ശ്രീനഗര്‍: കശ്മീരിലെ സുന്ദര്‍ബാനിയിലുണ്ടായ പാക് വെടിവെപ്പില്‍ സി.ആര്‍.പി.എഫ് ജവാന്‍ കൊല്ലപ്പെട്ടു. യശ്പാല്‍ (24) എന്ന ജവാനാണ് വീരമൃത്യു വരിച്ചത്. സുന്ദര്‍ബാനി സെക്ടറിലെ കേരി മേഖലയിലാണ് വ്യാഴാഴ്ച പുലര്‍ച്ചെ വെടിവെപ്പുണ്ടായത്. ഈ വര്‍ഷം കഴിഞ്ഞ രണ്ടര മാസത്തിനിടെ 110 തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചത്.
അതിനിടെ ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറില്‍ സുരക്ഷാ സേനക്ക് നേരെ ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തി്. എസ്.എച്ച്.ഒ അടക്കം പരിക്കേറ്റ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ഇവരെ ചികിത്സക്കായി ശ്രീനഗറിലേക്ക് കൊണ്ടുപോയി. ജമ്മു കശ്മീര്‍ പൊലീസും സി.ആര്‍.പി.എഫും പ്രദേശം വളഞ്ഞ് തിരച്ചില്‍ നടത്തുന്നുണ്ട്. രണ്ടോ മൂന്നോ ഭീകരര്‍ പ്രദേശത്ത് ഒളിഞ്ഞിരിപ്പുണ്ട് എന്ന സംശയത്തെ തുടര്‍ന്നാണ് പരിശോധന.
J&K: Army rifleman 24 year old Yash Paul lost his life in ceasefire violation by Pakistan in Sunderbani sector earlier today pic.twitter.com/7kY8FBrhCU
— ANI (@ANI) March 21, 2019
#UPDATE Two policemen including an SHO injured after terrorists attacked Police cordon in Sopore. #JammuAndKashmir https://t.co/WtACPkLT7H
— ANI (@ANI) March 21, 2019
Be the first to write a comment.