Connect with us

GULF

വിസിറ്റ് വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കരുത്; ലംഘിച്ചാല്‍ 10 ലക്ഷം ദിര്‍ഹം പിഴ, നിയമം കടുപ്പിച്ച്‌ യുഎഇ

ശരിയായ പെര്‍മിറ്റ് ഇല്ലാതെ തൊഴിലാളികളെ ജോലിക്ക് നിയമിക്കുകയും ഇവരെ ജോലി വാഗ്ദാനം ചെയ്ത് യുഎഇയിലെത്തിച്ച ശേഷം ജോലി നല്‍കാതിരിക്കുകയും ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്

Published

on

അബുദാബി: നിയമം കര്‍ശനമാക്കി യുഎഇ. വിസിറ്റ് വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കുന്നവര്‍ക്കെതിരെയാണ് നിയമം കടുപ്പിക്കുന്നത്. സന്ദര്‍ശക വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കുന്ന കമ്പനികള്‍ക്ക് ഒരു ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെയാണ് പിഴ ലഭിക്കുക.

ശരിയായ പെര്‍മിറ്റ് ഇല്ലാതെ തൊഴിലാളികളെ ജോലിക്ക് നിയമിക്കുകയും ഇവരെ ജോലി വാഗ്ദാനം ചെയ്ത് യുഎഇയിലെത്തിച്ച ശേഷം ജോലി നല്‍കാതിരിക്കുകയും ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്. വര്‍ക്ക് പെര്‍മിറ്റ് ഇല്ലാത്തവരെ ജോലിക്ക് നിയമിക്കുന്നതിന് നേരത്തെ അമ്പതിനായിരം മുതല്‍ 2 ലക്ഷം ദിര്‍ഹം വരെയായിരുന്നു പിഴ. ഇതാണ് കഴിഞ്ഞ ആഴ്ചത്തെ ഭേദഗതിയിലൂടെ വര്‍ധിപ്പിച്ചത്. തൊഴില്‍ പെര്‍മിറ്റുകള്‍ ഇല്ലാതെ ആളുകള്‍ ജോലിക്ക് നിയമിക്കുന്നത് പിടിക്കപ്പെട്ടാല്‍ കമ്പനികള്‍ കടുത്ത നടപടി നേരിടേണ്ടി വരും. സന്ദർശക വിസയില്‍ എത്തുന്നവരെ ജോലിക്ക് വെയ്ക്കുകയും ശമ്പളം നല്‍കാതെ അവരെ വഞ്ചിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ തൊഴില്‍ നിയമം കടുപ്പിച്ചത്.

സന്ദർശക വിസയില്‍ എത്തുന്നവർക്ക് യുഎഇയില്‍ ജോലി ചെയ്യാൻ അനുമതിയില്ല. എന്നാല്‍ തൊഴില്‍ അന്വേഷിക്കുന്നതിന്‍റെ ഭാഗമായി വിസിറ്റ് വിസക്കാർ കമ്പനികളില്‍ സന്ദര്‍ശിക്കുന്നതും അവരെ ജോലിക്കു വയ്ക്കുന്നതും പുതിയ കാര്യമല്ല. പക്ഷേ ചില കമ്പനികള്‍ തൊഴില്‍ വിസ നല്‍കാൻ തയാറാകുമെങ്കിലും പലരും സന്ദർശകരെ കബിളിപ്പിക്കാനാണ് ശ്രമിക്കുക. കമ്പനികള്‍ ജോലിക്കായി ആളുകളെ കൊണ്ടു വരേണ്ടത് സന്ദർശക വിസയില്‍ അല്ല, എൻട്രി പെർമിറ്റിലാണ്. ജോലിക്കായി ഇവിടെ എത്തിച്ചു കഴിഞ്ഞാല്‍, റസി‍ഡൻസി വിസയുടെ തുടർനടപടികള്‍ പൂർത്തിയാക്കുകയും തൊഴില്‍ കരാർ ഒപ്പിടുകയും വേണം. ഈ നിയമം പാലിക്കാതെയുള്ള എല്ലാ റിക്രൂട്ട്മെന്‍റുകളും അനധികൃതമാണെന്ന് അധികൃതർ വ്യക്തമാക്കി.

