ദുബൈ: യുഎഇ-ഇസ്രയേല്‍ നയതന്ത്ര ബന്ധം സാധാരണഗതിയില്‍ ആയതിന് പിന്നാലെ നിരവധി പദ്ധതികളാണ് ഇരുരാഷ്ട്രങ്ങളും പ്രഖ്യാപിക്കുന്നത്. നിലവില്‍ യുഎഇയില്‍ നിന്നുള്ള ഉന്നതതല മന്ത്രിസംഘം ടെല്‍ അവീവില്‍ സന്ദര്‍ശനം നടത്തുകയാണിപ്പോള്‍. ഈ സാഹചര്യത്തില്‍ ബുര്‍ജ് ഖലീഫയ്ക്ക് അഭിമുഖമായി ഇസ്രയേലിന്റെയും യുഎഇയുടെയും പതാക പുതച്ച് നില്‍ക്കുന്ന രണ്ട് യുവതികളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അവരെ കണ്ടെത്തിയിരിക്കുകയാണ് അറബ് മാധ്യമങ്ങള്‍.
നൂറ അല്‍അവദി എന്ന യുവതിയാണ് യുഎഇയുടെ പതാക പുതച്ച് ഫോട്ടോ ഷൂട്ട് ചെയ്തത്. കിങ് നൂറ എന്ന പേരിലാണ് ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ അറിയപ്പെടുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപ് അടക്കമുള്ളവര്‍ ഈ ചിത്രം പങ്കുവച്ചിരുന്നു.
‘ദുബൈയില്‍ നിന്നുള്ള ആവേശകരമായ ചിത്രം. സമാധാനം മധ്യേഷ്യയില്‍ പുതിയ സുഹൃത്തുക്കളെ സൃഷ്ടിക്കുന്നു’ എന്നാണ് നെതന്യാഹു ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയത്. ‘ദുബൈയില്‍ നിന്നുള്ള മഹത്തായ ചിത്രം’ എന്നാണ് ഇവാന്‍ക വിശേഷിപ്പിച്ചത്.
ഒക്ടോബര്‍ ആറിനായിരുന്നു ഈ ഫോട്ടോ ഷൂട്ട്. വൈറല്‍ ഫോട്ടോയില്‍ ഇസ്രയേല്‍ പതാക പുതച്ചു നില്‍ക്കുന്നത് റോണി ഗോനന്‍ എന്ന ഇസ്രയേല്‍ ട്രാവല്‍ ബ്ലോഗറാണ്. റോണിയെ കണ്ട വേളയില്‍ ഒരു ഫോട്ടോ ഷൂട്ട് ചെയ്താലോ എന്ന് നൂറ ആവശ്യപ്പെടുകയായിരുന്നു.
തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ എണ്‍പതാം നിലയില്‍ കയറിയാണ് ഫോട്ടോ എടുത്തത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ അതിനു സമ്മതിക്കുമോ എന്ന ഭയമുണ്ടായിരുന്നു. അവിടെ എത്തിയപ്പോള്‍ ഹൃദയം നെഞ്ചില്‍ നിന്നു വീണു പോയ അനുഭവമുണ്ടായി- നൂറ പറഞ്ഞു.
Be the first to write a comment.