Connect with us

Video Stories

ഇരകള്‍ക്ക് മുന്നില്‍ നീതിയുടെ വാതിലുകളും അടയുകയാണ്

Published

on

ടീസ്റ്റ സെതല്‍വാദ്

എന്തുകൊണ്ടാണ് എല്ലാ കലാപങ്ങളിലും സ്ത്രീകള്‍ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാകുന്നത്? 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയില്‍ മുസ്്‌ലിം സമുദായത്തില്‍പെട്ട സ്ത്രീകളും പെണ്‍കുട്ടികളുമടങ്ങുന്ന 193 പേരാണ് ആക്രമിക്കപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ യഥാര്‍ത്ഥ സംഖ്യ 250 ആണെന്നാണ് റിപ്പോര്‍ട്ട്.
മൂന്ന് വര്‍ഷവും അഞ്ച് മാസങ്ങള്‍ക്കും മുമ്പ് പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലെ നാല് ജില്ലകള്‍ ഒരു തരത്തിലുള്ള വൈകാരിക വിക്ഷോഭത്തിന് സാക്ഷിയായി. 2014 മെയ് മാസം നടന്ന ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിന് ഒമ്പത് മാസം മുമ്പ് മുസഫര്‍നഗര്‍, ബഗത്പഥ്, ഷാംലി, മീററ്റ് എന്നിവിടങ്ങളില്‍ കൃത്യമായി ആസൂത്രണം ചെയ്യപ്പെട്ട ആക്രമണ സംഭവങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. അറുപതിലധികം ആളുകള്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് വരുന്ന ന്യൂനപക്ഷ സമുദായാംഗങ്ങള്‍ക്ക് നാടും വീടും ഉപേക്ഷിച്ച് ഓടി പോകേണ്ടി വന്നു. (ജില്ലകളിലുടനീളം തുറന്ന പാടങ്ങളില്‍ സ്ഥാപിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ നരകിച്ച് മരിക്കുന്ന സ്ത്രീകളെയും കുട്ടികളെയും നേരിട്ട് കണ്ടിട്ടുണ്ട്) പക്ഷേ, എല്ലാ ദുരിതങ്ങളും പേറാന്‍ വിധിക്കപ്പെട്ടത് സ്ത്രീകളായിരുന്നു.
ഏഴ് ധീര വനിതകള്‍ പരാതി നല്‍കാന്‍ മുന്നോട്ട് വന്നു. അവര്‍ തങ്ങളുടെ കദനകഥ തുറന്ന് പറഞ്ഞു. ഒന്നല്ല രണ്ട് വട്ടം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ ഈ വിഷയം വരികയും, ഇതുമായി ബന്ധപ്പെട്ട നിരവധി ഹരജികളില്‍ അനുകൂല നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തിട്ട് പോലും, അവര്‍ക്ക് അര്‍ഹതപ്പെട്ട നീതി വാങ്ങികൊടുക്കുന്നതിലും അവരുടെ അന്തസും അഭിമാനവും സംരക്ഷിക്കുന്നതിലും ഭരണകൂടം വലിയ പരാജയം തന്നെയാണ്. പ്രത്യേകിച്ച്, ഇരകള്‍ സ്വാധീനങ്ങളില്ലാത്തവരും ശബ്ദമില്ലാത്തവരുമാകുമ്പോള്‍.
ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കുന്നു എന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ പൊള്ളയായ അവകാശവാദത്തെ തുറന്ന് കാട്ടുന്നതാണ് മുസഫര്‍നഗറില്‍ കൂട്ടബലാത്സംഗത്തിനിരയായ സ്ത്രീകളുമായി ബന്ധപ്പെട്ട് ആംനസ്റ്റി ഇന്റര്‍നാഷണല്‍ തയ്യാറാക്കിയ വിശദമായ അന്വേഷണ റിപ്പോര്‍ട്ട്. കൂട്ട ബലാത്സംഗത്തിന് ഇരയായ ഏഴു പേരില്‍ ഒരാള്‍ കഴിഞ്ഞ വര്‍ഷം പ്രസവ സമയത്ത് മരിച്ചു. മരിക്കുന്നതിന് ഒരു മാസം മുമ്പ് അവള്‍ ആംനസ്റ്റിയോട് പറഞ്ഞു: ‘ഇതിന് ഉത്തരവാദികളായവരെ നീതിക്ക് മുന്നില്‍ കൊണ്ടുവന്നാല്‍, ഞാന്‍ സന്തോഷവതിയാവും. എനിക്ക് ഭയപ്പാടോടെ ജീവിക്കേണ്ടി വരില്ല’ (ഇഷ, കൂട്ടബലാത്സംഗത്തിന്റെ ഇര, ജൂലൈ 2016). മരിക്കുന്നതിന് മുമ്പ് അവളുടെ മൊഴി പോലും രേഖപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. അവളുടെ കേസ് മുസഫര്‍നഗര്‍ ജില്ലയുടെ പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് 2016 ഏപ്രില്‍ മാസം നല്‍കിയ അപേക്ഷയില്‍ ഇപ്പോഴും തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല. ബാക്കിയുള്ള അഞ്ചു പേരില്‍ രണ്ടു പേര്‍, കോടതിയുടെ മെല്ലെപോക്കും സാഹചര്യങ്ങളുടെ സമ്മര്‍ദ്ദവും കാരണം കേസില്‍ നിന്നും പിന്‍മാറി. കൂട്ടബലാത്സംഗത്തിന് ഇരയായ ഈ ഏഴു പേര്‍ക്കുണ്ടായ ദുരനുഭവങ്ങള്‍, സാക്ഷികളെ പരിഗണിക്കുന്നതിലും സംരക്ഷിക്കുന്നതിലുമുള്ള ഭരണകൂടത്തിന്റെ വന്‍ പരാജയത്തെയാണ് തുറന്ന് കാട്ടുന്നത്. അവര്‍ക്ക് പൊലിസ് സംരക്ഷണം മാത്രമല്ല നിഷേധിക്കപ്പെട്ടത്, മറിച്ച്, കേസ് വിസ്താരത്തില്‍ ബോധപൂര്‍വ്വം വരുത്തുന്ന കാലതാമസവും കുറ്റക്കാരില്‍ നിന്നും അവര്‍ നിരന്തരമായി നേരിടേണ്ടി വന്ന ഭീഷണികളും ഭരണകൂട സംവിധാനങ്ങള്‍ ആരെയാണ് സംരക്ഷിക്കുന്നത് എന്നിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഏഴ് കൂട്ടബലാത്സംഗ കേസുകളിലും കേസ് ഫയല്‍ ചെയ്യാന്‍ പൊലിസ് മാസങ്ങള്‍ എടുത്തു. കേസ് എടുത്തതിന് ശേഷമാകട്ടെ കോടതി നടപടികള്‍ അങ്ങേയറ്റം സാവധാനത്തിലാണ് മുന്നോട്ട് നീങ്ങിയത്. ബലാത്സംഗ കേസുകളില്‍ ‘രണ്ട് മാസത്തിനകം’ വിചാരണ പൂര്‍ത്തിയാക്കണമെന്ന് അനുശാസിക്കുന്ന 309ാം വകുപ്പ് വളരെ നിസ്സാരമായി അട്ടിമറിക്കപ്പെട്ടു.
പരാതിക്കാരില്‍ ഒരാളായ ഫാത്തിമ 2013 സെപ്റ്റംബര്‍ 20ന് എഫ്. ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ പൊലിസിനെ സമീപിച്ചെങ്കിലും നടന്നില്ല. പിന്നീട് ആ വര്‍ഷം തന്നെ ഒക്ടോബര്‍ 9നാണ് അവരുടെ കേസ് പൊലിസ് രജിസ്റ്റര്‍ ചെയ്തത്. മറ്റൊരു പരാതിക്കാരി ഗസ്സാല, 2013 ഒക്ടോബര്‍ 22ന് പരാതി സമര്‍പ്പിച്ചിരുന്നു. പക്ഷെ 2014 ഫെബ്രുവരി 18ന് വിഷയം സുപ്രീംകോടതിയുടെ മുമ്പാകെ വന്നതിന് ശേഷം മാത്രമാണ് ഗസ്സാലയുടെ കേസില്‍ പൊലിസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്. ഗസ്സാലയും തന്റെ കേസ് മുസഫര്‍നഗര്‍ ജില്ലയുടെ പുറത്തേക്ക് മാറ്റണമെന്ന് അപേക്ഷിച്ചിരുന്നു. 