Connect with us

Culture

ഡാം മാനേജ്‌മെന്റില്‍ വലിയ പാളിച്ച പറ്റി: ഇ.ശ്രീധരന്‍

Published

on

മലപ്പുറം: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തില്‍ ഡാം മാനേജ്‌മെന്റില്‍ വലിലയ പാളിച്ച സംഭവിച്ചതായി ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍. ആദ്യഘട്ടത്തില്‍ കനത്ത മഴ പെയ്തപ്പോള്‍ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു. മഴ കനത്തിട്ടും ഇത്രയും വെള്ളം സംഭരിച്ചു നിര്‍ത്തേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നവകേരള നിര്‍മിതിക്ക് പൂര്‍ണ അധികാരമുള്ള സമിതി സര്‍ക്കാര്‍ രൂപീകരിക്കണം. സമിതി രൂപീകരിച്ചാല്‍ എട്ട് വര്‍ഷം കൊണ്ട് പുതിയ കേരളം പടുത്തുയര്‍ത്താന്‍ സാധിക്കും. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ വേണ്ട ഉപദേശങ്ങള്‍ നല്‍കാന്‍ താന്‍ തയാറാണെന്നും ഇ.ശ്രീധരന്‍ പറഞ്ഞു.

അതേസമയം, വിദേശസഹായം സ്വീകരിക്കേണ്ടതില്ലെന്ന നിലപാടാണ് അദ്ദേഹം പങ്കുവെചത്. പന്ത്രണ്ട് ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യയും അതിനാല്‍ വിദേശ സഹായമില്ലാതെ തന്നെ കേരളത്തെ പുനര്‍നിര്‍മിക്കാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Film

മോഹൻലാലിൻ്റെ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ടീസർ പുറത്ത്

ഒരു അച്ഛൻ – മകൻ ബന്ധത്തിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്.

Published

on

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ടീസർ പുറത്ത്. പ്രശസ്ത കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ആശീർവാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്. ആക്ഷൻ, വൈകാരികത, പ്രതികാരം എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ടീസർ നൽകുന്നത്. ഒരു അച്ഛൻ – മകൻ ബന്ധത്തിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്.

മോഹൻലാലിനെ ഒരു രാജാവായി ഗംഭീര ലുക്കിലാണ് ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. തൻ്റെ കരിയറിൽ ആദ്യമായാണ് അദ്ദേഹം ഒരു രാജാവായി അഭിനയിച്ചത് എന്ന പ്രത്യേകതയുമുണ്ട്. ഇതിഹാസ തുല്യമായ വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രം താരനിര കൊണ്ടും സങ്കേതിക മികവ് കൊണ്ടും പ്രേക്ഷകരെ ആകർഷിക്കുമെന്നും ടീസർ സൂചിപ്പിക്കുന്നു. നാടകീയമായ സംഭവവികാസങ്ങളുടേയും വിസ്മയകരമായ ദൃശ്യങ്ങളുടെയും ലോകത്തേക്ക് പ്രേക്ഷകരെ എത്തിക്കുക എന്നതാണ് ചിത്രത്തിൻ്റെ ലക്ഷ്യം.

മോഹൻലാലിനൊപ്പം ഒട്ടേറെ മികച്ച അഭിനേതാക്കളും അണിനിരക്കുന്ന ചിത്രം, മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ടും ഗംഭീര ഛായാഗ്രഹണം കൊണ്ടും സാങ്കേതികമായി പ്രേക്ഷകർക്ക് അതിശയകരമായ കാഴ്ച വാഗ്ദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. രാഗിണി ദ്വിവേദി, സമർജിത് ലങ്കേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. എസ്ആർക്കെ, ജനാർദൻ മഹർഷി, കാർത്തിക് എന്നിവർ ചേർന്നാണ് ചിത്രത്തിലെ ശക്തമായ സംഭാഷണങ്ങൾ രചിച്ചത്.

മോഹൻലാലിൻറെ ജന്മദിനത്തിൽ പുറത്ത് വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, ടീസർ റിലീസ് തീയതി പുറത്ത് വിട്ട് കൊണ്ട് റിലീസ് ചെയ്ത പോസ്റ്ററും വലിയ ശ്രദ്ധയാണ് നേടിയത്. യോദ്ധാവിൻ്റെ രൂപത്തിൽ രാജകീയമായ ലുക്കിലാണ് ഈ പോസ്റ്ററുകളിൽ മോഹൻലാലിനെ അവതരിപ്പിച്ചത്. അതിനൂതനമായ വിഷ്വൽ ഇഫക്റ്റുകൾ, എഡിറ്റിംഗ്, സൌണ്ട് ഡിസൈൻ എന്നിവയും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് സൂചന. 2025 ദീപാവലി റിലീസായി ഷെഡ്യൂൾ ചെയ്തിരിക്കുന്ന ‘വൃഷഭ’, തെലുങ്ക്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ റിലീസിനെത്തും. .

ഛായാഗ്രഹണം – ആന്റണി സാംസൺ, എഡിറ്റിംഗ്- കെ എം പ്രകാശ്, സംഗീതം- സാം സി എസ്, സൗണ്ട് ഡിസൈൻ- റസൂൽ പൂക്കുട്ടി, ആക്ഷൻ – പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, നിഖിൽ, പിആർഒ- ശബരി.

