തിരുവനന്തപുരം: മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം പിഎസ്‌സി നടപ്പാക്കുന്നു. ഇതു സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം പുറത്തുവന്ന ഒക്ടോബര്‍ 23 മുതല്‍ സംവരണം നടപ്പാക്കും. ഇന്നു ചേര്‍ന്ന പിഎസ്‌സി യോഗത്തിലാണ് തീരുമാനം.

ഒക്ടോബര്‍ 23-നോ അതിനു ശേഷമോ അപേക്ഷാ കാലാവധി അവസാനിക്കുന്ന തസ്തികകള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ 14 വരെ നീട്ടിയിട്ടുണ്ട്. ഇക്കാലയളവില്‍ അപേക്ഷ നല്‍കിയിട്ടുള്ള ഉദ്യോഗാര്‍ഥികളില്‍ അര്‍ഹരായവര്‍ക്ക് മുന്നാക്ക സംവരണത്തിനുകൂടി അപേക്ഷിക്കുന്നതിനാണ് അപേക്ഷാ കാലാവധി നീട്ടിയിരിക്കുന്നത്.

അതേസമയം മുന്നോക്കസംവരണം മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കണമെന്ന എന്‍എസ്എസിന്റെ ആവശ്യം പിഎസ്‌സി അംഗീകരിച്ചില്ല. മുന്നോക്ക സംവരണം നടപ്പാക്കുന്നതിന് ജനുവരി മുതല്‍ മുന്‍കാല പ്രാബല്യം വേണമെന്നായിരുന്നു എന്‍എസ്എസിന്റെ ആവശ്യം.