Connect with us

More

കേന്ദ്രസര്‍ക്കാരിന്റെ മൗനവും നടമാടുന്ന കൊലകളും: കെ.പി.എ മജീദ്

Published

on

‘സംരക്ഷിക്കേണ്ടവര്‍ തന്നെ ആക്രമിക്കുവാന്‍ വരിക. ജീവിക്കുവാന്‍ മറ്റൊരു വഴിയില്ലാത്ത ഭീകരമായ അവസ്ഥയാണ് ഞങ്ങളുടെ പ്രദേശത്തുള്ളത്. വീട്ടിലെ ഭര്‍ത്താക്കന്മാരും ആണ്‍ കുട്ടികളും എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാം. പൊലീസോ സര്‍ക്കാരോ തങ്ങള്‍ക്ക് യാതൊരുവിധ സംരക്ഷണവും ഏര്‍പ്പെടുത്തില്ല. അക്രമികള്‍ക്ക് അതേ ഭാഷയില്‍ മറുപടി നല്‍കുവാന്‍ ഞങ്ങള്‍ സ്ത്രീകള്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുകയാണ്’. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അസ്ഗറിന്റെ ഭാര്യ മറിയം ഖാട്ടൂണിന്റെ വാക്കുകളാണിത്.

രാജ്യമെങ്ങും ഭീതിയിലാണ്. ദളിതുകളും ന്യുനപക്ഷങ്ങളും അതി ക്രൂരമായി വേട്ടയാടപ്പെടുന്നു. ഭരണകൂടം നിശ്ചേഷ്ടമായി നോക്കി നില്‍ക്കുമ്പോള്‍ മതേതര രാജ്യത്തിന്റെ ആത്മാവ് നോവുകയാണ്. നിലക്കാത്ത ഈ അറും കൊലകള്‍ . പൊട്ടിക്കരയുന്ന സ്ത്രീകള്‍ . ബി.ജെ.പി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും മനുഷ്യ രക്തം ധാരയായി ഒഴുക്കപ്പെടുന്നു. മതേതര സംവീധാനങ്ങളുടെ പ്രതിരോധം വേണ്ടത്രയുണ്ടായോ എന്ന് ന്യുനപക്ഷങ്ങള്‍ സംശയിച്ച് പോവുന്നു. മുഹമ്മദ് അഖ്‌ലാക്കില്‍ തുടങ്ങി ജാര്‍ഖണ്ഡിലെ രാംഗര്‍ഹില്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം തല്ലിക്കൊന്ന അസ്ഗര്‍ എന്ന ആലിമുദ്ദീന്‍ അടക്കം രാജ്യത്ത് കൊല്ലപ്പെട്ട 28 പൗരന്മാരില്‍ 24 ഉം മുസ്‌ലിംകളാണെന്നുള്ളത് വിഷയത്തിന്റെ വര്‍ഗ്ഗീയ ഭീഭത്സത വര്‍ദ്ധിപ്പിക്കുന്നു.
രാജ്യത്ത് പശു സംരക്ഷണം മുസ്‌ലിമിനേയും ദളിതനേയും കൊന്ന് കൊണ്ട് തന്നെ വേണോ? ഇതര സമുദായങ്ങളുടെ ആചാരത്തേയും വിശ്വാസത്തെയും ബഹുമാനിക്കുന്നവരാണ് മുസ്‌ലിംകള്‍. ഒരു ഘട്ടത്തിലും അനാവശ്യമായി പശുവിനേയും കാലികളേയും ഹത്യ നടത്താന്‍ ഒരു കടലാസ് മുസ്‌ലിം സംഘടന പോലും ഇത് വരെ ആഹ്വാനം ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് ഈ പടപ്പുറപ്പാട്? രാജ്യത്ത് 80 ശതമാനം മാംസബുക്കുകളായ മനുഷ്യരാണ്. അതില്‍ മുസ്‌ലിംകളും പെടും എന്നല്ലാതെ പ്രത്യേകിച്ച് എന്തിന് ഈ സമുദായത്തെ ഈ പേരും പറഞ്ഞു തെരെഞ്ഞു പിടിച്ചു കൊല്ലണം? രാജ്യം ഭരിക്കുന്നവരും ഭരിക്കുന്നവരെ നിയന്ത്രിക്കുന്നവരും ഇതിന് മറുപടി പറയണം.