Continue Reading

Film

ബേസിൽ ജോസഫ് എൻ്റർടെയ്ൻമെൻ്റ്സ്, ഡോക്ടർ അനന്തു എസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത്

Published

on

നടനും സംവിധായകനുമായ ബേസിൽ ജോസഫ് ആദ്യമായി നിർമ്മിക്കുന്ന ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത്. ഡോക്ടർ അനന്തു എൻ്റർടെയ്ൻമെൻ്റ്‌സിൻ്റെ ബാനറിൽ ഡോക്ടർ അനന്തു എസിനൊപ്പം ചേർന്നാണ് ബേസിൽ ജോസഫ് ആദ്യ ചിത്രം നിർമ്മിക്കുന്നത്. “മാസ്സ് ബങ്ക് അടിക്കാൻ പറ്റിയ മാസ്സ് പിള്ളേർ വേണം” എന്ന കുറിപ്പോടെയാണ് ഈ ചിത്രത്തിൻ്റെ കാസ്റ്റിംഗ് കോൾ പുറത്ത് വിട്ടിരിക്കുന്നത്.

18 മുതൽ 26 വയസ്സ് വരെ പ്രായമുള്ള യുവതി – യുവാക്കളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപര്യമുള്ളവർ അവരുടെ ഫോട്ടോസ്, 1 മിനിറ്റിൽ കവിയാത്ത പെർഫോമൻസ് വീഡിയോ എന്നിവ ഒക്ടോബർ 10 നുള്ളിൽ basilananthuproduction01@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കാൻ ആണ് കാസ്റ്റിംഗ് കോളിൽ നിർദേശിച്ചിരിക്കുന്നത്.

കോളേജ് പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്. രണ്ട് ദിവസം മുമ്പ് തൻ്റെ പ്രൊഡക്ഷൻ ഹൗസിൻ്റെ ലോഗോ ലോഞ്ച് ചെയ്യവെയാണ് ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ബേസിൽ വെളിപ്പെടുത്തിയത്. താൻ നിർമ്മിക്കുന്ന ആദ്യ ചിത്രത്തിൽ, ബേസിൽ അഭിനയിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ചിത്രത്തിൻ്റെ ടൈറ്റിൽ ടീസർ, ചിത്രത്തിൻ്റെ താരനിര, സങ്കേതിക പ്രവർത്തകർ എന്നിവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ എന്നിവ വൈകാതെ പുറത്ത് വിടും.

Continue Reading

Film

മോഹൻലാലിൻറെ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ ടീസർ സെപ്റ്റംബർ 18ന്; അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്

Published

on

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രം വൃഷഭയുടെ ടീസർ അനൗൺസ്മെൻ്റ് പോസ്റ്റർ പുറത്ത്. സെപ്റ്റംബർ 18 നാണ് ചിത്രത്തിൻ്റെ ടീസർ റിലീസ് ചെയ്യുന്നത്. ടീസർ അനൗൺസ്മെൻ്റ് പോസ്റ്ററിൽ ഗംഭീര ലുക്കിലാണ് മോഹൻലാലിനെ അവതരിപ്പിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ഇന്ത്യൻ സിനിമയിലെ ഇതിഹാസ തുല്യമായ കഥപറച്ചിലിനെ പുനർനിർവചിക്കാൻ പാകത്തിനാണ് ഒരുക്കുന്നത്. ആശീർവാദ് സിനിമാസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.

വമ്പൻ കാൻവാസ്‌, താരനിര എന്നിവ കൊണ്ട് വലിയ ശ്രദ്ധ നേടുന്ന ഈ ചിത്രം, ആക്ഷൻ, വൈകാരികത, ഭാരതീയ പുരാണ കഥ എന്നിവയുടെ സവിശേഷമായ സംയോജനത്തോടെ പ്രേക്ഷകരെ നാടകീയമായ സംഭവവികാസങ്ങളുടേയും വിസ്മയകരമായ ദൃശ്യങ്ങളുടെയും ലോകത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യമിടുന്നത്. മോഹൻലാലിനൊപ്പം ഒട്ടേറെ മികച്ച അഭിനേതാക്കളും അണിനിരക്കുന്ന ചിത്രം, മികച്ച ആക്ഷൻ രംഗങ്ങൾ കൊണ്ടും ഗംഭീര ഛായാഗ്രഹണം കൊണ്ടും സാങ്കേതികമായി പ്രേക്ഷകർക്ക് അതിശയകരമായ കാഴ്ച വാഗ്ദാനം ചെയ്യാനുള്ള ഒരുക്കത്തിലാണ്. മോഹൻലാലിൻറെ ജന്മദിനത്തിൽ പുറത്ത് വിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വലിയ ശ്രദ്ധ നേടിയിരുന്നു. യോദ്ധാവിന്റെ രൂപത്തിൽ രാജകീയമായ ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ മോഹൻലാലിനെ അവതരിപ്പിച്ചത്.

അതിനൂതനമായ വിഷ്വൽ ഇഫക്റ്റുകൾ, എഡിറ്റിംഗ്, സൌണ്ട് ഡിസൈൻ എന്നിവയുമായി ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ് ചിത്രം. അടുത്തിടെയാണ് മോഹൻലാൽ ഈ ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കിയത്. സിനിമാനുഭവത്തിന്റെ മികവിന്റെ അതിരുകൾ മറികടക്കുന്ന ചിത്രമാക്കി വൃഷഭയെ മാറ്റാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവർത്തകർ. 2025 ദീപാവലി റിലീസായി ഷെഡ്യൂൾ ചെയ്തിരിക്കുന്ന ‘വൃഷഭ’, തെലുങ്ക്, മലയാളം, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ റിലീസിനെത്തും. ഇന്ത്യയിലുടനീളവും വിദേശ വിപണികളിലും ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനം സൃഷ്‌ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഛായാഗ്രഹണം – ആന്റണി സാംസൺ, എഡിറ്റിംഗ്- കെ എം പ്രകാശ്, സംഗീതം- സാം സി എസ്, സൗണ്ട് ഡിസൈൻ- റസൂൽ പൂക്കുട്ടി, പിആർഒ- ശബരി.

Continue Reading

Trending