കരിപ്പൂര്‍: കരിപ്പൂരില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്ക് നേരെ സ്വര്‍ണക്കടത്ത് സംഘത്തിന്റെ വധശ്രമം.വാഹനം തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനം മരത്തിലിടിച്ചാണ് നിന്നത്. സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. വാഹനത്തില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തെന്നാണ് പ്രാഥമിക വിവരം.