Connect with us

GULF

ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ല കമ്മിറ്റി ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കി

ച​ട​ങ്ങി​ൽ വേ​ൾ​ഡ് കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

Published

on

സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ പു​തി​യ​കാ​ല​ത്തെ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ക​ർ​മ​രം​ഗ​ത്ത് പു​തി​യ മാ​തൃ​ക സൃ​ഷ്ടി​ക്കാ​ൻ ത​യാ​റാ​വ​ണ​മെ​ന്ന്​ ദു​ബൈ കെ.​എം.​സി.​സി ര​ക്ഷാ​ധി​കാ​രി ഷം​സു​ദ്ദീ​ൻ ബി​ൻ മു​ഹ്​​യി​ദ്ദീ​ൻ. ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി പു​തു​താ​യി തി​ര​ഞ്ഞെ​ടു​ത്ത സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ സ്വീ​ക​ര​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്ര​വാ​സി​ക​ൾ എ​പ്പോ​ഴും സ​ഹ​ജീ​വ​ന​ത്തി​നും പ​ര​സ്പ​ര സ​ഹാ​യ​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​വ​രാ​ണെ​ന്നും ജോ​ലി​യും ബി​സി​ന​സും ക​ഴി​ഞ്ഞു​ള്ള സ​മ​യം സ​ന്ന​ദ്ധ​സേ​വ​ന​ത്തി​ന് മാ​റ്റി​വെ​ച്ച് കെ.​എം.​സി.​സി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ചെ​യ്യു​ന്ന സേ​വ​നം സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണെ​ന്നും ഷം​സു​ദ്ദീ​ൻ ബി​ൻ മു​ഹ് യി​ദ്ദീ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ച​ട​ങ്ങി​ൽ വേ​ൾ​ഡ് കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ്​ സ​ലാം ക​ന്യ​പ്പാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ആ​ർ ഹ​നീ​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞു.

ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ ഡോ ​അ​ൻ​വ​ർ അ​മീ​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി യ​ഹ് യ ​ത​ള​ങ്ക​ര, ട്ര​ഷ​റ​ർ പി.​കെ. ഇ​സ്മാ​യി​ൽ, ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​ള്ള ആ​റ​ങ്ങാ​ടി, അ​ഡ്വ. ഇ​ബ്രാ​ഹിം ഖ​ലീ​ൽ, അ​ഫ്സ​ൽ മെ​ട്ട​മ്മ​ൽ, ഇ​സ്മാ​യി​ൽ എ​റാ​മ​ല, കെ.​പി.​എ. സ​ലാം, എ.​സി. ഇ​സ്മാ​യി​ൽ, മു​ഹ​മ്മ​ദ് പ​ട്ടാ​മ്പി, ഒ. ​മൊ​യ്തു, ചെ​മ്മു​ക്ക​ൻ യാ​ഹു​മോ​ൻ, പി.​വി. നാ​സ​ർ, പി.​വി. റ​യീ​സ്, എ​ൻ.​കെ. ഇ​ബ്രാ​ഹിം, സ​മ​ദ് ചാ​മ​ക്ക​ല, സ​ഫീ​ഖ് സ​ലാ​ഹു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

വേ​ൾ​ഡ്‌ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​നെ​യും സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളെ​യും ശം​സു​ദ്ദീ​ൻ ബി​ൻ മു​ഹ് യി​ദ്ദീ​ൻ ആ​ദ​രി​ച്ചു. ജി​ല്ല ട്ര​ഷ​റ​ർ ഡോ. ​ഇ​സ്മാ​യി​ൽ, മു​ഹ​മ്മ​ദ്‌ ബി​ൻ അ​സ്‍ലം, സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ ഹ​നീ​ഫ്‌ ചെ​ർ​ക്ക​ള, റാ​ഫി പ​ള്ളി​പ്പു​റം, അ​യ്യൂ​ബ്‌ ഉ​റു​മി, ഇ​ൻ​കാ​സ്‌ സെ​ക്ര​ട്ട​റി ഹ​രീ​ഷ്‌ മേ​പ്പാ​ട്‌, വി​വി​ധ ജി​ല്ല ഭാ​ര​വാ​ഹി​ക​ളാ​യ സി​ദ്ദീ​ഖ്‌ കാ​ലൊ​ടി, കെ.​പി. മു​ഹ​മ്മ​ദ്‌, നൗ​ഫ​ൽ വേ​ങ്ങ​ര, ജ​ലീ​ൽ മ​ഷൂ​ർ ത​ങ്ങ​ൾ, നി​സാം കൊ​ല്ലം, റ​ഗ്ദാ​ദ്‌ മൂ​ഴി​ക്ക​ര, അ​ഷ​റ​ഫ്‌ സി.​വി.​എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

GULF

ഒമാനിൽ ഈദ് അവധി പ്രഖ്യാപിച്ചു

Published

on

മസ്കത്ത്: ഒമാനിൽ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്കുള്ള ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. രണ്ട് സാ​ഹചര്യങ്ങളെ അടിസ്ഥാനമാക്കിയാണ് അവധി പ്രഖ്യാപിച്ചത്. അവധി മാർച്ച് 29 ശനിയാഴ്ച ആരംഭിക്കും. പെരുന്നാൾ ഞായറാഴ്ച ആണെങ്കിൽ ഔദ്യോ​ഗിക പ്രവർത്തി ദിവസം ഏപ്രിൽ 2 ന് ബുധനാഴ്ച പുനരാരംഭിക്കും. പെരുന്നാൾ തിങ്കാളാഴ്ചയാണെങ്കിൽ വാരാന്ത്യ അവധി ദിനങ്ങൾ ഉൾപ്പെടെ ഏപ്രിൽ 6 ഞായറിനായിരിക്കും ഔദ്യോ​ഗിക ജോലികൾ പുനരാരംഭിക്കുക. പെരുന്നാൾ തിങ്കളാഴ്ചയാണെങ്കിൽ തുടർച്ചയായി 9 ദിവസം അവധി ലഭിക്കും

