Connect with us

kerala

ശബരിമലയില്‍ ദിലീപിന്റെ വിഐപി ദര്‍ശനം; ഭക്തര്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

Published

on

ശബരിമലയില്‍ നടന്‍ ദിലീപിന് വിഐപി പരിഗണനയില്‍ ദര്‍ശനം അനുവദിച്ചതില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഭക്തര്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി.

വിഐപി ദര്‍ശനം നിയന്ത്രിക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്തമാണെന്ന് ഹൈക്കോടതി പറഞ്ഞു. ഹരിവരാസനം സമയത്ത് പരമാവധി ഭക്തര്‍ക്ക് ദര്‍ശനം നല്‍കാനാണ് ശ്രമിക്കേണ്ടതെന്നും കോടതി പറഞ്ഞു. സന്നിധാനത്തെത്തിയ ദിലീപിന്റെ എല്ലാ സിസിടിവി ദൃശ്യങ്ങളും ഇന്നുതന്നെ പെന്‍ഡ്രൈവില്‍ ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.

സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. അയ്യപ്പ ദര്‍ശനത്തിന് ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്നാണ് ഹൈക്കോടതിയുടെ മുന്‍കാല ഉത്തരവ്.

 

kerala

കോഴിക്കോട് ബിരുദ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

ഇന്ന് രാവിലെ നൃത്തം അഭ്യസിക്കാന്‍ എത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്

Published

on

കോഴിക്കോട് വെള്ളൂര്‍ കോടഞ്ചേരിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ആയാടത്തില്‍ അനന്തന്റെ മകള്‍ ചന്ദന(19)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മടപ്പള്ളി ഗവ. കോളജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ ചന്ദന നൃത്താധ്യാപിക കൂടിയാണ്. ഇന്ന് രാവിലെ നൃത്തം അഭ്യസിക്കാന്‍ എത്തിയ കുട്ടികളാണ് മൃതദേഹം കണ്ടത്. ഈ സമയത്ത് വീട്ടുകാര്‍ പുറത്തുപോയിരുന്നു. മൃതദേഹം നാദാപുരം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തും.

Continue Reading

kerala

കളമശ്ശേരിയില്‍ നടന്നത് എസ്എഫ്‌ഐ നേതൃത്വത്തിലുള്ള കഞ്ചാവ് കച്ചവടം; വിഡി സതീശന്‍

കഞ്ചാവ് കേസില്‍ എസ്എഫ്‌ഐ നേതാവിനെയാണ് അറസ്റ്റ് ചെയ്തതെന്നും അത് അവര്‍ക്ക് അങ്ങ് സമ്മതിച്ചാല്‍ പോരെയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു

Published

on

കോണ്‍ഗ്രസിന്റെ പ്രധാന പ്രശ്‌നം ലഹരിയല്ല, എസ്എഫ്‌ഐ ആണെന്ന ഭരണപക്ഷത്തിന്റെ ആക്ഷേപത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കളമശ്ശേരി പോളി ടെക്‌നിക് കോളേജില്‍ നിന്ന് കഞ്ചാവ് പിടിച്ച കേസുമായി ബന്ധപ്പെട്ടായിരുന്നു പരാമര്‍ശം. കഞ്ചാവ് കേസില്‍ എസ്എഫ്‌ഐ നേതാവിനെയാണ് അറസ്റ്റ് ചെയ്തതെന്നും അത് അവര്‍ക്ക് അങ്ങ് സമ്മതിച്ചാല്‍ പോരെയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

പോളി ടെക്‌നിക് ഹോസ്റ്റലില്‍ നിന്നും കഞ്ചാവ് പിടിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലാണ് പരാതി നല്‍കിയത്. അല്ലതെ കോണ്ഗ്രസ് അല്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്എഫ്‌ഐ നേതൃത്വത്തിലുള്ള കഞ്ചാവ് കച്ചവടം തന്നെയാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ലെന്നും പൂക്കോട് ആത്മഹത്യയാണോ കെട്ടിത്തൂക്കിയതാണോ എന്ന് ഇപ്പോഴും അറിയില്ല എന്നും അദ്ദേഹം പറഞ്ഞു. യുവജന വിദ്യാര്‍ഥി സംഘടനകള്‍ക്ക് ഇതില്‍ ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Continue Reading

kerala

വ്‌ളോഗര്‍ ജുനൈദിന്റെ മരണം; അസ്വാഭാവികതയില്ലെന്ന് പൊലീസ്

ജുനൈദ് അമിത വേഗതയിലാണ് ബൈക്ക് ഓടിച്ചിരുന്നതെന്നും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും സൂചനയുണ്ട്

Published

on

വ്‌ളോഗര്‍ ജുനൈദിന്റെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് പൊലീസ്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പരിശോധനകള്‍ക്കായി രക്തം അയച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ഇന്നലെ വൈകീട്ട് 6.20ഓടെയാണ് മഞ്ചേരി തൃക്കലങ്ങോട് മരത്താണിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ജുനൈദ് മരിച്ചത്. മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതുവഴി പോയ സ്വകാര്യ ബസിലെ ആളുകളാണ് റോഡരികില്‍ രക്തം വാര്‍ന്ന് കിടക്കുന്ന നിലയില്‍ ജുനൈദിനെ കണ്ടത്്.

മഞ്ചേരിയില്‍നിന്നും വഴിക്കടവിലെ വീട്ടിലേക്ക് പോകുമ്പേഴാണ് അപകടം. തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു.

സംഭവത്തിന് പിന്നാലെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പലരും രംഗത്തുവന്നിരുന്നു. ഇയാള്‍ക്കെതിരെ നേരത്തേ പീഡന പരാതിയുണ്ടായിരുന്നു. എന്നാല്‍, ഇത് ഒത്തുതീര്‍പ്പാക്കിയതാണെന്ന് പൊലീസ് വ്യക്തമാക്കി. ജുനൈദ് അമിത വേഗതയിലാണ് ബൈക്ക് ഓടിച്ചിരുന്നതെന്നും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും സൂചനയുണ്ട്.

Continue Reading

Trending