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ പുറപ്പെടുവിച്ച 2017-ലെ മൃഗങ്ങള്‍ക്ക് എതിരായ ക്രൂരതകള്‍ തടയല്‍ (കന്നുകാലിച്ചന്തകളുടെ നിയന്ത്രണം) നിയമത്തിന്റെ വിജ്ഞാപനം വന്നതിന്റെ ശേഷമാണ് ഈ കൊടും മനുഷ്യ ഹത്യക്കായി സംഘ് ശക്തികള്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. പാവപ്പെട്ട ക്ഷീര കര്‍ഷകനെപ്പോലും തല്ലികൊല്ലാന്‍ ഒരു അറപ്പും ഇല്ലാത്ത നരാധമന്മാര്‍ നിയമ സംവിധാനത്തെപ്പോലും വെല്ലുവിളിച്ച് സൗര്യവിഹാരം നടത്തുകയാണ്. തല്ലിക്കൊന്ന ഹരിയാനയിലെ ജുനൈദിന്റെ കുടുംബത്തിന്റെ രോദനം കേള്‍ക്കാന്‍ ഒന്ന് ആശ്വാസ വചനം പറയാന്‍ ഒരു കേന്ദ്ര മന്ത്രിയോ സംസ്ഥാന മന്ത്രിയോ ഒരു ജനപ്രതിനിധി പോലുമോ അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല എന്നത് മനുഷ്യ മനസാക്ഷിയെ അമ്പരിപ്പിക്കുന്നതാണ്.
ബിജെപി സര്‍ക്കാര്‍ പുറപ്പെടുവിച്ച നിയമത്തിന്റെ വിജ്ഞാപനം ക്ഷീരോത്പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പാവപ്പെട്ട കര്‍ഷകരും തുകല്‍ വ്യവസായത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും ഇറച്ചിവ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമായ ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗ്ഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണമാണ്. കമ്പോളത്തിലും ലാഭത്തിലും പ്രതിബന്ധങ്ങളില്ലാതെ ക്ഷീര, തുകല്‍, ഇറച്ചി വ്യാപാരരംഗത്തെ വന്‍കിട കുത്തകള്‍ക്ക് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ദരിദ്രര്‍ക്ക് നേരെ നടത്തുന്ന, വൃത്തിയായി ആസൂത്രണം ചെയ്ത ഒരു ആക്രമണമാണിത്. മൃഗങ്ങളോടുള്ള ദയയും പശുസംരക്ഷണവും മുതല്‍, നിയമവിരുദ്ധ അറവുശാലകളെ കുറിച്ചും മൃഗങ്ങള്‍ക്ക് എതിരായ ക്രൂരത തടയുന്നതിനെക്കുറിച്ചുമൊക്കെ കുറെ കെട്ടുകഥകള്‍ സൃഷ്ടിച്ചുകൊണ്ട് തങ്ങളുടെ നിര്‍ണായക സാമൂഹിക അടിത്തറയെ സംതൃപ്തിപ്പെടുത്താനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്. ഐതിഹ്യം തളിച്ചതും ദൈവീകതയെ ഉണര്‍ത്തുന്നതും അവരുടെ ഭ്രമാത്മക ഭാവനകളെ സാധൂകരിക്കുന്നതിന് സംഘപരിവാര്‍ സൈദ്ധാന്തികരില്‍ നിന്നും ഉതിര്‍ന്നുവരുന്ന ഭാവനാത്മകമായ കള്ളക്കഥകള്‍ നിറഞ്ഞ ഒരു സംവാദപശ്ചാത്തലം ഇതിനുണ്ടായിരുന്നു. തങ്ങളുടെ ലോകവീക്ഷണം അടിച്ചേല്‍പ്പിക്കാന്‍ ഭീഷണിയും ശാരീരിക ആക്രമണവും കൊലപാതകവും വരെ ചെയ്യുന്ന സംഘടിത ക്രിമിനല്‍ കിരാത ആള്‍ക്കൂട്ടങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ പിന്നാലെ എത്തി. ഈ വിജ്ഞാപനം ഫലത്തില്‍ കൊല്ലാനുള്ള ലൈസന്‍സാണ്. കൊള്ളയടിക്കാനും ലാഭം വാരിക്കൂട്ടാനുമുള്ള അനുമതിയും.
