ശ്രീനഗര്‍: കാശ്മീരില്‍ ഇന്ന് പുലര്‍ച്ചയോടെ ഭീകരരുമായി സൈന്യം ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുന്നു. ബാരാമുള്ള ജില്ലയിലെ സോപോറിലാണ് ഏറ്റുമുട്ടല്‍ തുടരുന്നത്. ലഷ്‌കര്‍ ഭീകരരെയാണ് സൈന്യം വളഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടില്ല.

അതേസമയം, ജയ്‌ഷെ മുഹമ്മദിനു പിന്നാലെ പുല്‍വാമ മാതൃകയില്‍ ഇന്ത്യയിലെ സൈനികര്‍ക്കും അര്‍ധസൈനികര്‍ക്കും നേരെ ആക്രമണം നടത്തുമെന്ന് ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. ഹിസ്ബുല്‍ ഓപ്പറേഷനല്‍ കമാന്‍ഡര്‍ റിയാസ് എ. നയ്ക്ക് പുറത്തുവിട്ട 17 മിനിറ്റ് ശബ്ദസന്ദേശത്തിലാണ് ഇനിയും ആക്രമണം നടത്തുമെന്ന ഭീഷണിയുള്ളത്. ഇതിനെ തുടര്‍ന്ന് കാശ്മീരില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് സൈന്യം.