2016 ജനുവരില്‍ വിചാരണ കോടതിക്ക് മുമ്പാകെ ഗസ്സാല പറഞ്ഞു: ‘മുസഫര്‍നഗര്‍ ജില്ലാ കോടതിയില്‍ ഈ കേസുമായി ബന്ധപ്പെട്ട് ഹാജറാകുന്നതില്‍ എനിക്ക് അങ്ങേയറ്റം പേടിയുണ്ട്. കാരണം ഭൂരിപക്ഷ സമുദായത്തില്‍ നിന്നും വരുന്ന കുറ്റാരോപിതരായ ആളുകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ പ്രദേശത്ത് വലിയ തോതിലുള്ള സ്വാധീന ശക്തിയുണ്ട്. ഇവിടെ സാക്ഷി മൊഴി നല്‍കാന്‍ വരുന്നത് എന്റെയും എന്റെ കുടുംബത്തിന്റെയും ജീവന്‍ അപകടത്തിലാക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.’
2014 ജൂണില്‍ പ്രദേശം സന്ദര്‍ശിച്ച ദേശീയ ന്യൂനപക്ഷ കമ്മീഷന്‍, ബലാത്സംഗത്തിന് ഇരയായവരില്‍ നിന്നും പരാതികള്‍ രേഖാമൂലം വാങ്ങിയിരുന്നു. ഇരകള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കപ്പെട്ടെന്ന് ആദ്യഘട്ടത്തില്‍ സുപ്രീംകോടതി ഉറപ്പുവരുത്തിയിരുന്നെങ്കിലും എന്തെങ്കിലും തരത്തിലുള്ള വരുമാനമാര്‍ഗമില്ലാത്തതും വേട്ടക്കാരില്‍ നിന്നും പൊലിസില്‍ നിന്നും നിരന്തരം നേരിടേണ്ടി വരുന്ന ഭീഷണികളും ഭയപ്പെടുത്തലും ഇരകളുടെ ജീവിതത്തിന് മേല്‍ ഇപ്പോഴും ഡെമോക്ലസിന്റെ വാളായി തൂങ്ങി നില്‍ക്കുകയാണ്. വര്‍ഗീയ ലഹള തടയാന്‍ നിയമം മാത്രം ഉണ്ടായാല്‍ പോര. നിരന്തരവും സുശക്തവുമായ നിയമസഹായവും മതിയായ നഷ്ടപരിഹാരവും ലഭ്യമാക്കേണ്ടതുണ്ട്. സാക്ഷികളുടെ സംരക്ഷണം അനിവാര്യഘടകമാണ്. പൊലിസിനെ പരിഷ്‌കരിച്ചെങ്കില്‍ മാത്രമേ സ്വതന്ത്രവും കാര്യക്ഷമവുമായ കുറ്റാന്വേഷണങ്ങള്‍ നടക്കുകയുള്ളു. എന്നാല്‍, തങ്ങളുടെ പാര്‍ട്ടി അംഗങ്ങളും പ്രവര്‍ത്തകരുമായ ചിലര്‍ ഇന്നും ഇത്തരത്തിലുള്ള ഹീനമായ കുറ്റകൃത്യങ്ങളില്‍ കുറ്റാരോപിതരാണ് എന്ന വസ്തുതക്ക് നേരെ ന്യൂഡല്‍ഹിയിലെ ഭരണവര്‍ഗം ബോധപൂര്‍വം കണ്ണടച്ച് ഇരുട്ടാക്കുക മാത്രമല്ല, നിയമത്തിന്റെ വഴിയില്‍ നീതി പുലരുന്നതിന് വേണ്ടി പോരാട്ടം തുടരാന്‍ ധൈര്യസമേതം ഇറങ്ങി പുറപ്പെട്ടവരെ തങ്ങളുടെ ശക്തി സ്വാധീനങ്ങള്‍ ഉപയോഗിച്ച് ഭീഷണിയിലൂടെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങളില്‍ അവര്‍ ഏര്‍പ്പെടുന്നുമുണ്ട്.
(കടപ്പാട്: sabrangindia)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

