കോഴിക്കോട്: കടലുണ്ടിയില്‍ അയ്യപ്പന്‍വിളക്കിന് കൊണ്ടുവന്ന ആന വിരണ്ടോടി കടലുണ്ടി പുഴയില്‍ വീണു. ട്രെയിന്‍ കടന്നു പോകുന്ന ശബ്ദം കേട്ട് വിരണ്ട് ആന ഓടിയതോടെ നാട്ടുകാരും പരിഭ്രാന്തരായി ഒടുവില്‍ നാടിനെ വിറപ്പിച്ചോടിയ ആന കോടക്കടവിന് സമീപത്ത് കടലുണ്ടി പുഴയിലെ ചളിയില്‍ വീഴുകയായിരുന്നു.

തുടര്‍ന്ന് ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഒന്നര മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ആനയെ കരയിലെത്തിച്ചു. ആനപ്പുറത്ത് ഉണ്ടായിരുന്ന യുവാവ് പുഴയില്‍ ചാടി രക്ഷപെട്ടുകയായിരുന്നു. ആനയെ കയറുകൊണ്ട് കെട്ടി വലിച്ചാണ് കരയ്ക്കു എത്തിച്ചത്. ട്രെയിന്‍ കടന്നു പോകുന്ന ശബ്ദം കേട്ടാണ് ആന വിരണ്ടതെന്നും നാട്ടുകാര്‍ പറയുന്നു.