കര്‍ഷകരുടെ ജീവിതത്തിലും ഉപജീവനമാര്‍ഗ്ഗത്തിലുമുള്ള ഒരു നിര്‍ണായക ഘടകത്തെ നിയന്ത്രിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പ്രകൃതി ദുരന്തങ്ങളും ഉത്പന്നങ്ങള്‍ക്ക് വിലയിടിയുന്നതും വേനലറുതിയും മൂലമുണ്ടാവുന്ന നഷ്ടങ്ങള്‍ നികത്തുന്നതിനായി ക്ഷീരോത്പാദനത്തിലേക്ക് തിരിയുന്ന ദരിദ്രരായ കര്‍ഷകര്‍ക്ക് ഈ നീക്കം വലിയ ആഘാതമായി മാറി. ഏത് തൊഴിലും ചെയ്യുന്നതിനോ അല്ലെങ്കില്‍ ഏതെങ്കിലും വരുമാനമാര്‍ഗ്ഗമോ വ്യവസായമോ വ്യാപാരമോ നടത്താനുള്ള അടിസ്ഥാന അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമായും ഇതിനെ കാണേണ്ടതുണ്ട്. കഴിഞ്ഞ ജനുവരിയില്‍ കേന്ദ്രം പുറത്തിറക്കിയ കരട് വിജ്ഞാപനത്തെ കുറിച്ച് കര്‍ഷകര്‍ക്ക് തങ്ങളുടെ കാഴ്ചപ്പാടുകള്‍ രേഖപ്പെടുത്താന്‍ കഴിയുന്ന വിധത്തില്‍ ഒരു വിവരവും ലഭ്യമായില്ല. ഇന്ത്യയിലെ എല്ലാ ഭാഷകളിലുടെയും ഇത് വ്യാപകമായി പ്രചരിപ്പിക്കാനുള്ള ഒരു ശ്രമവും നടന്നില്ല. കര്‍ഷകരോട് ഒരു കൂടിയാലോചനയും ഇവര്‍ നടത്തിയില്ല. ഭാഷാപരിജ്ഞാനം അശേഷമില്ലാത്ത തനി ലോക്കല്‍ സംഖി ക്രിമിനലുകള്‍ക്ക് ഈ നിയമം മുസ്‌ലിമിനെ കൊല്ലാനുള്ള അവസരമായി മാറുകയായിരുന്നു.
ഈ നിയമം വഴി കര്‍ഷകന്‍ ഇറച്ചി മുഗങ്ങളെ വില്‍ക്കാനുള്ള അധികാരമില്ലാത്തവന്‍ ആയി മാറുമ്പോള്‍ സ്വഭാവികമായും അവന്റെ കയ്യിലുള്ള കറവയുള്ളതും ഇല്ലാത്തതുമായ മൃഗങ്ങള്‍ അവനൊരു ബാധ്യതയായി മാറിയ അവസ്ഥയാണ് ഇന്നുള്ളത്.
മറുവശത്ത് ആഭ്യന്തര ഉപയോഗത്തിനും കയറ്റുമതിക്കുമായി വന്‍ മുതല്‍മുടക്കില്‍ ബി.ജെ.പി പിടിയാളുകളായ കോര്‍പറേറ്റുകളുടെ മാംസോല്‍പ്പാദനം വന്‍തോതില്‍ ആരംഭിക്കുകയും ചെയ്യും. ജീവിതത്തില്‍ ഒരിക്കല്‍ പോലും ക്ഷീര കര്‍ഷകന്റെ ജീവിത പരിസരമോ ചുറ്റുപാടുകളോ, കന്നുകാലികള്‍ എങ്ങനെയാണ് വളര്‍ത്തപ്പെടുന്നത്, എന്തിനു വേണ്ടിയാണ് സാധാരണ കര്‍ഷകര്‍ അവയെ വളര്‍ത്തുന്നത് എന്നിങ്ങനെയുള്ള പ്രാഥമികമായ ധാരണ പോലുമില്ലാത്ത കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ഈ നിയമം ഉണ്ടാക്കിയത്. നാഗ്പൂരില്‍ നിന്നും കിട്ടുന്ന സര്‍ക്കുലര്‍ അപ്പടി നടപ്പിലാക്കാന്‍ തുനിയുന്നവര്‍ കര്‍ഷക പ്രജകളെ ഇതെങ്ങിനെ ബാധിക്കുന്നുവെന്ന് ആലോചിക്കുന്നേയില്ല.
പശു സംബന്ധിയായ ഏത് നിയമവും ഇന്ത്യയില്‍ കൊണ്ട് വന്നപ്പോഴൊക്കെ രാജ്യത്ത് വര്‍ഗ്ഗീയ അസ്വസ്ഥകള്‍ ഉണ്ടായിട്ടുണ്ട്. ഗതകാല ചരിത്രത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് വേണ്ടത്ര മുന്കരുതലെടുക്കാനോ ബോധവല്‍ക്കരണം നടത്താനോ തുനിയാതെ ബി.ജെ.പിക്കാര്‍ രാഷ്ട്രീയ വര്‍ഗ്ഗീയ അജണ്ട മാത്രം മുന്നില്‍ കണ്ട് നിയമ പരിഷ്‌കാരം കൊണ്ട് വരുമ്പോള്‍ രാജ്യത്തിന് കൊടുക്കേണ്ടി വരുന്ന വിന കണ്ണീര്‍ മാത്രമാവും. മനുഷ്യ മനസാക്ഷി മരവിച്ചിട്ടില്ലാത്ത ആരും ഇല്ലേ ഈ സര്‍ക്കാരില്‍ എന്ന് ചിന്ദിച്ചു പോവുകയാണ്.
