Connect with us

india

രാഹുല്‍, ആശംസകള്‍…നിങ്ങളുടെ ആശയങ്ങള്‍ വൈകാതെ രാജ്യത്തുടനീളം മാറ്റൊലിക്കൊള്ളും -ഡി.കെ. ശിവകുമാര്‍

ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തെ അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ രാഹുലിന്റെ ആശയങ്ങള്‍ വൈകാതെ രാജ്യത്തുടനീളം പ്രതിധ്വനിക്കുമെന്ന് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ ഡി.കെ. ചൂണ്ടിക്കാട്ടി.

Published

on

യു.പിയിലെ റായ്ബറേലി പാര്‍ലമെന്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രാഹുല്‍ ഗാന്ധിക്ക് ആശംസ നേര്‍ന്ന് പാര്‍ട്ടി നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാര്‍. ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തെ അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ രാഹുലിന്റെ ആശയങ്ങള്‍ വൈകാതെ രാജ്യത്തുടനീളം പ്രതിധ്വനിക്കുമെന്ന് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ ഡി.കെ. ചൂണ്ടിക്കാട്ടി.

കുറിപ്പിന്റെ പൂര്‍ണരൂപം

റായ്ബറേലിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ടതിന് രാഹുല്‍ ഗാന്ധിക്ക് എന്റെ ആശംസകള്‍. സോണിയ ഗാന്ധി പാര്‍ലമെന്റംഗമായിരുന്ന കാലത്ത് എന്നും നീതിയെയും പ്രത്യാശയെയും പ്രതിനിധാനം ചെയ്ത മണ്ഡലമായിരുന്നു റായ്ബറേലി.
കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഭാരത് ജോഡോ യാത്രയിലൂടെ നമ്മുടെ രാജ്യം അഭിമുഖീകരിക്കുന്ന അനീതികള്‍ നിങ്ങള്‍ ശക്തമായി ഉന്നയിച്ചു. രാജ്യത്ത് ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ നിങ്ങള്‍ അത്രയേറെ ആഗ്രഹിച്ചു. അത് വൈകാതെ രാജ്യത്തുടനീളം മാറ്റൊലിക്കൊള്ളുമെന്നും ഇന്ത്യയുടെ മഹത്തായ പുതിയ ഭാവിയുടെ ഭാഗമാവുകയും ചെയ്യുമെന്ന് എനിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്’.

ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് രാഹുല്‍ ഗാന്ധി റായ്ബറേലി മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചത്. കഴിഞ്ഞ തവണ രാഹുല്‍ മത്സരിച്ച അമേഠിയില്‍ ഇത്തവണ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാല്‍ ശര്‍മ സ്ഥാനാര്‍ഥിയാകും. രണ്ട് മണ്ഡലങ്ങളിലേക്കും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയായ മെയ് മൂന്നിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.

1952 മുതല്‍ ഗാന്ധി കുടുംബത്തെ തുണച്ച പാരമ്പര്യമാണ് റായ്ബറേലി മണ്ഡലത്തിനുള്ളത്. 2019ലെ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് വിജയിച്ച ഏക ലോക്സഭാ സീറ്റാണ് റായ്ബറേലി. പാര്‍ട്ടി അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ റായ്ബറേലിയെ പ്രതിനിധാനം ചെയ്തിരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് റായ്ബറേലിയില്‍ മത്സരിക്കുന്നതില്‍നിന്നും സോണിയ പിന്മാറിയത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

അഞ്ചു വയസ്സുകാരിയെ 90,000 രൂപയ്ക്ക് വിറ്റ അമ്മാവന്‍; മുംബൈ പൊലീസിന്റെ സമയോചിത ഇടപെടല്‍

മഹാരാഷ്ട്രയില്‍ അമ്മയുടെ സഹോദരനും ഭാര്യയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയെ മുംബൈ പൊലീസ് അതിവേഗത്തില്‍ രക്ഷപ്പെടുത്തി.

Published

on

മുംബൈ: മഹാരാഷ്ട്രയില്‍ അമ്മയുടെ സഹോദരനും ഭാര്യയും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ അഞ്ചു വയസുകാരിയെ മുംബൈ പൊലീസ് അതിവേഗത്തില്‍ രക്ഷപ്പെടുത്തി. 90,000 രൂപയ്ക്കാണ് കുട്ടിയെ അമ്മാവനും ഭാര്യയും ഒരു സംഘത്തിന് വിറ്റത്. പിന്നാലെ ആ സംഘം കുട്ടിയെ 1,80,000 രൂപയ്ക്ക് വീണ്ടും വില്‍പന നടത്തുകയും ചെയ്തു. മറുവില്‍പന നടത്തിയ സംഘത്തിന്റെ പക്കല്‍ നിന്നാണ് പൊലീസിന് കുട്ടിയെ കണ്ടെത്താനായത്. കൃത്യമായ സമയത്ത് നടത്തിയ ഇടപെടലാണ് കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായത്.

