kerala
പുഴകളിലെ മണൽ വാരൽ; അനുമതി നീളും
ടലുണ്ടിപ്പുഴയിൽനിന്ന് രണ്ട് കടവുകളും ചാലിയാറിൽനിന്ന് 15 കടവുകളുമാണ് പ്രാഥമികമായി അധികൃതർ കണ്ടെത്തിയത്.

മലപ്പുറം: ജില്ലയിൽ പുഴകളിൽനിന്ന് മണൽ വാരുന്നതിനുള്ള അനുമതി നൽകൽ നീളും. അനുമതിക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാത്തതും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം വന്നതുമാണ് കാരണം. ജില്ലയിൽ ആദ്യഘട്ടം 17 കടവുകളിൽ നിന്നാണ് മണലെടുക്കാൻ സാധ്യതയുള്ളത്.
കടലുണ്ടി, ചാലിയാർ പുഴകളിലെ കടവുകളാണ് പരിഗണനയിൽ മുന്നിലുള്ളത്.കടലുണ്ടിപ്പുഴയിൽനിന്ന് രണ്ട് കടവുകളും ചാലിയാറിൽനിന്ന് 15 കടവുകളുമാണ് പ്രാഥമികമായി അധികൃതർ കണ്ടെത്തിയത്.
കടലുണ്ടിപ്പുഴയിൽ പെരിന്തൽമണ്ണ താലൂക്കിൽനിന്ന് രണ്ട് കടവുകളും ചാലിയാർ കടന്ന് പോകുന്ന ഏറനാട് താലൂക്കിലെ 11 കടവുകളും നിലമ്പൂർ താലൂക്കിലെ നാല് കടവുകളും പ്രാഥമിക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഓരോ കടവുകളിൽ നിന്നും അഞ്ച് ഹെക്ടറിൽ താഴെ വരുന്ന സ്ഥലത്ത് നിന്നാണ് മണൽ വാരുന്നതിനുള്ള സാധ്യത പരിശോധിക്കുക.
ഇവിടങ്ങളിൽ റവന്യു വകുപ്പിന്റെ പ്രാഥമിക പരിശോധന പൂർത്തിയായിട്ടുണ്ട്.നദികളിൽനിന്ന് മണൽ വാരി വരുമാനമുണ്ടാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലക്ക് ചാലിയാർ, കടലുണ്ടിപ്പുഴ, ഭാരതപ്പുഴ എന്നിവിടങ്ങളിനിന്നും മണൽ വാരുമെന്നാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപനം നടത്തിയത്. 200 കോടി രൂപയുടെ അധിക വരുമാനമാണ് ലക്ഷ്യമിടുന്നത്. 2015 ഫെബ്രുവരിയിലാണ് അവസാനമായി ജില്ലയിലെ പുഴകളിൽനിന്ന് മണല് വാരിയത്.
kerala
കനത്ത മഴ; ബാണാസുരസാഗര് അണക്കെട്ടില് ഇന്ന് കൂടുതല് ജലം തുറന്ന് വിടും
നിലവില് രണ്ട്, മൂന്ന് ഷട്ടറുകള് 85 സെന്റീമീറ്ററായി ഉയര്ത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്.

ബാണാസുരസാഗര് അണക്കെട്ടില് നീരൊഴുക്ക് വര്ദ്ധിച്ചതിനാല് ഇന്ന് രാവിലെ ഏട്ടിന് സ്പില്വെ ഷട്ടറുകളിലൂടെ 100 ക്യുബിക് മീറ്റര് അധികം ജലം തുറന്ന് വിടുമെന്ന് എക്സിക്യൂട്ടീവ് എന്ജിനീയര് അറിയിച്ചു. നിലവില് രണ്ട്, മൂന്ന് ഷട്ടറുകള് 85 സെന്റീമീറ്ററായി ഉയര്ത്തി വെള്ളം ഒഴുക്കി വിടുന്നുണ്ട്. കരമാന് തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര് ജാഗ്രത പാലിക്കണമെന്ന് നിര്ദേശമുണ്ട്. അതേസമയം, വയനാട്ടില് ഇന്നും മഴ മുന്നറിയിപ്പുണ്ട്.

ചാവക്കാട് അത്താണി ദേശീയപാത 66ല് പാലത്തിനു മുകളില് വിള്ളല്. പത്ത് മീറ്ററിലേറെ നീളത്തിലാണ് വിള്ളല് കണ്ടെത്തിയത്. വിള്ളല് കാണപ്പെട്ട ഭാഗത്ത് സിമന്റ് ഉപയോഗിച്ച് താല്ക്കാലികമായി അടച്ചിട്ടുണ്ട്. എന്നാല് മഴയില് ഇതെല്ലാം ഒലിച്ചുപോയ നിലയിലാണ്. ഇതുവഴി നടക്കാന് ഇറങ്ങിയ യുവാക്കളാണ് വിള്ളല് കണ്ടത്. മാസങ്ങള്ക്കു മുന്പ് ചാവക്കാട് വിശ്വനാഥ ക്ഷേത്രത്തിനു സമീപം റോഡില് വിള്ളല് രൂപപ്പെട്ടിരുന്നു.
kerala
പത്തനംതിട്ടയില് പുഞ്ചക്കണ്ടത്തില് വീണ് രണ്ട് യുവാക്കള്ക്ക് മരിച്ചു
നാല്ലിക്കല് സ്വദേശി മിഥുന്, കിടങ്ങന്നൂര് സ്വദേശി രാഹുല് എന്നിവരാണ് മരിച്ചത്.

പത്തനംതിട്ട നെല്ലിക്കലില് പമ്പയാറിനോട് ചേര്ന്ന പുഞ്ചക്കണ്ടത്തില് വീണ് രണ്ട് യുവാക്കള്ക്ക് മരിച്ചു. നാല്ലിക്കല് സ്വദേശി മിഥുന്, കിടങ്ങന്നൂര് സ്വദേശി രാഹുല് എന്നിവരാണ് മരിച്ചത്.
ഇവരുടെ സുഹൃത്തായ ഒരാള് കൂടി അപകടത്തില്പ്പെട്ടതായാണ് വിവരം. തിരുവല്ല സ്വദേശി ദേവ് ശങ്കറിനെ കണ്ടെത്താന് അഗ്നിരക്ഷാ സേന തിരച്ചില് നടത്തുകയാണ്. വള്ളത്തില് മീന് പിടിക്കാന് പോയപ്പോഴായിരുന്നു അപകടം.
-
kerala2 days ago
താമരശ്ശേരി ചുരത്തില് നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്
-
kerala3 days ago
വോട്ടര് പട്ടിക അബദ്ധ പഞ്ചാംഗം, പ്രശ്നങ്ങള് പരിഹരിക്കാന് സംവിധാനമൊരുക്കണം; മുസ്ലിംലീഗ്
-
kerala3 days ago
ഒരാളുടെ സഹായമില്ലാതെ ജയില് ചാടാന് ഗോവിന്ദച്ചാമിക്ക് കഴിയില്ല; പ്രതിക്ക് വധശിക്ഷ നല്കണം; സൗമ്യയുടെ അമ്മ
-
india3 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
india3 days ago
നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലി; രൂക്ഷവിമര്ശനവുമായി മല്ലികാര്ജുന് ഖാര്ഗെ
-
kerala3 days ago
ക്യൂ ആര് കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്കൂര് ജാമ്യമില്ല
-
india2 days ago
കുവൈത്ത് -ഗോവ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എയര് ഇന്ത്യ
-
kerala2 days ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി