കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിഞ്ഞിരുന്ന സമയത്ത് നടന്‍ ദിലീപിനെ കാണാന്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ഗുരുതര ചട്ടലംഘനം. വിവരാവകാശ പ്രകാരം ലഭിച്ച ജയില്‍ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജയില്‍ ഡിജിപിയുടെ ശിപാര്‍ശ പ്രകാരം ജയില്‍ സുപ്രണ്ടിന്റെ വിവേചനാധികാരം ഉപയോഗപ്പെടുത്തിയാണ് നടന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സന്ദര്‍ശന അനുമതി നല്‍കിയത്. നടന്‍ സിദ്ദീഖില്‍ നിന്ന് അപേക്ഷ പോലും വാങ്ങാതെയാണ് ദിലീപിനെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്.
്അവധി ദിവസങ്ങളില്‍ പോലും ആളുകള്‍ക്ക് ദിലീപിനെ കാണാന്‍ അനുമതി നല്‍കിയെന്ന് ജയില്‍ രേഖകള്‍ തെളിയിക്കുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സിനിമാ പ്രവര്‍ത്തകര്‍ ജയിലില്‍ എത്തിയതെന്നാണ് രേഖയില്‍ പറയുന്നത്. ഒരു ദിവസം മാത്രം 13 പേര്‍ക്ക് സന്ദര്‍ശനം അനുവദിച്ചിരുന്നു. മതിയായ രേഖകള്‍ ഒന്നും തന്നെ വാങ്ങാതെയാണ് ദിലീപിന് ഓണക്കോടി കൈമാറാന്‍ ജയറാമിന് അനുമതി നല്‍കിയത്.
ദിലീപിന് ജയിലില്‍ സന്ദര്‍ശകരെ അനുവദിച്ചതില്‍ ചട്ടലംഘനം

Be the first to write a comment.