ബംഗളൂരു: കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ മകള്‍ ഐശ്വര്യയും കഫേ കോഫീ ഡേയുടെ സ്ഥാപകന്‍, അന്തരിച്ച വി.ജി സിദ്ധാര്‍ത്ഥയുടെ മകന്‍ അമര്‍ത്യ ഹെഡ്‌ഗെയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു.

ബംഗളൂരുവില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് വിവാഹം.

അച്ഛന്റെ മരണ ശേഷം കഫേ കോഫി ഡേ സ്ഥാപനങ്ങള്‍ നോക്കി നടത്തുകയാണ് അമര്‍ത്യ. ഡികെ ശിവകുമാര്‍ സ്ഥാപിച്ച ഗ്ലോബല്‍ അക്കാഡമി ഓഫ് ടെക്‌നോളജി എഞ്ചിനീയറിങ് കോളജിന്റെ ഡയറക്ടറാണ് ഐശ്വര്യ.

ഡികെ ശിവകുമാറിന്റെ രാഷ്ട്രീയ ഗുരു കൂടിയായ എസ്എം കൃഷ്ണയുടെ പൗത്രനാണ് അമര്‍ത്യ. കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന കൃഷ്ണ 2017ല്‍ ബിജെപിയിലേക്ക് ചേക്കേറിയിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.