പശുവിന്റെ പേരില്‍ മനുഷ്യരെ കൊല്ലരുതെന്ന് പ്രധാന മന്ത്രി ആഹ്വനം ചെയ്ത ഉടന്‍ തന്നെയാണ് ജാര്‍ഖണ്ഡിലെ ആലിമുദ്ദീനെ കൊന്നതെന്നോര്‍ക്കണം. തന്റെ ആഹ്വാനത്തിന് പിറകെ തന്നെ ഒരു പാവത്തിനെ കൊന്ന് കൊലവിളിച്ചിട്ടും പ്രധാന മന്ത്രിയുടെ ഭാഗത്ത് നിന്ന് പോയിട്ട് പി.എം.ഓ സഹ മന്ത്രിയുടെ ഭാഗത്ത് നിന്ന് പോലും യാതൊരു അപലപനവും ഉണ്ടായില്ലെന്നത് ഇത്തരം കൊലകള്‍ ഇവര്‍ ആസ്വദിക്കുകയാണെന്ന് കരുതേണ്ടി വരും.
ഇവിടെ നടക്കുന്നത് ഹിന്ദുത്വ പരിചയില്‍ പൊതിഞ്ഞ ഒരു സാമ്പത്തിക പരിഷ്‌കരണമാണ്, ഇതില്‍ കുറെ ദാരിദ്ര കര്‍ഷകരും ദളിതരും ന്യൂനപക്ഷങ്ങളും വേരറ്റ് പോകും എന്നാണ് ഇവര്‍ കരുതുന്നത്. അതിജീവനത്തിന് കഴിയാത്ത ഉത്തരേന്ത്യന്‍ മുസ്‌ലിമിന് ഇത് വലിയ പരിക്കുണ്ടാക്കും എന്നത് യാഥാര്‍ഥ്യമായിരിക്കാം. പക്ഷെ, അണമുട്ടിയ ഒരു ജനപ്രവാഹം ഈ ക്രൂരതകള്‍ക്കെതിരെ പ്രതികരിക്കുന്ന നാള്‍ വരും. അത്തരമൊരു മര്‍ദ്ദിത ദളിത് മുസ്‌ലിം മതേതര കൂട്ടായ്മ രാജ്യത്ത് ഉണര്‍ന്നെണീക്കുന്ന ഒരു കാലം വിദൂരമല്ല. തെക്കേ ഇന്ത്യയിലെ മര്‍ദ്ദിത സമൂഹത്തിന് അസ്തിത്വപരമായും നിയമപരമായും രാഷ്ട്രീയ പരമായും സുരക്ഷിതത്വം കൊടുക്കുന്ന മുസ്‌ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഉത്തരേന്ത്യയിലെ ദുര്‍ബ്ബലത അനുഭവേന്ത്യമാണ്.
അക്രമത്തിനിരയായി ക്രൂരമായി വധിക്കപെട്ടവരുടെ വീടുകളും ഗ്രാമങ്ങളും സന്ദര്‍ശിച്ച മുസ് ലിം ലീഗ് പ്രതിനിധി സംഘത്തോട് ആ സമൂഹം കരഞ്ഞ് കേണ് പറഞ്ഞത് കേരളത്തിന്റെ മഹനീയ മതേതര മാതൃക ഇവിടേയും പുലരില്ലേ എന്നാണ്. പ്രതീക്ഷാ നിര്‍ഭരമായ ആ ജനതയുടെ ഉള്‍വിളി ഉള്‍ക്കൊള്ളാന്‍ തന്നെയാണ് മുസ് ലിംലീഗ് ദേശീയ സമിതിയുടെ തീരുമാനം. പാര്‍ലമെന്റ് മാര്‍ച്ചടക്കമുള്ള സമര പരിപാടികള്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. ഈ കൊടും വേട്ടക്കെതിരെ സമാന മനസ്‌കരുമായി ചേര്‍ന്ന് രാഷ്ട്രീയപരമായും നിയമപരമായും പോരാടാന്‍ തന്നെയാണ് മുസ്‌ലിം ലീഗ് തീരുമാനം. അതിന്റെ പ്രാഥമിക സമര പരിപാടിയാണ് ഇന്ന് കോഴിക്കോട് നടക്കുന്ന മാര്‍ച്ചും സമ്മേളനവും. ഈ സമര പ്രയാണം രാജ്യമാസകലം വ്യാപിപ്പിച്ച് ഭരണകൂട നിസ്സംഗതക്കെതിരെയും ഫാസിസ്‌റ് തേര്‍വാഴ്ചക്കെതിരേയും ഉള്ള കൊടുങ്കാറ്റായി മാറണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