Continue Reading

india

രാമക്ഷേത്ര ധ്വജാരോഹണ ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് ദലിതനായത്‌കൊണ്ട്; അവധേഷ് പ്രസാദ്

ബി.ജെ.പിയുടെ ഭരണഘടനാ ദിനാഘോഷം വെറും പ്രഹസനമാണെന്നും നേതാക്കള്‍ പറഞ്ഞു.

Published

on

രാമക്ഷേത്ര ധ്വജാരോഹണ ചടങ്ങിലേക്ക് തന്നെ ക്ഷണിക്കാതിരുന്നത് ദലിതനായത്‌കൊണ്ടെന്ന് ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തിലെ എം.പിയായ അവധേഷ് പ്രസാദ്. ക്ഷേത്രവിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്ന് സമാജ്വാദി പാര്‍ട്ടി കുറ്റപ്പെടുത്തി. ബി.ജെ.പിയുടെ ഭരണഘടനാ ദിനാഘോഷം വെറും പ്രഹസനമാണെന്നും നേതാക്കള്‍ പറഞ്ഞു.

അതേസമയം പരിപാടിയിലേക്ക് ക്ഷണിക്കാത്തതില്‍ തനിക്ക് നിരാശയുണ്ടെന്നും അവധേഷ് പ്രസാദ് പറഞ്ഞു. ‘രാമക്ഷേത്രം ധര്‍മ ധ്വജമാണ്, രാഷ്ട്രീയമല്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദലിതനായതുകൊണ്ടാണ് തന്നെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്നും അവധേഷ് ആരോപിച്ചു.

ഭരണഘടനാ ദിനത്തില്‍ ബി.ജെ.പി നടത്തുന്ന ആഘോഷങ്ങള്‍ വെറും പ്രഹസനം മാത്രമാണെന്നും എസ്.പി എം.പി ആരോപിച്ചു. ഭരണഘടനയുടെ തത്വങ്ങള്‍ ബി.ജെ.പി പാലിക്കുന്നില്ലെന്നും, ദലിത് വിഭാഗക്കാരനായ തന്നെ ഒഴിവാക്കിയ നടപടി ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ഥലം എംപിയെ ചടങ്ങില്‍നിന്ന് ഒഴിവാക്കിയതിനെതിരെ കോണ്‍ഗ്രസ് നേതാക്കളും വിമര്‍ശനമുയര്‍ത്തി. അവധേഷ് പ്രസാദ് ദലിത് വിഭാഗത്തില്‍ നിന്നുള്ള എം.പിയായതുകൊണ്ടാണ് ക്ഷേത്ര ചടങ്ങില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ഇമ്രാന്‍ മസൂദ് ആരോപിച്ചു.

Continue Reading

india

ആറ് വയസുകാരിയെ പീഡിപ്പിച്ചു; രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിക്കുനേരെ വെടിയുതിര്‍ത്ത് പൊലീസ്

മധ്യപ്രദേശ് ഗൗഹര്‍ഗഞ്ചിലാണ് സംഭവം.

Published

on

ആറ് വയസുകാരിയെ പീഡിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രതിക്കുനേരെ വെടിയുതിര്‍ത്ത് പൊലീസ്. മധ്യപ്രദേശ് ഗൗഹര്‍ഗഞ്ചിലാണ് സംഭവം. പൊലീസിന്റെ തോക്ക് പിടിച്ചെടുത്ത് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ശ്രമം. പൊലീസ് വാഹനത്തില്‍ നിന്ന് പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വെടി ഉതിര്‍ത്തത്. വെടിവെപ്പില്‍ പ്രതിയുടെ കാലിന് പരുക്കേറ്റു.

ഗോഹര്‍ഗഞ്ചില്‍ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ സല്‍മാനായി തിരച്ചില്‍ നടത്തിയിരുന്നു. പ്രതി കുറച്ചുനാളായി ഒളിവില്‍ കഴിയുകയായിരുന്നു, ഇയാളുടെ തലയ്ക്ക് പൊലീസ് 30,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.

ഭോപ്പാലിലെ ഒരു ചായക്കടയില്‍ വെച്ചാണ് ഗാന്ധിനഗര്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഗോഹര്‍ഗഞ്ച് പൊലീസ് റൈസണിലേക്ക് കൊണ്ടുപോകുന്നതിനിടെ, കിരാത് നഗര്‍ ഗ്രാമത്തിന് സമീപം വാഹനം പഞ്ചര്‍ ആയി. ഈ സമയം പ്രതി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പ്രതിയുടെ കാലില്‍ വെടിയുതിര്‍ത്തു.

Continue Reading

Trending