കൊച്ചി: കൊച്ചിയില്‍ യുവനടി കാറില്‍ ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കുടുക്കിയത് അമിതമായ ആത്മവിശ്വാസവും സ്വയം വരുത്തിവെച്ച ആറു പിഴവുകളും. അതീവ ജാഗ്രതയോടെ നീക്കങ്ങള്‍ നടത്തിയെങ്കിലും അറസ്റ്റിലേക്ക് നയിച്ചത് ഈ രണ്ടു ഘടകങ്ങളാണ്.

ദിലീപ് വരുത്തിയ ആറു പിഴവുകള്‍

1. ബ്ലാക്‌മെയില്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു

2. രണ്ടു കോടി രൂപ സുനി ആവശ്യപ്പെട്ടെന്ന് ദിലീപ് പരാതിയില്‍ പറഞ്ഞു. എന്നാല്‍ എവിടെ, എങ്ങനെ എന്നതു സംബന്ധിച്ച് താരത്തിന് പറയാനായില്ല.

3. 13 മണിക്കൂറോളം ചോദ്യം ചെയ്യലിനു വിധേയമായെങ്കിലും ദിലീപ് ഒരിക്കല്‍പോലും എതിര്‍ത്തില്ല. നിരപരാധി ആയിരുന്നെങ്കില്‍ ആദ്യ മണിക്കൂറില്‍ തന്നെ പ്രതിഷേധിച്ചേക്കുമായിരുന്നുവെന്ന് പൊലീസ് നിഗമനം.

4. ബ്ലാക്‌മെയില്‍ കത്തില്‍ ഭീഷണിയുടെ സ്വരമില്ലാത്തത് കൃത്യമായ പള്‍സര്‍ സുനിയുമായുള്ള ദിലീപിന്റെ ബന്ധത്തിന്റെ സൂചന.

5. ചോദ്യം ചെയ്യലിനുശേഷം രക്ഷിക്കണമെന്നു കൈകൂപ്പി ഉദ്യോഗസ്ഥരോട് ദിലീപ് പറഞ്ഞത്.

6. സുനിയെ അറിയില്ലെന്ന നിലപാടിലാണ് ദിലീപ് ആദ്യം മുതല്‍ നിന്നത്. എന്നാല്‍ തെളിവുകള്‍ നടന് എതിരായിരുന്നു.