GULF

തൊഴില്‍രഹിത ഇന്‍ഷുറന്‍സ്  പുതുക്കാത്തവര്‍ക്ക് പരക്കെ പിഴ

16,000 ദിര്‍ഹത്തിനുതാഴെ പ്രതിമാസ ശമ്പളമുള്ളവര്‍ പ്രതിമാസം അഞ്ചുദിര്‍ഹം എന്ന തോതില്‍  വര്‍ഷത്തില്‍ അറുപത് ദിര്‍ഹമാണ് പ്രീമിയം അടക്കേണ്ടത്

Published

on

അബുദാബി: യുഎഇയില്‍ നടപ്പാക്കിയിട്ടുള്ള തൊഴില്‍ രഹിത ഇന്‍ഷുറന്‍സ് പുതുക്കാത്തവര്‍ക്ക് പരക്കെ പിഴ കിട്ടി. പ്രതിവര്‍ഷം അറുപത് ദിര്‍ഹം മാത്രമാണ് അടക്കേണ്ടതുള്ളുവെങ്കിലും യഥാസമയം പുതുക്കാത്തതുമൂലം 400 ദിര്‍ഹം പിഴ നല്‍കേണ്ടിവന്നവര്‍ ഏറെയാണ്. 2023 ജനുവരി മുതലാണ് തൊഴില്‍രഹിത ഇന്‍ഷുറന്‍സ് യുഎഇയില്‍ പ്രാപല്യത്തില്‍ വന്നത്.
16,000 ദിര്‍ഹത്തിനുതാഴെ പ്രതിമാസ ശമ്പളമുള്ളവര്‍ പ്രതിമാസം അഞ്ചുദിര്‍ഹം എന്ന തോതില്‍  വര്‍ഷത്തില്‍ അറുപത് ദിര്‍ഹമാണ് പ്രീമിയം അടക്കേണ്ടത്. 16,000 ദിര്‍ഹത്തിനുമുകളില്‍ ശമ്പളമുള്ളവര്‍ പ്രതിവര്‍ഷം 120 ദിര്‍ഹം പ്രീമിയം അടക്കണം. തൊഴില്‍ നഷ്ടപ്പെട്ടാല്‍ മൂന്നുമാസക്കാലം ഇവര്‍ക്ക് അടിസ്ഥാ ന ശമ്പളത്തിന്റെ 60 ശതമാനം തുക ലഭിക്കുന്നതാണ് പദ്ധതി. കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നുമുതല്‍ രാ ജ്യത്ത് തൊഴില്‍രഹിത ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയതോടെ ഇവിടെയുള്ള മുഴുവന്‍ തൊഴിലാളികളും പദ്ധതിയില്‍ അംഗങ്ങളായിമാറി.
എന്നാല്‍ പലരും പുതുക്കാന്‍ മറന്നുപോയതിനാല്‍ യഥാസമയം പുതുക്കാത്തവര്‍ ഏറെയാണ്. അതുകൊണ്ടുതന്നെ കാലാവധി തീരുന്ന സമയത്ത് പുതുക്കാതിരുന്ന നിരവധിപേര്‍ക്കാണ് ഇതിനകം പിഴ ചുമത്തിയിട്ടുള്ളത്.
400 ദിര്‍ഹമാണ് പിഴ ഈടാക്കുന്നത്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഷുറന്‍സ് കമ്പനിക്കാണ് തൊഴില്‍രഹിത ഇന്‍ഷുറന്‍സ് പദ്ധതിയുടെ ചുമതല നല്‍കിയിട്ടുള്ളത്. തൊഴില്‍ ന ഷ്ടപ്പെടുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി വലിയ ആശ്വാസമാണ്. തൊഴിലാളിയുടെതല്ലാത്ത കാരണത്താല്‍ തൊഴില്‍ സ്ഥാപനങ്ങളില്‍നിന്നും പിരിച്ചുവിടുന്ന സാഹചര്യത്തില്‍ മാത്രമാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുകയുള്ളു. ആദ്യവിഭാഗത്തില്‍പെടുന്നവര്‍ക്ക് നേരത്തെ ഒരുവര്‍ഷത്തേക്ക് 60 എന്ന വിധം പുതുക്കാ ന്‍ കഴിഞ്ഞിരുന്നുവെങ്കിലും ഇപ്പോള്‍ രണ്ടു വര്‍ഷത്തേക്ക് 120 ദിര്‍ഹം നല്‍കി പുതുക്കുന്ന സംവിധാനമാ ണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.

Continue Reading

GULF

റോഡ് സുരക്ഷയില്‍ വിട്ടുവീഴ്ചയില്ല; 11 വാഹനങ്ങള്‍ കണ്ടുകെട്ടി

പൊതുജനങ്ങളുടെ സുരക്ഷക്കും ആരോഗ്യത്തിനും ഹാനികരമായ വിധത്തില്‍ വാഹനമോടിക്കുന്നവരോട് യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടായിരിക്കുകയില്ല

Published

on

ദുബൈ: റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ ദുബൈ പൊലീസ് എന്നും മുന്‍പന്തിയിലുണ്ടാകുമെന്നും നിയമലംഘകര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മൃദുസമീപനം സ്വീകരിക്കുകയില്ലെന്നും ദുബൈ പോലീസ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് ഡയറക്ടര്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂഇ വ്യക്തമാക്കി.