crime

കുടുംബ കലഹം: ആലപുഴയില്‍ ഭര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം

Published

on

ആലപുഴ: വെണമണി പുന്തലയില്‍ ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനെടുക്കി. സുധിലത്തില്‍ ദീപ്തിയാണ് കൊല്ലപ്പെട്ടത്. രാവിലെ ആറേ മുക്കാലോടെയാണ് ദാരുണ്യ സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവ മെന്നാണ് പ്രാഥമിക വിവരം.

Continue Reading

kerala

പാലക്കാട് ജില്ലയില്‍ ഇനി ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്

Published

on

സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്.ജില്ലയിലെ പലയിടങ്ങളിലും 26 വെരെ ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കേന്ദ്രകാലവസ്ഥ വകുപ്പ് അറിയിച്ചു.
ജില്ലയിലെ മറ്റു പ്രദേശങ്ങളില്‍ മറ്റന്നാള്‍ വരെ 41 ഡിഗ്രി സെല്‍ഷ്യസ് താപനില ഉയര്‍ന്നേക്കാം എന്നും വ്യക്തമാക്കി.

പാലക്കാട് കുത്തനൂരില്‍ കഴിഞ്ഞ ദിവസമായിരുന്നു സൂര്യാതാപമേറ്റ് ഒരാള്‍ മരിച്ചത്. ഇതിനു പിന്നാലെയിണ് കാലവസ്ഥവകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Continue Reading

Trending