നാലര വര്‍ഷത്തെ ഭരണത്തില്‍ രാജ്യത്തെ സാമൂഹ്യ സാമ്പത്തിക വികസന രംഗങ്ങളില്‍ ഫലപ്രദമായി ഒന്നും ചെയ്യാന്‍ കഴിയാതെ കടന്ന് പോയ നരേന്ദ്രമോഡി ഗവണ്‍മെന്റ് ഇപ്പോള്‍ ചെയ്യുന്നത് തെരഞ്ഞടുപ്പില്‍ രാഷ്ട്രീയ ലാഭം കൊയ്യുമെന്ന കണക്കു കൂട്ടലുമായി വൈകാരിക പ്രശ്‌നങ്ങള്‍ കുത്തിപ്പൊക്കുകയാണ്.

ഇക്കഴിഞ്ഞ ശീതകാല സമ്മേളനത്തില്‍ ബി.ജെ.പി അവസാനമായി കൊണ്ടുവന്ന രണ്ട് നിയമങ്ങള്‍ ഒട്ടും ഗുണം ചെയ്യില്ലെന്ന് മാത്രമല്ല അപകടങ്ങളും അനൈക്യവും അസ്വസ്ഥതകളും ക്ഷണിച്ച് വരുത്തുകയും ചെയ്യും.

മുസ്‌ലിം ലീഗ് ഈ കാര്യങ്ങളിലെല്ലാം കൃത്യവും വ്യക്തവുമായിട്ടുള്ള നിലപാട് എടുത്തിട്ടുണ്ട്. ഞങ്ങളുടെ സുചിന്തതമായ നിലപാടിനനുസരിച്ച് ബില്ലിനെതിരെ ഞങ്ങള്‍ വോട്ട് ചെയ്തിട്ടുമുണ്ട്. ബില്ലിന് അനുകൂലമായി നിലപാട് എടുക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്ത പാര്‍്ട്ടികളിലെ പലരുടേയും ഹൃദയം ഞങ്ങളുടെ കൂടെയുണ്ടെന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു. പാര്‍ലമെന്റില്‍ വിവിധ കക്ഷികളുടെ പ്രസംഗം ശ്രവിച്ചാല്‍ ഇക്കാര്യം സംശയ രഹിതമായി ബോധ്യപ്പെടുകയും ചെയ്യുന്നതാണ്.

വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ വളരെ സങ്കീര്‍ണ്ണമായ ഒരു പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് പൗരത്വ ഭേദഗതി നിയമം. അതിന്നെതിരായി ആളിപടര്‍ന്നുകൊണ്ടിരിക്കുന്ന പ്രക്ഷോപ സമരങ്ങളെ പോലും നിസാരവത്ക്കരിച്ച് കൊണ്ടാണ് സര്‍ക്കാര്‍ ഈ ബില്ല് അവതരിപ്പിച്ചത്. ഭരണഘടന 124ാം ഭേദഗതിയിലൂടെ കൊണ്ട് വന്ന സംവരണ ഭേദഗതി നിയമമാവട്ടെ സംവരണ തത്വത്തിന്റെ അന്തസത്തയെ തന്നെ തകര്‍ക്കുന്ന കാര്യമാണ്. ഇന്ത്യയില്‍ ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുന്ന ഒരു നിയമ നിര്‍മ്മാണം നാടകീയമായ വിധത്തില്‍ പാസ്സാക്കിയെടുക്കാന്‍ സര്‍ക്കാര്‍ കാണിച്ച വ്യഗ്രരത അത്രയും പ്രധിഷേധാര്‍ഹമാണ്.

സംവരണത്തില്‍ സാമ്പത്തിക മാനദണ്ഡം കൊണ്ട് വരിക വഴി ഗവണ്‍മെന്റ് ചെയ്യുന്നത് സംവരണത്തിന്റെ അടിസ്ഥാനപരമായ കാര്യകാരണത്തെ തന്നെ തകിടം മറിക്കുന്ന കാര്യമാണ്. ദശാബ്ദങ്ങളായി തുടരുന്ന പിന്നോക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസം തൊഴില്‍ പങ്കാളിത്തം എന്നിവയെല്ലാം ഉ്ള്ള പിന്നോക്കാവസ്ഥ കൂടുതല്‍ ശോചനീയമായ വിധത്തില്‍ മാറികൊണ്ടിരിക്കയാണെന്നത് സത്യമാണ്. തൊഴില്‍ പങ്കാളിത്തം, വിദ്യാഭ്യാസ വളര്‍ച്ച എന്നിവയെല്ലാം സത്യസന്ധമായി വിലയിരുത്തിയാല്‍ പിന്നോക്ക ജനവിഭാഗങ്ങള്‍ക്കും മുന്നോക്ക വിഭാഗങ്ങള്‍ക്കുമിടയില്‍ വലിയ അന്തരമുണ്ട്. ഇപ്പോള്‍ 10ശതമാനം കൂടി സംവരണ ക്വാട്ടയില്‍ കൊണ്ട് വരുമ്പോള്‍ ഈ അന്തരം വലുതാകുന്നു മാത്രമല്ല മറിറ്റിന്റെ 50 ശതമാനത്തിലെ 10 ശതമാനം കൂടി ഇല്ലാതവുന്നു. അത് സൃഷ്ടിക്കുന്ന പ്രശ്‌നം വേറേയും.

മണ്ഡല്‍-ബാബരി മസ്ജിദ് പ്രശ്‌നങ്ങളുടെ മുറിവുകളും വിദ്വാഷവും പുരണ്ടു കിടക്കുന്ന ഈ മണ്ണില്‍ വിഷവിത്തുകള്‍ വിതക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്.

മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് പ്രശ്‌നങ്ങളിലെല്ലെന്നും അവപരിഹരിക്കേണ്ടത് അനിവാര്യമല്ലെന്നും മുസ്‌ലിം ലീഗ് പറയുന്നില്ല. മറിച്ച് അതാവശ്യവുമാണ്. സംവരണം ഒരു ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പരിപാടിയല്ല. ഈ നാടിന്റെ വിഭവ ശേഷി പങ്ക് വെക്കുന്നതിലും ഭരണപങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനുമുള്ള പ്രാന്തവത്ക്കരിക്കപ്പെട്ടവരെ പ്രാപ്തമാക്കാന്‍ ഉതകുന്ന നടപടിയായി കൊണ്ട് വന്ന ഒരു തത്വമാണ് സംവരണത്തിന്റേത്. ഇത് തീര്‍ച്ചയായും സാമൂഹ്യ നീയതിയുടെ പ്രശ്‌നമാണ്.

സംവരണ പ്രശ്‌നം വളരെ വൈകാരികമായി ആളിപടരുന്ന ഒരു പ്രകൃതമാണ് ഇന്ത്യയിലുള്ളത്. ബി.ജെ.പി അതൊന്നും കാര്യാമാക്കാതെ ഇത്രയും പ്രശ്‌നം സങ്കീര്‍ണ്ണമായ ഒരു നിയമ നിര്‍മ്മാണത്തിന് പോയത് ശക്തമായി അപലപിക്കപ്പെടേണ്ടതാണ്.

മുസ്‌ലിം വ്യക്തി നിയമം, സംവരണം എന്നീ കാര്യങ്ങളില്‍ മുസ്‌ലിം ലീഗ് വിട്ടുവീഴ്ച ചെയ്യില്ലന്ന് മാത്രമല്ല അവയുടെ സംരക്ഷണത്തിന് വേണ്ടി സമാന ചിന്താഗതിക്കാരുമായി യോചിച്ച് ശക്തമായ നിലപാട് കൈ കൊള്ളും