കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ചാണക്യന്‍ ഡി.കെ ശിവകുമാര്‍ യുവജന യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.

‘വര്‍ഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം , ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരെ’ എന്ന പ്രമേയത്തോടെ മുസ്‌ലിം യൂത്ത് ലീഗ് ആരംഭിച്ച യുവജന യാത്ര കേരളചരിത്രം ഇന്ന് വരെ കണ്ടിട്ടില്ലാത്ത രീതിയില്‍ അതിന്റെ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് മുനവ്വറലി തങ്ങള്‍ നായകനും സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ് ഉപനായകനുമായ യാത്ര നാളെ ്അനന്തപുരിയില്‍ സമാപിക്കും.

കഴിഞ്ഞ 24ന് മഞ്ചേശ്വരത്ത് നിന്നാരംഭിച്ച യാത്ര 600 കിലോമീറ്റര്‍ പദയ്രയായി സഞ്ചരിച്ച് നാളെ തിരുവനന്തപുരത്ത് നടക്കുന്ന വമ്പന്‍ മഹാസമ്മേളനത്തോട് കൂടിയാണ് സമാപനം.