിത്രീകരിച്ച സന്ദേശം പങ്കുവെച്ചതിനാണ് പൊലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.
kerala
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്മുദ്ദീൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. 1973 മുതൽ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.
1973ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു നജ്മുദ്ദീൻ. അന്ന് ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് നജ്മുദീൻ ആയിരുന്നു. 1975ലെ സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.
kerala
ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
മനുഷ്യവകാശ കമ്മീഷന് ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന് അന്വേഷിക്കുന്നത്

പേരൂര്ക്കട പൊലീസ് സ്റ്റേഷനില് ദളിത് സ്ത്രീയെ കസ്റ്റഡിയില് വെച്ച് മാനസികമായ പീഡിപ്പിച്ച സംഭവം പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എ വിദ്യാധരന് അന്വേഷിക്കും. മനുഷ്യവകാശ കമ്മീഷന് ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന് അന്വേഷിക്കുന്നത്.
ബിന്ദു ജോലിക്ക് നിന്ന വീട്ടിൽനിന്ന് സ്വർണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നൽകിയതിനെ തുടർന്നാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എസ്ഐ ഉൾപ്പടെയുള്ളവർ ബിന്ദുവിനോട് ക്രൂരമായി പെരുമാറിയത്. ഒരു ദിവസം സ്റ്റേഷനിൽ പട്ടിണിക്കിട്ടു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. നടത്തി. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ലെന്ന് ബിന്ദു പരാതി നൽകി.
നേരത്തെ കന്റോണ്മെന്റ് എസിയുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില് എഎസ്ഐ പ്രസന്നനെയും, സ്പെഷ്യല് ബ്രാഞ്ച് എസിയുടെ റിപ്പോര്ട്ടിന്മേല് എസ്ഐ എസ് ജി പ്രസാദിനെയും സസ്പെന്ഡ് ചെയ്തിരുന്നു. ബിന്ദുവിനെ ഏറ്റവും കൂടുതല് ഭീഷണിപ്പെടുത്തിയത് എഎസ്ഐ പ്രസന്നന് ആണെന്നാണ് കണ്ടോന്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ റിപ്പോര്ട്ടിലുള്ളത്. പ്രസന്നന് ബിന്ദുവിനെ ചോദ്യം ചെയ്യാന് അധികാരം ഇല്ലായിരുന്നു. അന്ന് ജി ഡി ചാര്ജ് മാത്രമാണ് പ്രസന്നനു ഉണ്ടായിരുന്നത്.കസ്റ്റഡിയിലുള്ള പ്രതിയുടെ സുരക്ഷ നോക്കേണ്ട ചുമതല മാത്രമാണ് പ്രസന്നന്.
-
kerala2 days ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള് ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്ഥിനികള്ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില് സ്കൂള് അധികൃതര്ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
india3 days ago
ഉത്തര്പ്രദേശില് ട്രാക്കുകളില് മരത്തടി കെട്ടിവച്ചു ട്രയിനുകള് അട്ടിമറിക്കാന് ശ്രമം
-
india3 days ago
യൂട്യൂബര് ജ്യോതി മല്ഹോത്ര പഹല്ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്ശിച്ചിരുന്നെന്ന് പൊലീസ്
-
kerala3 days ago
റെഡ് അലര്ട്ട്; വയനാട്ടില് വിനോദ സഞ്ചാര കേന്ദ്രങ്ങളില് നിയന്ത്രണം ഏര്പ്പെടുത്തി
-
Cricket3 days ago
പ്രതികൂല കാലാവസ്ഥ; ആര്സിബി-എസ്ആര്എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില് നിന്ന് ലഖ്നൗവിലേക്ക് മാറ്റി