kerala
മേയർ ആര്യ രാജേന്ദ്രനെതിരായ ഡ്രൈവർ യദുവിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ച് പൊലീസ്
കേസിലെ നിര്‍ണായക തെളിവായ ബസ്സിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെത്താനുള്ള ശ്രമം മൂന്നാം ദിവസവും തുടരുകയാണ്.

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരായ ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി യദുവിന്റെ മൊഴി എടുക്കും. അതിനിടെ മെമ്മറി കാര്‍ഡ് കാണാതായ സംഭവത്തില്‍ തമ്പാനൂര്‍ പൊലീസ്, ഡിപ്പോയിലെ കെഎസ്ആര്‍ടിസി ജീവനക്കാരെ ചോദ്യം ചെയ്യും. ബസ് ടെര്‍മിനലിനുള്ളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.
കേസിലെ നിര്‍ണായക തെളിവായ ബസ്സിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെത്താനുള്ള ശ്രമം മൂന്നാം ദിവസവും തുടരുകയാണ്. മെമ്മറി കാര്‍ഡ് എടുത്തു മാറ്റിയത് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നാവാം എന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണസംഘം.
കെഎസ്ആര്‍ടിസിയുടെ ആഭ്യന്തര അന്വേഷണവും ഇക്കാര്യത്തില്‍ തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ഫോറന്‍സിക് സംഘം കെഎസ്ആര്‍ടിസി ബസില്‍ പരിശോധന നടത്തിയിരുന്നു. അതിന്റെ ഫലം കൂടി കാത്തിരിക്കുകയാണ് അന്വേഷണസംഘം. അതേസമയം മെമ്മറി കാര്‍ഡ് കാണാത്ത പശ്ചാത്തലത്തില്‍ മേയര്‍ കൊടുത്ത പരാതിയില്‍ അന്വേഷണം എങ്ങനെ മുന്നോട്ടു പോകുമെന്ന സംശയത്തിലാണ് കണ്ടോണ്‍മെന്റ് പോലീസ് ഉള്ളത്.
എന്നാല്‍ മേയര്‍ക്കെതിരായ ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് എസിപി പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട് ഡിസിപി ക്ക് ലഭിക്കുന്ന മുറയ്ക്ക് ആയിരിക്കും കേസെടുക്കണമോ എന്ന കാര്യത്തില്‍ തീരുമാനമാവുക. യദു നല്‍കിയ പരാതിയില്‍ ഇനിയെന്ത് തുടര്‍നടപടി എന്നതും നിര്‍ണായകമാണ്.
kerala
ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിച്ചു; തെറിച്ച് വീണ കൂട്ടിയുടെ ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി; ദാരുണാന്ത്യം
സ്‌കൂട്ടര്‍ മറഞ്ഞതോടെ കുട്ടി ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

സ്‌കൂട്ടറില്‍ നിന്നും വീണ രണ്ടാം ക്ലാസുകാരിയുടെ ദേഹത്തിലൂടെ ബസ് കയറി ഇറങ്ങി മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറ അത്തിക്കോട് ഉണ്ടായ അപകടത്തില്‍ രണ്ടാം ക്ലാസുകാരി മിസ്‌രിയയാണ് മരിച്ചത്. സ്‌കൂട്ടര്‍ മറഞ്ഞതോടെ കുട്ടി ബസിനടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.പിതാവിനെപ്പം സ്‌കൂളില്‍ പോകുന്നതിനിടെയാണ് അപകടം.
സ്വകാര്യ ബസ് ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്‌കൂട്ടറില്‍ തട്ടുകയും ഇതോടെ കുട്ടിയും പിതാവും റോഡിലേക്ക് വീഴുകയുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ബസിനടിയിലേക്ക് വീണ കുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. റോഡിലെ കുഴികളും ബസിന്റെ മരണപ്പാച്ചിലുമാണ് അപകടത്തിന് കാരണമെന്നും നാട്ടുകാര്‍ പറയുന്നു.
kerala
റാപ്പര്‍ വേടനെതിരെ കൂടുതല്‍ ലൈംഗികാതിക്രമ പരാതികള്‍
ഗവേഷകവിദ്യാര്‍ത്ഥിനികളാണ് ലൈംഗികാതിക്രമം വെളിപ്പെടുത്തി മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

