ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികള്‍ക്ക് പിന്നാലെ ബി.ജെ.പി നേതൃയോഗം നാളെ ചേരുന്നു. ഡല്‍ഹിയില്‍ ചേരുന്ന യോഗത്തില്‍ എല്ലാ എം.പിമാരും പങ്കെടുക്കും. ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികളാണ് ചര്‍ച്ച ചെയ്യുക.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കലും യോഗത്തിന്റെ അജണ്ടയിലുണ്ട്. സംഘടനാ ചുമതലയുള്ള പ്രധാന നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.