ഉത്തരക്കടലാസ് കാണാനില്ല, വിദ്യാര്‍ത്ഥിക്ക് നല്‍കിയത് രണ്ടര ലക്ഷം

കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള പാലക്കാട് വിക്ടോറിയ കോളജില്‍ 2006 ഏപ്രില്‍ നടന്ന രണ്ടാംവര്‍ഷ ബി.എ പരീക്ഷയെഴുതിയ ശാരീരിക അവശത നേരിടുന്ന വിദ്യാര്‍ഥിയുടെ ഹിന്ദി ഉത്തരക്കടലാസ് കാണാതായതില്‍ കോടതി ഇടപെടുകയും ഫലം പ്രസിദ്ധീകരിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

Published

on

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള പാലക്കാട് വിക്ടോറിയ കോളജില്‍ 2006 ഏപ്രില്‍ നടന്ന രണ്ടാംവര്‍ഷ ബി.എ പരീക്ഷയെഴുതിയ ശാരീരിക അവശത നേരിടുന്ന വിദ്യാര്‍ഥിയുടെ ഹിന്ദി ഉത്തരക്കടലാസ് കാണാതായതില്‍ കോടതി ഇടപെടുകയും ഫലം പ്രസിദ്ധീകരിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തതിനെ തുടര്‍ന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാര്‍ഥി കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുകയും ഒരു ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരം നല്‍കാനും ഉത്തരക്കടലാസ് നഷ്ടപ്പെടാന്‍ ഇടയാക്കിയ ഉദ്യോഗസ്ഥരില്‍ നിന്ന് തുക ഈടാക്കി സര്‍വകലാശാല ഫണ്ടില്‍ അടക്കാനും ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെ സര്‍വകലാശാല നല്‍കിയ അപ്പീല്‍ ഹരജി ഹൈക്കോടതി തള്ളുകയും പാലക്കാട് സബ് കോടതി വിധി അംഗീകരിച്ച് നടപ്പാക്കാനും നിര്‍ദേശിച്ചു.

2018 ഫെബ്രുവരി 9 ലെ കോടതിവിധിയുടെയും 2019 ഡിസംബര്‍ 30ന് സിന്‍ഡിക്കേറ്റ് തീരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ 2020 ഡിസംബര്‍ 17ലെ സര്‍വകലാശാല ഉത്തരവനുസരിച്ച് വിദ്യാര്‍ഥിക്ക് നഷ്ടപരിഹാരവും പലിശയും കോടതി ചെലവ് ഉള്‍പ്പെടെ 2,55920സര്‍വകലാശാല ഫണ്ടില്‍ നിന്ന് നല്‍കാനും ഇത് ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നേരിട്ട് ഈടാക്കി സര്‍വകലാശാല ഫണ്ടില്‍ അടക്കാനും തീരുമാനിച്ചിരുന്നു. 2020 മാര്‍ച്ച് ആറിന് ചെക്ക് വിദ്യാര്‍ഥിക്ക് സര്‍വകലാശാല കൈമാറി.ഉത്തര പേപ്പര്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയവരെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് 2018 ജൂണ്‍ ഒന്നിന് സര്‍വകലാശാല ഇറക്കിയ ഉത്തരവ് അനുസരിച്ച് മൂന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങളുള്ള സബ് കമ്മിറ്റി രൂപീകരിക്കുകയും എന്നാല്‍ കമ്മിറ്റിയുടെ കാലാവധി പൂര്‍ത്തിയായിട്ടും റിപ്പോര്‍ട്ട് നല്‍കാതിരിക്കുകയും ചെയ്തു തുടര്‍ന്ന് 2020 ജൂലൈ 15ലെ സര്‍വകലാശാല ഉത്തരവനുസരിച്ച് ഇപ്പോഴത്തെ മൂന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങളെ ഉള്‍പ്പെടുത്തി സബ് കമ്മിറ്റി പുനഃസംഘടിപ്പിച്ചെങ്കിലും ഈ കമ്മിറ്റിയും ഇതുവരെ ഉത്തരവാദികളെ കണ്ടെത്തി ശുപാര്‍ശകര്‍ സമര്‍പ്പിച്ചിട്ടില്ല.

