Video Stories

ദുബൈ തീപിടിത്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് തമിഴ്നാട് 10 ലക്ഷം നൽകും

By webdesk13

April 17, 2023

ദുബൈ ദേരയിലുണ്ടായ തീപിടിത്തതില്‍ മരിച്ച രണ്ട് തമിഴ്‌നാട് സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. തമിഴ്‌നാട് ഗവണ്‍മെന്റാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.

കള്ളക്കുറിച്ചി രാമരാജപുരം നിവാസികളായ സാലിയകുണ്ടു ഗൂഡു (49), ഇമാം കാസിം (43) എന്നിവര്‍ക്കാണ് നഷ്ടപരിഹാരം. ഇവര്‍ക്ക് പുറമെ മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടന്‍ റിജേഷ് (38), ഭാര്യ ജിഷി (32) ഉള്‍പ്പെടെ 16 പേരാണ് തീപിടിത്തത്തില്‍ മരിച്ചത്. വിഷുദിനത്തില്‍ ദേര ഫ്രിജ് മുറാറിലെ തലാല്‍ ബില്‍ഡിങ്ങിലെ നാലാം നിലയിലായരുന്നു തീപിടിത്തം ഉണ്ടായത്.