ന്യൂഡല്‍ഹി: ഭോപാലില്‍ സിമി പ്രവര്‍ത്തകരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ സംശയം പ്രകടിപ്പിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങ് യാദവ് വീണ്ടും രംഗത്ത്. സംഭവത്തെക്കുറിച്ച് കോടതിയുടെ മേല്‍നോട്ടത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ) ന്വേഷിക്കണം, എന്തുകൊണ്ടാണ് മുസ്‌ലിംകള്‍ മാത്രം ജയില്‍ ചാടുന്നത്, ഹിന്ദുക്കള്‍ ചാടുന്നില്ല, എല്ലാ കാര്യങ്ങളും പരിശോധിക്കണമെന്ന് ദിഗ് വിജയ് സിങ് ആവശ്യപ്പെട്ടു. അതേസമയം കോണ്‍ഗ്രസ് ആരോപണങ്ങളെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ് നിഷേധിച്ചു. ഭീകരവാദികള്‍ കൊല്ലപ്പെടുമ്പോഴൊക്കെ രാജ്യത്ത് ചില ആളുകള്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്, പ്രത്യേകിച്ച് കോണ്‍ഗ്രസുകാര്‍ ഭൂപേന്ദ്ര സിങ് പറഞ്ഞു. അതേസമയം എന്‍.ഐ.എ അന്വേഷിക്കുന്നത് ഭീകരവാദികളുടെ ബന്ധത്തെക്കുറിച്ചായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.