Connect with us

Video Stories

ബിന്‍ ലാദന്റെ മകന്‍ കൊല്ലപ്പെട്ടതായി ഡൊണാള്‍ഡ് ട്രംപ്

Published

on

ഭീകരസംഘടന അല്‍ ഖ്വയ്ദയുടെ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട റിപ്പോര്‍ട്ട് അംഗീകരിച്ച് യു.എസ് പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപ്. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ അഫ്ഗാന്‍-പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ബിന്‍ ലാദന്റെ മകന്‍ കൊല്ലപ്പെട്ടതെന്നാണ് ട്രംപിനെ ഉദ്ധരിച്ച് എഫ്ബി റിപ്പോര്‍ട്ട്.

ഹംസ ലാദന്‍ കൊല്ലപ്പെട്ടതായി അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ കഴിഞ്ഞ മാസമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ ഹംസയുടെ മരണത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് താല്‍പര്യപ്പെട്ടിരുന്നില്ല. എന്നാല്‍ മരണം നടന്ന സ്ഥലത്തെ കുറിച്ചോ തിയതിയെ കുറിച്ചോ അന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരുന്നില്ല.

ഹംസയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് പത്തുലക്ഷം ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് അമേരിക്കയുടെ ആഭ്യന്തരവകുപ്പ് ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു. ഉസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടശേഷം അല്‍ ഖ്വയ്ദയുടെ നേതൃത്വപരമായ ചുമതല വഹിച്ചിരുന്നത് ഹംസ ലാദന്‍ ആയിരുന്നു.

ഹംസയുടെ അവസാനത്തെ പൊതുപ്രസ്താവന 2018ലാണ് പുറത്തുവന്നത്. ഹംസ ജനിച്ചത് 1989ലാണെന്നാണ് സൂചന. ഒസാമയുടെ ഇരുപതുമക്കളില്‍ പതിനഞ്ചാമനായാരുന്നു ഹംസ. പിതാവിനൊപ്പം അല്‍ ഖ്വയ്ദയുടെ പ്രചാരണ വീഡിയോകളില്‍ ഹംസയും പ്രത്യക്ഷപ്പെട്ടിരുന്നു.

2011 മെയ് രണ്ടിനാണ്് അമേരിക്കന്‍ സേന ഒസാമ ബിന്‍ ലാദനെ പിടികൂടി വധിക്കുന്നത്. പാകിസ്താനിലെ അബോട്ടാബാദില്‍ ഒളിവില്‍ കഴിയുകയായിരുന്ന ലാദനെ സൈനിക നടപടിയിലൂടെയാണ് അമേരിക്ക പിടികൂടിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Celebrity

ഗായിക വാണി ജയറാം അന്തരിച്ചു

മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ

Published

on

പ്രശസ്ത പിന്നണി ഗായികയും പദ്മഭൂഷണ്‍ ജേതാവുമായ വാണി ജയറാം (77) അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.

തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം മൂന്നു തവണ നേടിയിട്ടുണ്ട്.

ഇക്കഴിഞ്ഞ റിപബ്ലിക് ദിനത്തിലാണ് പദ്മഭൂഷണ്‍ പുരസ്കാരം തേടിയെത്തിയത്.

Continue Reading

kerala

ബജറ്റ്: ജനങ്ങളുടെ മേല്‍ അമിത ഭാരം അടിച്ചേല്‍പിക്കുന്ന പ്രഖ്യാപനങ്ങളെന്ന് പി.എം.എ സലാം

കോവിഡ് പ്രതിസന്ധിയില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത കേരളത്തിലെ ജനങ്ങളെ വീണ്ടും പടുകുഴിയിലേക്ക് തള്ളിയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി

Published

on

സാധാരണക്കാരെ കൊള്ളയടിച്ച് കേരളത്തിന്റെ നടുവൊടിക്കാനുള്ള ബജറ്റാണ് ഇന്ന് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് മുസ് ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം അഭിപ്രായപ്പെട്ടു. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനത്തിന്റെ പിരടിയില്‍ വീണ്ടും വിലക്കയറ്റത്തിന്റെ അമിതഭാരം കയറ്റിവെക്കുന്ന ബജറ്റാണിതെന്നും പരാമര്‍ശിച്ചു.

പെട്രോളിനും ഡീസലിനും വില കൂട്ടിയ സര്‍ക്കാര്‍ ഭൂനികുതിയിലും കെട്ടിട നികുതിയിലും വര്‍ദ്ധനവ് വരുത്തി. വാഹന ഉപഭോക്താക്കള്‍ക്കും വലിയ തിരിച്ചടിയാണ് ബജറ്റ് നല്‍കുന്നത്. സാധാരണക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്ന യാതൊന്നും ബജറ്റിലില്ല. വിലക്കയറ്റം പിടിച്ചുനിര്‍ത്തുമെന്ന് പറയുന്ന അതേ നാവ് കൊണ്ടാണ് വിലക്കയറ്റത്തിന് കാരണമാകുന്ന ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് പ്രതിസന്ധിയില്‍ നിന്ന് ഇനിയും കരകയറിയിട്ടില്ലാത്ത കേരളത്തിലെ ജനങ്ങളെ വീണ്ടും പടുകുഴിയിലേക്ക് തള്ളിയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. ഈ ബജറ്റ് പ്രഖ്യാപനത്തിലൂടെ ഇടത് സര്‍ക്കാര്‍ ജനവിരുദ്ധമാണെന്ന് വീണ്ടും തെളിയിക്കുകയാണ്. സാധാരണക്കാരെക്കുറിച്ചുള്ള ചിന്ത പോലും ബജറ്റ് അവതരണത്തില്‍ ഉണ്ടായിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന ജനദ്രോഹ നടപടികള്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാരും ആവര്‍ത്തിക്കുന്നത്. പാവപ്പെട്ടവരെയും സാധാരണക്കാരെയും പടിയടച്ച് പിണ്ഡം വെച്ചുകൊണ്ടാണ് സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചതെന്നും അദേഹം തുറന്നടിച്ചു.

Continue Reading

Art

കാവ് ശ്രീ പുരസ്‌കാരം ഇന്ദ്രന്‍സിന്

25,000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം

Published

on

അഡ്വ. വികെ പ്രശാന്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വട്ടിയൂര്‍ക്കാവ് ഫെസ്റ്റിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ പ്രഥമ കാവ് ശ്രീ പുരസ്‌കാരത്തിന് നടന്‍ ഇന്ദ്രന്‍സിനെ തെരെഞ്ഞെടുത്തു. 25,000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ഫെബ്രുവരി 10 മുതല്‍ 15 വരെ നടക്കുന്ന രണ്ടാമത് വട്ടിയൂര്‍ക്കാവ് ഫെസ്റ്റില്‍ പുരസ്‌കാരം സമ്മാനിക്കും.

Continue Reading

Trending