റാപ്പര്‍ വേടനെതിരെ കൂടുതല്‍ ലൈംഗികാതിക്രമ പരാതികള്‍. വെളിപ്പെടുത്തലുമായി രണ്ട് യുവതികള്‍ കൂടി രംഗത്തെത്തി.ഗവേഷകവിദ്യാര്‍ത്ഥിനികളാണ് ലൈംഗികാതിക്രമം വെളിപ്പെടുത്തി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കാന്‍ സമയം തേടിയിട്ടുണ്ട്.
ഗവേഷണാവശ്യത്തിന് വിവരം തേടി സമീപിച്ചപ്പോള്‍ അതിക്രമം നടത്തിയെന്നാണ് ഒരു വിദ്യാര്‍ത്ഥിനി പരാതിയില്‍ പറയുന്നത്. വേടന്‍ ക്രൂരമായ ലൈംഗികാതിക്രമം നടത്തിയെന്നാണ് മറ്റൊരു യുവതിയുടെ പരാതി. 2020-21 കാലഘട്ടത്തിലാണ് ലൈംഗികാതിക്രമം നടന്നതെന്നും പരാതിയില്‍ പറയുന്നു.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന യുവ ഡോക്ടറുടെ പരാതിയില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി ഒളിവിലാണ്. ഇയാള്‍ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
kerala
ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയെ ജയില്‍ മാറ്റി
ഇന്നലെ വൈകിട്ടായിരുന്നു കണ്ണൂരില്‍ നിന്ന് കൊടി സുനിയെ ജയില്‍ മാറ്റിയത്.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനിയെ തവനൂര്‍ ജയിലിലേക്ക് ജയില്‍ മാറ്റി .ഇന്നലെ വൈകിട്ടായിരുന്നു കണ്ണൂരില്‍ നിന്ന് കൊടി സുനിയെ ജയില്‍ മാറ്റിയത്.
കഴിഞ്ഞ ജൂണ്‍ 17ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തലശ്ശേരി കോടതിയിലേക്ക് പോകും വഴി കൊടി സുനി മദ്യപിച്ചത് ഏറെ വിവാദമായിരുന്നു. മാഹി ഇരട്ട കൊലപാതക കേസിലെ വിചാരണക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തലശ്ശേരി കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴാണ് ബാറില്‍ നിന്ന് പൊലീസുകാര്‍ മദ്യം വാങ്ങിനല്‍കിയത്.ഈ സമയം പരോളില്‍ ഉണ്ടായിരുന്ന മറ്റൊരു പ്രതി ഷാഫിക്ക് ഒപ്പമാണ് സുനി മദ്യപിച്ചത്.
സംഭവത്തില്‍ കൊടി സുനിക്ക് എസ്‌കോര്‍ട്ട് പോയ മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.ഇതിന് പിന്നാലെ കൊടി സുനിയുടെ പരോള്‍ റദ്ദ് ചെയ്തിരുന്നു.
-
film3 days ago
അമ്മ ഭാരവാഹി തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് അവസാനിച്ചു
-
News3 days ago
‘ഫലസ്തീന് രാഷ്ട്രത്തെ കുഴിച്ചു മൂടാനുള്ള പദ്ധതി’; ജറുസലേമില്‍ നിന്ന് വെസ്റ്റ് ബാങ്ക് വിഭജിക്കാനുള്ള കുടിയേറ്റ പദ്ധതിയുമായി ഇസ്രാഈല്‍ മന്ത്രി
-
News3 days ago
പട്ടാമ്പിയില്‍ തോട്ടത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സൗദി കെ.എം.സി.സി സെൻ്റർ ശിലാസ്ഥാപനം നാളെ
-
india3 days ago
ഗാന്ധിക്ക് മുകളില്‍ സവര്‍ക്കര്‍; പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്ററിനെതിരെ വിമര്‍ശനം
-
india3 days ago
മെസി ഇന്ത്യയിലെത്തും; നാല് നഗരങ്ങള്‍ സന്ദര്‍ശിക്കും
-
News3 days ago
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്ക്? എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍-നാസറും എഫ്സി ഗോവയും ഒരേ ഗ്രൂപ്പില്‍
-
kerala3 days ago
ന്യൂനമര്‍ദ്ദം: തിങ്കളാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത