kerala
മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ കൂടുതല്‍ ഫോണ്‍വിളികള്‍ പുറത്ത്;കോള്‍ ലിസ്റ്റില്‍ സംവിധായകന് ഖാലിദ് റഹ്മാനും
. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന ബെംഗളൂരുവിലെത്തുന്നതിന് രണ്ട് ദിവസം മുമ്പ് ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. എട്ട് മിനിറ്റോളം അനൂപും ബിനീഷും സംസാരിച്ചു.
അതേസമയം, ജൂലൈ മാസത്തില്‍ പത്ത് കോളുകള്‍ മാത്രമാണ് ചെയ്തിരിക്കുന്നത്. ഇതിന് കാരണമായി അന്വേഷണ സംഘം പറയുന്നത് ഇരുവരും ജൂലൈയില്‍ വാട്സ്ആപ്പില്‍ നിരവധി തവണ വിളിച്ചിരുന്നു എന്നാണ്.

കോഴിക്കോട്: മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ഫോണ്‍വിളിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൂന്ന് മാസത്തിനിടെയിലെ കോള്‍ലിസ്റ്റ് വിവരമാണ് പുറത്തുവന്നത്. ഇതിനടെ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും തമ്മില്‍ 76 തവണയാണ് ഫോണ്‍ വിളിച്ചത്. അനൂപിന്റെ കോള്‍ ലിസ്റ്റില്‍ സംവിധായകന് ഖാലിദ് റഹ്മാന്റെ നമ്പറും ഉണ്ടെന്നാണ് വിവരം. സംവിധായകന് ഖാലിദ് റഹ്മാനുമായി 22 തവണയാണ് അനൂപ് ഫോണില്‍ വിളിച്ചിരിക്കുന്നത്.
ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ അനൂപിന്റെ കോള്‍ വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഇതില്‍ ജൂണില്‍ മാത്രം 58 ഫോണ്‍ കോളുകളാണ് അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും തമ്മില്‍ ചെയ്തിരിക്കുന്നത്. നാല് കോളുകള്‍ വരെ ചെയ്ത ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന ബെംഗളൂരുവിലെത്തുന്നതിന് രണ്ട് ദിവസം മുമ്പ് ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നു. എട്ട് മിനിറ്റോളം അനൂപും ബിനീഷും സംസാരിച്ചു.
അതേസമയം, ജൂലൈ മാസത്തില്‍ പത്ത് കോളുകള്‍ മാത്രമാണ് ചെയ്തിരിക്കുന്നത്. ഇതിന് കാരണമായി അന്വേഷണ സംഘം പറയുന്നത് ഇരുവരും ജൂലൈയില്‍ വാട്സ്ആപ്പില്‍ നിരവധി തവണ വിളിച്ചിരുന്നു എന്നാണ്. ആഗസ്റ്റ് മാസം അനൂപ് അറസ്റ്റിലാകുന്നതിന് മുമ്പ് എട്ട് തവണ ഇരുവരും വിളിച്ചിരുന്നു. രഹസ്യാത്മക കോളുകള്‍ ഇവര്‍ വാട്സ്ആപ്പിലാണ് ചെയ്തത് എന്നാണ് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍.
അതിനിടെ, മകന് ബിനീഷ് തെറ്റുകാരനെങ്കില്‍ തൂക്കിക്കൊല്ലട്ടെയെന്നാണ് വിഷയത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. അതേസമയം, ലഹരിക്കടത്തും സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്നും സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
kerala
കോഴിക്കോട് കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം യുവതി ട്രെയിന്‍ തട്ടി മരിച്ചു
റെയില്‍ പാത മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു.

കോഴിക്കോട് കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം യുവതി ട്രെയിന്‍ തട്ടി മരിച്ചു. കോട്ടക്കടവ് വള്ളിക്കുന്ന് സ്വദേശിനി സൂര്യ (21) ആണ് അപകടത്തില്‍ മരിച്ചത്. റെയില്‍ പാത മുറിച്ചുകടക്കുമ്പോള്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ചെന്നൈ മെയ്ലാണ് ഇടിച്ചത്.
kerala
കനത്ത മഴ; വയനാട് തവിഞ്ഞാല്‍ തലപ്പുഴ പുഴയില്‍ മലവെള്ളപ്പാച്ചില്‍
മക്കിമലയില്‍ കാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി സംശയം

വയനാട്ടില്‍ ശക്തമായ മഴയും കാറ്റും തുടരുന്നു. ഇന്ന് വൈകിട്ട് തവിഞ്ഞാല്‍ തലപ്പുഴ പുഴയില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടായി. പുഴയുടെ തീരത്ത് ഉള്ളവരെ മാറ്റിപ്പാര്‍പ്പിക്കും.
മാനന്തവാടി പഞ്ചാരക്കൊല്ലി ഒമ്പതാം ബ്ലോക്കില്‍ നിന്നും കുടുംബങ്ങളെ പിലാക്കാവ് സ്ക്കൂളിലേക്ക് മാറ്റും. റവന്യൂ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മക്കിമലയില്‍ കാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായതായി സംശയം

ശക്തമായ മഴയെ തുടര്‍ന്ന് കോഴിക്കോട് കക്കയം ഡാം തുറന്നേക്കും. ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. ജലനിരപ്പ് പരമാവധിയില്‍ എത്തിയാല്‍ രണ്ട് ഷട്ടറുകള്‍ തുറക്കും. കുറ്റിയാടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്കി.
-
india3 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
india3 days ago
‘മതവികാരം വ്രണപ്പെടും’; കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്കൂളില്‍ മുട്ട വിതരണത്തിനെതിരെ രക്ഷിതാക്കള്‍
-
india3 days ago
ബെറ്റിങ് ആപ്പ് പ്രമോഷൻ; റാണ ദഗ്ഗുബാട്ടി ആഗസ്റ്റ് 11ന് ഹാജരാകണമെന്ന് ഇ.ഡി
-
kerala3 days ago
ഉപരാഷ്ട്രപതിയുടെ രാജി ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍
-
kerala16 hours ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
india3 days ago
സ്കൂളുകളില്‍ ഓഡിയോ വിഷ്വല്‍ റെക്കോര്‍ഡിംഗ് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്കി സിബിഎസ്ഇ
-
News3 days ago
അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച യുഎസ് യുദ്ധക്കപ്പലിനെ ഇറാനിയന്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ നേരിട്ടതായി റിപ്പോര്‍ട്ട്
-
EDUCATION3 days ago
പ്ലസ് വണ്‍ ട്രാന്‍സ്ഫര്‍ അലോട്മെന്റ് പ്രവേശനം നാളെ മുതല്‍