Connect with us

india

അഴിമതിയുടെ രാജാക്കന്‍മാര്‍; ബി.ജെ.പിക്കെതിരെ ഡി.കെ ശിവകുമാര്‍

300 കോടിയിലധികം രൂപയുടെ അഴിമതിയാണ് ബിജെപി സർക്കാരിന് കീഴിൽ നടന്നത്

Published

on

കോൺഗ്രസ് ഭരണത്തിൽ ഒരു അഴിമതിയും നടന്നിട്ടില്ലെന്നും അധികാരത്തിലിരിക്കുമ്പോൾ ബി.ജെ.പിയാണ് അഴിമതി നടത്തിയതെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. വൻ അഴിമതി ആരോപിച്ച് സർക്കാരിനെതിരെ തിങ്കളാഴ്ച മുതല്‍ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ച പശ്ചാത്തലത്തിലാണ് ഡി.കെയുടെ പരാമര്‍ശം.

” 300 കോടിയിലധികം രൂപയുടെ അഴിമതിയാണ് ബിജെപി സർക്കാരിന് കീഴിൽ നടന്നത്. ഇക്കാര്യം ഞങ്ങൾ നിയമസഭയിൽ പറയുകയും രേഖപ്പെടുത്തുകയും ചെയ്യും. അവർ അഴിമതിയുടെ രാജാക്കന്മാരാണ്. ചില അന്വേഷണങ്ങൾ നടക്കുന്നുണ്ട്. കുറ്റവാളികളെ ഉടൻ കണ്ടെത്തും” ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ഭൂമി കുംഭകോണത്തിൽ ഏതാണ്ട് 4000 കോടി രൂപയുടെ അഴിമതി നടന്നു എന്നാണ് ബി.ജെ.പിയുടെ ആരോപണം. അഴിമതി നടന്നുവെന്ന് തെളിയിക്കുന്ന രേഖകൾ അടക്കം പുറത്തുവിട്ടായിരുന്നു ബി.ജെ.പി രംഗത്തെത്തിയത്. ‘പാവപ്പെട്ട കുടുംബങ്ങളിൽനിന്നുള്ള 85000 പേരാണ് പകരം ഭൂമിക്കായി അപേക്ഷ സാമർപ്പിച്ചത്. എന്നാൽ ഇവരെയെല്ലാം തഴഞ്ഞ് സിദ്ദരാമയ്യയുടെ കുടുംബത്തിനാണ് ഭൂമി നൽകിയത്’ ബി.ജെ.പി നേതാക്കള്‍ ആരോപിക്കുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനം; നിരവധി പേര്‍ മരിച്ചതായി സൂചന

ആളപായമുണ്ടാകാമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.

Published

on

ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനം ഉണ്ടായതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ചോസ്തി മേഖലയിലും ഗാണ്ടര്‍ബാള്‍ മേഖലയിലുമാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. രക്ഷാപ്രവര്‍ത്തകര്‍ മേഖലയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ആളപായമുണ്ടാകാമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു.

അതേസമയം, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ഷിംലയില്‍ രണ്ടിടങ്ങളില്‍ മണ്ണിടിഞ്ഞു. കുളു, ഷിംല, ലാഹൗള്‍സ്പിറ്റി തുടങ്ങിയ ജില്ലകളില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. ഹിമാചല്‍പ്രദേശില്‍ മിന്നല്‍ പ്രളയമുണ്ടായി. മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.

Continue Reading

india

തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരിച്ചെന്ന് വിധിയെഴുതിയവര്‍ക്കൊപ്പം ചായകുടിച്ച് രാഹുല്‍ ഗാന്ധി

പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പ്രകടനം

Published

on

ബീഹാറില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത്‌വിട്ട കരട് വോട്ടര്‍പട്ടികയില്‍ മരണപ്പെട്ടതായി രേഖപ്പെടുത്തിയ ഏഴ് വോട്ടര്‍മാര്‍ക്കൊപ്പം ചായകുടിച്ച് രാഹുല്‍ ഗാന്ധി. ജീവിതത്തിലെ ഒരു അമൂല്യ അനുഭവം എന്ന് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷന് നന്ദി പറഞ്ഞ് കൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.

ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ മണ്ഡലത്തില്‍ ഇത്തരത്തില്‍ നിരവധി ആളുകള്‍ മരിച്ചുവെന്ന് ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ബീഹാറിലെ ഒരു പഞ്ചായത്തില്‍ മാത്രം ഇത്തരത്തില്‍ 50 പേരുണ്ട്. കര്‍ണാടകയിലും മഹാരാഷ്ട്രയിലും ബിജെപി നടത്തിയ വോട്ട് കൊള്ള ബീഹാറിലും നടത്താന്‍ ബിജെപി ശ്രമിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

Continue Reading

india

അദ്ദേഹത്തിന്റേത് തമിഴ്‌നാടിനും തമിഴിനും എതിരായ നിലപാട്; തമിഴ്‌നാട് ഗവര്‍ണറില്‍ നിന്ന് ഡോക്ടറേറ്റ് വാങ്ങാന്‍ വിസമ്മതിച്ച് വിദ്യാര്‍ത്ഥിനി

കഴിഞ്ഞ ദിവസം തമിഴ്‌നാട് മനോന്മണിയം സുന്ദരനാര്‍ സര്‍വകലാശാലയിലെ ബിരുദാനചടങ്ങില്‍ വെച്ചാണ് സംഭവം.

Published

on

ബിരുദാനചടങ്ങില്‍ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയില്‍ നിന്നും ഡോക്ടറേറ്റ് വാങ്ങാന്‍ വിസമ്മതിച്ച് ഗവേഷക വിദ്യാര്‍ത്ഥി ജീന്‍ ജോസഫ്. ഗവര്‍ണര്‍ തമിഴ്‌നാടിനും തമിഴിനും എതിരായത് കൊണ്ടാണ് വിസമ്മതിച്ചതെന്ന് ജീന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം തമിഴ്‌നാട് മനോന്മണിയം സുന്ദരനാര്‍ സര്‍വകലാശാലയിലെ ബിരുദാനചടങ്ങില്‍ വെച്ചാണ് സംഭവം. ബിരുദം ഗവര്‍ണറുടെ കയ്യില്‍ നിന്ന് സ്വീകരിക്കാതെ വിദ്യാര്‍ത്ഥി വൈസ് ചാന്‍സലറില്‍ നിന്ന് ഏറ്റുവാങ്ങുകയായിരുന്നു.

Continue Reading

Trending