പൊതുജനങ്ങളുടെ സുരക്ഷക്കും ആരോഗ്യത്തിനും ഹാനികരമായ വിധത്തില്‍ വാഹനമോടിക്കുന്നവരോട് യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടായിരിക്കുകയില്ല. ഇവര്‍ക്കെതിരെ പോലീസ് ശക്തമായ ന ടപടികള്‍ സ്വീകരിക്കും. നിയമലംഘകരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും നിയമനടപടി സ്വീകരിക്കുക യും ചെയ്യും. വിവിധ നിയമലംഘനങ്ങള്‍ നടത്തിയ പതിനൊന്ന് വാഹനങ്ങള്‍ കഴിഞ്ഞദിവസം ദുബൈ പൊലീസ് കണ്ടുകെട്ടി.

അപകടകരമാംവിധം വാഹനമോടിക്കുക, വിവിധ തരത്തിലുള്ള വസ്തുക്കള്‍ ഘടിപ്പിച്ചു ശബ്ദമലീനകരണമുണ്ടാക്കുക, അനധികൃത റാലികള്‍ സംഘടിപ്പിക്കുക, സ്വന്തം ജീവനോ മറ്റുള്ളവരു ടെയോ ജീവനോ അപകടത്തിലാക്കുക, റോഡ് തടസ്സപ്പെടുത്തുക, റോഡുകളില്‍ ക്രമക്കേടുണ്ടാക്കുക, വാഹനത്തിന്റെ എഞ്ചിനിലോ ചെയ്‌സിലോ അനധികൃത മാറ്റങ്ങള്‍ വരുത്തുക, താമസക്കാരെ ശല്യപ്പെടു ത്തുക, പൊതുവഴികളില്‍ മാലിന്യം തള്ളുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വാഹനങ്ങള്‍ കണ്ടുകെട്ടിയത്.

ട്രാഫിക് ലംഘനങ്ങളും വാഹനങ്ങള്‍ പിടിച്ചെടുക്കലും സംബന്ധിച്ച 2023-ലെ 30-ാം നമ്പര്‍ നിയമമനുസരിച്ചു വാഹനം വിട്ടുനല്‍കുന്നതിന് 50,000 ദിര്‍ഹം പിഴ ചുമത്തുമെന്ന് അദ്ദേഹം പറഞ്ഞു. റോഡ് ഉ പയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിയമലംഘകര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ മൃദുസമീപനം സ്വീകരിക്കുകയില്ലെന്ന് മേജര്‍ ജനറല്‍ അല്‍ മസ്റൂയി പൊതുജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ദുബൈ പോലീസ് ആപ്പിലെ ‘പോലീസ് ഐ’ ഫീച്ചര്‍ വഴിയോ അല്ലെങ്കില്‍ 901 എന്ന നമ്പറില്‍ ‘വി ആര്‍ ഓള്‍ പോലീസ്’ എന്ന നമ്പറില്‍ വിളിച്ചോ ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ചു റിപ്പോര്‍ട്ട് ചെയ്യാന്‍ മേജര്‍ ജനറല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂഇ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Continue Reading

