കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയല്‍ അങ്കമാലി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നാളത്തേക്ക് മാറ്റി. ദിലീപ് നാളെ വൈകിട്ട് അഞ്ചു മണി വരെ പൊലീസ് കസ്റ്റഡിയില്‍ തുടരും.

അതേസമയം, ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. നടന്നത് ഗുരുതരമായ കുറ്റകൃത്യമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ആവശ്യമെങ്കില്‍ കേസ് ഡയറി മുദ്രവെച്ച കവറില്‍ ഹാജരാക്കാന്‍ തയാറാണെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കസ്റ്റഡി നീട്ടരുതെന്ന ദിലീപിന്റെ അപേക്ഷ കോടതി തള്ളി.