Continue Reading

Celebrity

നടി നവ്യാ നായർ ആശുപത്രിയിൽ

Published

on

ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നടി നവ്യാ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് നവ്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്.  സുഹൃത്തും നടിയുമായ നിത്യാ ദാസ് താരത്തെ ആശുപത്രിയിൽ സന്ദർശിച്ച വിവരം ഇൻസ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. നവ്യാ നായരും ഇതേ സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട്. ‘വേഗം സുഖം പ്രാപിക്കട്ടെ’ എന്ന കുറിപ്പോടെയാണ് നിത്യാ ദാസ് സ്‌റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്.

തന്റെ പുതു ചിത്രമായ ജാനകി ജാനേയും പ്രമോഷന്റെ ഭാഗമായി സുൽത്താൻ ബത്തേരിയിൽ എത്താൻ ഇരിക്കവെയാണ് നവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതുകൊണ്ട് തന്നെ ബത്തേരിയിൽ എത്തിച്ചേരാൻ കഴിയില്ലെന്ന് നവ്യ തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ടു.

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരികെ വന്ന നവ്യയെ ഇരുകൈയും നീട്ടിയാണ് മലയാളീ പ്രേക്ഷകർ സ്വീകരിച്ചത്. തിരിച്ചുവരവ് ഗംഭീരമാക്കി ഒരുത്തി, ജാനകീ ജാനേ തുടങ്ങി നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിൽ നവ്യ തിളങ്ങുകയാണ്.

Continue Reading

Video Stories

ഗുസ്തി താരങ്ങളുടെ പരാതിയിൽ ബിജെപി എം.പി ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്ന് ബാബ രാംദേവ്

രാജസ്ഥാനിലെ ഭിൽവാരയിൽ നടക്കുന്ന യോഗ് ശിബിരത്തിൽ സംസാരിക്കുമ്പോഴാണ്
ജന്തർ മന്ദറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ചുകൊണ്ടുള്ള രാംദേവിൻ്റെ പ്രതികരണം

Published

on

ലൈംഗിക പീഡന ആരോപണം നേരിടുന്ന ബിജെപി എം പിയും ദേശീയ ഗുസ്തി ഫെഡറേഷൻ ചെയർമാനുമായ ബ്രിജ് ഭൂഷൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് പതഞ്ജലി സ്ഥാപകൻ ബാംബ രാംദേവ് ആവശ്യപ്പെട്ടു.രാജസ്ഥാനിലെ ഭിൽവാരയിൽ നടക്കുന്ന യോഗ് ശിബിരത്തിൽ സംസാരിക്കുമ്പോഴാണ്
ജന്തർ മന്ദറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയർപ്പിച്ചുകൊണ്ടുള്ള രാംദേവിൻ്റെ പ്രതികരണം “ഇത്തരം ആളുകളെ ഉടൻ അറസ്റ്റ് ചെയ്ത് തടവറയിലാക്കണം. അയാൾ അമ്മമാർക്കും സഹോദരിമാർക്കും പെണ്മക്കൾക്കുമെതിരെ എന്നും അപവാദ പ്രചരണം നടത്തുന്നു. ഇത് അങ്ങേയറ്റം അപലപനീയമായ പൈശാചിക പ്രവൃത്തിയാണ്..”- രാംദേവ് പറഞ്ഞു.

Continue Reading

Trending