തുടര്‍ച്ചയായുള്ള ചിത്രങ്ങള്‍ വിജയംകണ്ടതോടെ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ പ്രതിഫലം കൂട്ടിയതായി വാര്‍ത്ത. ഇപ്പോള്‍ 75ലക്ഷം രൂപയാണ് ദുല്‍ഖര്‍ വാങ്ങിക്കുന്നതെന്നാണ് അറിയാന്‍ കഴിയുന്നത്. നേരത്തെ യുവതാരമായ നിവിന്‍പോളിയും പ്രതിഫലം കൂട്ടിയിരുന്നു.

കലി, ചാര്‍ലി, കുമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളെല്ലാം ദുല്‍ഖറിന്റെ വിജയിച്ച ചിത്രങ്ങളാണ്. ഇപ്പോള്‍ സത്യന്‍ അന്തിക്കാട്, അമല്‍ നീരദ് എന്നിവരുടെ ചിത്രങ്ങളിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. അടുത്ത റിലീസ് സത്യന്‍ അന്തിക്കാടിന്റെ ജോമോന്റെ സുവിശേഷങ്ങളാണ്.