Connect with us

News

ലിംഗ മാറ്റം തടയുന്ന ഉത്തരവുമായി ഡൊണല്‍ഡ് ട്രംപ്: ലിംഗമാറ്റം വിനാശകരം, ധനസഹായവും പ്രോത്സാഹനവും കര്‍ശനമായി നിരോധിക്കും

ലിംഗമാറ്റത്തിനെതിരാണ് യു.എസ് നിലപാടെന്നും ഇതിനുള്ള എല്ലാ ധനസഹായവും പ്രോത്സാഹനവും നിരോധിക്കുന്ന നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കി.

Published

on

അമേരിക്കയില്‍ 19 വയസ്സിന് താഴെയുള്ളവരുടെ ലിംഗമാറ്റം തടയല്‍ ലക്ഷ്യമിട്ടുള്ള എക്‌സിക്യൂട്ടിവ് ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ലിംഗമാറ്റത്തിനെതിരാണ് യു.എസ് നിലപാടെന്നും ഇതിനുള്ള എല്ലാ ധനസഹായവും പ്രോത്സാഹനവും നിരോധിക്കുന്ന നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കി. ലിംഗമാറ്റം വിനാശകരമാണെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ഭിന്നലിംഗക്കാരെ പരിഗണിക്കുന്ന ബൈഡന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ തിരുത്തുമെന്ന് സ്ഥാനമേറ്റ വേളയില്‍തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. സൈന്യത്തില്‍നിന്ന് ട്രാന്‍സ്‌ജെന്‍ഡറുകളെ നീക്കം ചെയ്യാനും നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിനായി, സൈന്യത്തില്‍ ഉപയോഗിച്ചുവരുന്ന ഭിന്നലിംഗ സൗഹൃദ നാമങ്ങള്‍ നീക്കം ചെയ്യാനുള്ള ഉത്തരവില്‍ ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചിരുന്നു.

പ്രതിരോധ സെക്രട്ടറിയായി പീറ്റ് ഹെഗ്‌സെത് ചുമതലയേറ്റതിന് പിന്നാലെയാണ് ട്രംപ് തിങ്കളാഴ്ച ഇതിനുള്ള നടപടി സ്വീകരിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിത്വം തിരിച്ചറിഞ്ഞ സൈനികര്‍ തങ്ങളുടെ വ്യക്തിപരമായ ജീവിതത്തില്‍പോലും അച്ചടക്കവും സത്യസന്ധതയും പുലര്‍ത്തില്ലെന്നും സൈന്യത്തോട് കൂറ് പുലര്‍ത്തില്ലെന്നും ട്രംപ് ആരോപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ആറ്റിങ്ങലില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ശിവത്തില്‍ കണ്ണന്റെയും ഗംയുടെയും മകന്‍ അമ്പാടി(15)യെയാണ് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

Published

on

തിരുവനന്തപുരം ആറ്റിങ്ങലില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ വലിയകുന്ന് സ്റ്റേഡിയത്തിന് സമീപം ശിവത്തില്‍ കണ്ണന്റെയും ഗംയുടെയും മകന്‍ അമ്പാടി(15)യെയാണ് മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയാണ്.

അമ്പാടിയുടെ സഹോദരി കല്യാണി കോളേജിലേക്ക് പോകാന്‍ നേരമാണ് കുട്ടി മുറിയില്‍നിന്ന് പുറത്തിറങ്ങാത്തത് ശ്രദ്ധിച്ചത്. തുടര്‍ന്ന് മുറിയില്‍ നോക്കിയപ്പോഴാണ് 15-കാരനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിദ്യാര്‍ഥിയുടെ മൊബൈല്‍ഫോണും പരിശോധനയ്ക്കായി പോലീസ് കസ്റ്റഡിയിലെടുത്തു.

Continue Reading

kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ രാഷ്ട്രീയ പ്രചാരണം നടത്തി സിപിഎമ്മും ആര്‍എസ്എസും

കണ്ണൂര്‍ കതിരൂര്‍ പുല്യോട് ശ്രീകുറുമ്പ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് രാഷ്ട്രീയ പ്രചാരണവുമായി ഇരു കൂട്ടരും രംഗത്തെത്തിയത്

Published

on

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ രാഷ്ട്രീയ പ്രചാരണം നടത്തി സിപിഎമ്മും ആര്‍എസ്എസും. കണ്ണൂര്‍ കതിരൂര്‍ പുല്യോട് ശ്രീകുറുമ്പ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് രാഷ്ട്രീയ പ്രചാരണവുമായി ഇരു കൂട്ടരും രംഗത്തെത്തിയത്.

ഉത്സവത്തിനിടെ രാഷ്ട്രീയ ചിന്ഹങ്ങളുമായി ഇരുവിഭാഗവും കലശം വരവ് നടത്തുകയും സമൂഹ മാധ്യമങ്ങളിലും ഇതേ ചൊല്ലി ഇരുവിഭാഗങ്ങളുടെയും പ്രകോപനമുണ്ടാവുകയും ചെയ്തു

മുഴപ്പിലങ്ങാട് കഴിഞ്ഞ ദിവസം കലശം വരവിനിടെ ഇരുവിഭാഗവും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഭവത്തില്‍ നൂറോളം പ്രവര്‍ത്തകര്‍ക്കെതിരെ എടക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

പാര്‍ട്ടി പരിപാടികളില്‍ ലൈംഗിക ചുവയോടെ സംസാരിക്കുന്നു; സിപിഎം പ്രാദേശിക നേതാവിനെതിരെ പരാതി

വീയപുരം ലോക്കല്‍ കമ്മറ്റി സെക്രട്ടറി സൈമണ്‍ എബ്രഹാമിനെതിരെ വനിതാ അംഗം പരാതി നല്‍കി

Published

on

ആലപ്പുഴയില്‍ സിപിഎം വീയപുരം ലോക്കല്‍ കമ്മറ്റി സെക്രട്ടറി സൈമണ്‍ എബ്രഹാമിനെതിരെ വനിതാ അംഗം പരാതി നല്‍കി. പാര്‍ട്ടി പരിപാടികളില്‍ ലൈംഗിക ചുവയോടെ തന്നോട് സംസാരിക്കുന്നുവെന്നാണ് യുവതിയുടെ പരാതി.

സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുടെ ശല്യം സഹിക്കാതായതോടെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിയേണ്ടി വന്നു. തനിക്കെതിരെ ഇവര്‍ അപവാദ പ്രചാരണം നടത്തിയിരുന്നു. ആത്മഹത്യയുടെ വക്കിലാണ് താനെന്ന് യുവതി പരാതിയില്‍ പറയുന്നു. സംസ്ഥാന സെക്രട്ടറിക്കുള്‍പ്പെടെ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനാല്‍ പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് യുവതി.

Continue Reading

Trending