Continue Reading

GULF

അബൂദബിയിൽ വാഹനം മറിഞ്ഞ് മലയാളി മരിച്ചു

ഡ്രൈവർ അടക്കം അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്

Published

on

അബൂദബി: തിരുവനന്തപുരം സ്വദേശി അബൂദബിയിൽ വാഹനാപകടത്തിൽ മരിച്ചു. പനയറ ചെമ്മരുത്തി പട്ടിയാരത്തുംവിള ശശിധരൻ-ഭാനു ദമ്പതികളുടെ മകൻ ശരത് (36) ആണ് മരിച്ചത്. അബൂദബിയിലെ മിൽക്കി വേ കാണാൻ സുഹൃത്തുക്കൾക്കൊപ്പം യാത്ര ചെയ്യവേയാണ് വാഹനാപകടം. അബൂദബിയിലെ നിർമാണ കമ്പനിയിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു.

വെള്ളിയാഴ്ച രാത്രി 11ന് ശേഷമാണ് അബൂദബിയിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള മരുഭൂമിയിലെ അൽ ഖുവാ മിൽക്കി വേ കാണാൻ യാത്ര തിരിച്ചത്. മണൽപ്പാതയിലൂടെ യാത്ര ചെയ്യുമ്പോൾ വാഹനം നിയന്ത്രണം വിടുകയായിരുന്നു. ആംബുലൻസും മെഡിക്കൽ സംഘവും എത്തിയെങ്കിലും ശരതിനെ രക്ഷിക്കാനായില്ല.

ഡ്രൈവർ അടക്കം അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. സാരമായി പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിൽ എത്തിക്കുമെന്ന് സുഹൃത്തുക്കൾ പറഞ്ഞു. പത്തു വർഷത്തിൽ അധികകമായി ശരത് പ്രവാസിയാണ്. ഭാര്യ ജിഷ. രണ്ട് പെൺമക്കളുണ്ട്.

Continue Reading

FOREIGN

കെ.​എം.​സി.​സി ക​ണ്ണൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ഫ്താ​ർ

മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ഡോ. ​ഗാ​ലി​ബ്‌ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Published

on

കെ.​എം.​സി.​സി ക​ണ്ണൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി ഇ​ഫ്താ​ർ വി​രു​ന്ന് സ്റ്റേ​റ്റ് പ്ര​സി​ഡ​ന്റ് നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ഡോ. ​ഗാ​ലി​ബ്‌ അ​ൽ മ​ഷ്ഹൂ​ർ ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കു​വൈ​ത്ത് സി​റ്റി മി​ർ​ഗാ​ബ് രാ​ജ്ബാ​രി റെ​സ്റ്റ​റ​ന്റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ റി​യാ​സ് തോ​ട്ട​ട ഖി​റാ​അ​ത്ത് ന​ട​ത്തി. ആ​ബി​ദ് ഖാ​സി​മി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ ഹാ​രി​സ് വ​ള്ളി​യോ​ത്ത്, ഫാ​റൂ​ഖ് ഹ​മ​ദാ​നി, സ​ലാം ചെ​ട്ടി​പ്പ​ടി, ജി​ല്ല നേ​താ​ക്ക​ളാ​യ ന​വാ​സ് കു​ന്നും​കൈ, സാ​ബി​ത്ത് ചെ​മ്പി​ലോ​ട്, കു​ഞ്ഞ​ബ്ദു​ള്ള ത​യ്യി​ൽ, ഷ​മീ​ദ് മ​മാ​ക്കു​ന്ന്, സ​യ്യി​ദ് ഉ​വൈ​സ് ത​ങ്ങ​ൾ, സ​യ്യി​ദ് ഉ​മ്രാ​ൻ നാ​സ​ർ അ​ൽ മ​ഷ്ഹൂ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ച​ട​ങ്ങി​ൽ എം.​പി. നൂ​റു​ദ്ദീ​ൻ, സി​റാ​ജു​ദ്ദീ​ൻ അ​ബ്ദു​ൽ​റ​ഹ്‌​മാ​ൻ എ​ന്നി​വ​ർ​ക്ക് നാ​സ​ർ അ​ൽ മ​ഷ് ഹൂ​ർ ത​ങ്ങ​ൾ മെമ​ന്റോ ന​ൽ​കി ആ​ദ​രി​ച്ചു.

സെ​ക്ര​ട്ട​റി എം.​കെ. റ​ഈ​സ് ഏ​ഴ​റ സ്വാ​ഗ​ത​വും, ട്ര​ഷ​റ​ര്‍ നൗ​ഷാ​ദ് ക​ക്ക​റ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. സാ​ഹി​ർ കി​ഴു​ന്ന, മു​ഹ​മ്മ​ദ​ലി മു​ണ്ടേ​രി, റി​യാ​സ് ക​ട​ലാ​യി, നൗ​ഫ​ൽ കടാ​ങ്കോ​ട്,ത​ൽ​ഹ​ത്ത് വാ​രം, മു​സ്ത​ഫ ടി.​വി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Continue Reading

Trending