ബര്‍മിങാം: ഇന്ത്യക്കെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും. പുതിയ ജേഴ്‌സി ഇന്ത്യക്ക് ഭാഗ്യമാണോ എന്ന് നമുക്ക് കാത്തിരിക്കാം. ജയിച്ചാല്‍ ലോകകപ്പിന്റെ സെമി ഫൈനല്‍ കവാടങ്ങള്‍ തുറന്നുകിട്ടുമെന്ന മധുരസ്വപ്നം ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് കൂട്ടിനുണ്ട്. മറുവശത്ത് അപ്രതീക്ഷിതമായ ചില തോല്‍വികളില്‍ ഉലഞ്ഞ ഇംഗ്ലീഷ് നായകന്‍ ഒയിന്‍ മോര്‍ഗന്‍ ഇപ്പോഴും ദുഃസ്വപ്നങ്ങളിലാണ്. ഈ കളിയും തോറ്റാല്‍ ഇംഗ്ലണ്ട് ഒരുപക്ഷേ ലോകകപ്പില്‍നിന്നുതന്നെ പുറത്തായേക്കാം.
ജെയ്‌സണ്‍ റോയ് തിരിച്ചെത്തുന്നത് ഇംഗ്ലണ്ടിന് ആശ്വാസമാണ്. ഇന്ത്യന്‍ ടീമില്‍ വിജയ് ശങ്കറിന് പകരം റിഷഭ് പന്ത് ടീമിലെത്തിയിട്ടുണ്ട്. ആറുകളിയില്‍നിന്ന് 11 പോയന്റുള്ള ഇന്ത്യ അപരാജിതരായി എത്തുമ്പോള്‍ ഏഴുകളിയില്‍നിന്ന് എട്ടുപോയന്റുമാത്രമാണ് ഇംഗ്ലീഷ് സമ്പാദ്യം.