GULF

എയര്‍അറേബ്യ: യാത്രക്കാരുടെ എണ്ണത്തില്‍  വര്‍ധനവ്; വരുമാനത്തില്‍ ഇടിവ്

Published

on

റസാഖ് ഒരുമനയൂര്‍ 
അബുദാബി: പ്രമുഖ ബജറ്റ് എയര്‍ലൈനായ എയര്‍അറേബ്യ വിമാനത്തില്‍ ഈ വര്‍ഷം യാത്രക്കാ രുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. അതേസമയം വരുമാനത്തില്‍ വന്‍ ഇടിവുണ്ടായതായി എയര്‍അറേ ബ്യ വ്യക്തമാക്കി. ജനുവരി ഒന്നുമുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവില്‍ 427 ദശലക്ഷം ദിര്‍ഹം അറ്റാദാ യം ലഭിച്ചു. എന്നാല്‍ 2023ല്‍ ഇതേ കാലയളവില്‍ അറ്റാദായം 459 ദശലക്ഷം ദിര്‍ഹമായിരുന്നു. കഴിഞ്ഞവ ര്‍ഷത്തേക്കാള്‍ ഏഴുശതമാനം കുറവാണ് നടപ്പുവര്‍ഷം ലഭിച്ചത്. എന്നാല്‍ വിറ്റുവരവിന്റെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. 1.65 ബില്യണ്‍ ദിര്‍ഹത്തിന്റെ വിറ്റുവരവാണ്  രേഖപ്പെടുത്തിയത്.
അതേസമയം എയര്‍ലൈന്‍ വീക്കിലി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ലോകത്തിലെ ഏറ്റവും ലാഭകര മായ എയര്‍ലൈന്‍സ് സൂചികയില്‍ എയര്‍ അറേബ്യ ലോകത്തെ മൂന്നാമത്തെ എയര്‍ലൈനായി ഇടംപിടിച്ചു.
ഈ വര്‍ഷം ഏപ്രിലിനും ജൂണിനുമിടയില്‍ എയര്‍ അറേബ്യ ഗ്രൂപ്പിന്റെ ഓപ്പറേറ്റിംഗ് ഹബ്ബുകളിലായി 4.5 ദശലക്ഷത്തിലധികംപേര്‍ യാത്ര ചെയ്തു. മുന്‍വര്‍ഷം ഇതേകാലയളവില്‍ 3.8 ദശലക്ഷം യാത്രക്കാര്‍ മാത്രമാ ണുണ്ടായിരുന്നത്. ഈ വര്‍ഷം 19 ശതമാനം വര്‍ദ്ധനവാണുണ്ടായത്. ആഗോളതലത്തില്‍ വിമാന സീറ്റുകളു ടെ എണ്ണത്തില്‍ എയര്‍അറേബ്യക്ക് മൂന്നുശതമാനം വര്‍ധനവുണ്ടായി.
വ്യോമഗതാഗതം കടുത്ത മത്സരം നേരിടുകയും നടത്തിപ്പില്‍ ചെലവേറുകയും ചെയ്തിട്ടുണ്ട്. ക റന്‍സിയുടെ മാറ്റങ്ങള്‍, ഇന്ധന വില വര്‍ധനവ് തുടങ്ങിയ വിവിധ കാരണങ്ങളാല്‍ വ്യോമഗതാഗതം ഈ വര്‍ഷം രണ്ടാം പാതത്തില്‍ മന്ദഗതിയിലും വെല്ലുവിളി നേരിടുകയുമായിരുന്നു. എന്നാല്‍ എല്ലാം അതിജീവിച്ചു 427 ദശലക്ഷം ദിര്‍ഹം അറ്റാദായമുണ്ടാക്കുവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് എയര്‍ അറേബ്യ ചെയര്‍മാന്‍ ശെയ്ഖ് അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍താനി പറഞ്ഞു. യാത്രക്കാരുടെ സഹകരണവും എയര്‍ അറേബ്യ നല്‍കുന്ന മികച്ച സേവനവും ഇതിന്റെ പ്രധാന കാരണമാണ്.
ഈ വര്‍ഷം ആദ്യ പകുതിയില്‍ (ജനുവരി മുതല്‍ ജൂണ്‍ വരെ) എയര്‍ അറേബ്യ 693 ദശലക്ഷം ദി ര്‍ഹത്തിന്റെ അറ്റാദായമുണ്ടാക്കി. 2023ല്‍ ഇതേ കാലയളവില്‍ 801 ദശലക്ഷം ദിര്‍മായിരുന്നു. 13 ശതമാനം കുറവാണ് ഈ ആദ്യപകുതിയില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ വിറ്റുവരവില്‍ 13 ശതമാനം വര്‍ധനവുണ്ടാ യിട്ടുണ്ട്. 3.19 ബില്യണ്‍ ദിര്‍ഹത്തിന്റെ വിറ്റുവരവുണ്ടായി. കഴിഞ്ഞ വര്‍ഷം ആദ്യ പകുതിയില്‍ 2.82 ബില്യണ്‍ ദിര്‍ഹമാണ് വിറ്റുവരവുണ്ടായത്. ഈ കാലയളവില്‍ 8.9 ദശലക്ഷത്തിലധികം പേരാണ് എയര്‍ അറേബ്യയില്‍ യാത്ര ചെയ്തത്. യാത്രക്കാരുടെ എണ്ണത്തില്‍ 16 ശതമാനം വര്‍ധനവുണ്ടായി. ഈ വര്‍ഷം നിരവധി പുതിയ റൂട്ടുകളിലേക്ക് എയര്‍ അറേബ്യ സര്‍വ്വീസ് ആരംഭിച്ചു. 77 എയര്‍ബസ് എ320, എ 321 വിമാനങ്ങള്‍ എയര്‍ അറേബ്യ സ്വന്തമാക്കിയിട്ടുണ്ട്. കേരളത്തിലേക്കുള്ള എയര്‍അറേബ്യ യാത്രക്കാരുടെ എണ്ണത്തിലും കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. അധിക ബാഗേജ് ഉള്‍പ്പെടുത്തുന്നതിന് എയര്‍അറേബ്യ നല്‍കുന്ന സൗകര്യങ്ങള്‍ വ്യത്യസ്ഥമാണെന്ന് യാത്രക്കാര്‍ വിലയിരുത്തുന്നു.

Continue Reading

Trending