Connect with us

india

വര്‍ഗീയ പാര്‍ട്ടിയുമായി സഖ്യമില്ല; രാഷ്ട്രീയം വിടേണ്ടി വന്നാലും ബിജെപിക്കൊപ്പം പോവില്ലെന്ന് മായാവതി

രാജ്യസഭ തെരഞ്ഞെടുപ്പിലും സ്‌റ്റേറ്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും എസ്പിയെ തോല്‍പ്പിക്കാനായി വോട്ട് ചെയ്യുമെന്ന് മായാവതി പറഞ്ഞിരുന്നു. ഇതോടെയാണ് ബിഎസ്പി-ബിജെപി സഖ്യമുണ്ടാവുമെന്ന സൂചന വന്നത്.

Published

on

ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിയെ തോല്‍പിക്കാന്‍ ബിജെപിക്കൊപ്പം പോവുമെന്ന വാര്‍ത്തകള്‍ തള്ളി ബിഎസ്പി അധ്യക്ഷ മായാവതി. രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കേണ്ടി വന്നാലും ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്നും അവര്‍ വ്യക്തമാക്കി. സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ മായാവതി അഹ്വാനം ചെയ്തതോടെയാണ് അവര്‍ ബിജെപിക്കൊപ്പം ചേരുമെന്ന അഭ്യൂഹം ഉണ്ടായത്.

ബിജെപിയും ബിഎസ്പിയും തമ്മിലുള്ള സഖ്യം വരാനിരിക്കുന്ന ഒരു തെരഞ്ഞെടുപ്പിലും സാധ്യമാവില്ല. വര്‍ഗീയ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ ബിഎസ്പിക്ക് സാധിക്കില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് മായാവതി പറഞ്ഞു. എല്ലാവര്‍ക്കും എല്ലാ മതങ്ങള്‍ക്കും ഗുണമുണ്ടാകണമെന്നാണ് ബിഎസ്പി ആഗ്രഹിക്കുന്നത്. ഇതിന് നേര്‍വിപരീതമാണ് ബിജെപിയുടെ രാഷ്ട്രീയം. വര്‍ഗീയവും, മതപരവും മുതലാളിത്ത വ്യവസ്ഥിതിയില്‍ ഊന്നിയതുമായ ബിജെപി പ്രത്യയശാസ്ത്രത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ ബിഎസ്പിക്ക് ആവില്ലെന്ന് മായാവതി വ്യക്തമാക്കി.

രാജ്യസഭ തെരഞ്ഞെടുപ്പിലും സ്‌റ്റേറ്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പിലും എസ്പിയെ തോല്‍പ്പിക്കാനായി വോട്ട് ചെയ്യുമെന്ന് മായാവതി പറഞ്ഞിരുന്നു. ഇതോടെയാണ് ബിഎസ്പി-ബിജെപി സഖ്യമുണ്ടാവുമെന്ന സൂചന വന്നത്. എന്നാല്‍ ഇത് അപ്പാടെ തള്ളിക്കൊണ്ടാണ് ബിഎസ്പി അധ്യക്ഷയുടെ പുതിയ പ്രസ്താവന.

 

india

ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സമിതി രൂപീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.

Published

on

സംസ്ഥാനത്ത് ഏക സിവില്‍ കോഡ് നടപ്പാക്കാന്‍ സമിതി രൂപീകരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും നടപ്പാക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു എന്നുമാണ് ചൗഹാന്‍ ആവശ്യപ്പെട്ടത്. ബദ്വാനിയില്‍ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 44 പ്രകാരമുള്ള ഏക സിവില്‍ കോഡ് എല്ലാ പൗരന്മാര്‍ക്കും തുല്യമായി ബാധകമാകുന്ന വ്യക്തിഗത നിയമങ്ങള്‍ അവതരിപ്പിക്കാനാണ് നിര്‍ദ്ദേശിക്കുന്നത്. വിവാഹം, വിവാഹമോചനം, ദത്തെടുക്കല്‍, അനന്തരാവകാശം, പിന്തുടര്‍ച്ചാവകാശം തുടങ്ങി വ്യക്തിപരമായ കാര്യങ്ങളെ നിയന്ത്രിക്കുന്ന പൊതു നിയമത്തെയാണ് ഏക സിവില്‍ കോഡിലൂടെ ഉദ്ദേശിക്കുന്നതെന്നാണ് വക്താക്കളുടെ വാദം.

Continue Reading

india

സുനന്ദ പുഷ്‌കര്‍ കേസ്: തരൂരിനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഡല്‍ഹി പൊലീസ് ഹൈക്കോടതിയില്‍

2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ലീല പാലസില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

Published

on

സുനന്ദ പുഷ്‌ക്കറിന്റെ മരണത്തിലെ വിചാരണ നടപടികളില്‍ ശശി തരൂരിനെ ഒഴിവാക്കിയതിനെതിരെ ദില്ലി പൊലീസ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.കേസില്‍ ഫെബ്രുവരി ഏഴിന് ഹൈക്കോടതി വാദം കേള്‍ക്കും.

സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂരിനെ ദില്ലി കോടതി കുറ്റവിമുക്തനാക്കിയിരുന്നു. സുനന്ദ പുഷ്‌കര്‍ ആത്മഹത്യ ചെയ്തു എന്നതിന് തെളിവില്ലെന്നാണ് ദില്ലി കോടതിയുടെ 176 പേജുള്ള ഉത്തരവില്‍ പറയുന്നത്. ക്യതമായ തെളിവില്ല എന്ന് കണ്ട് കൊണ്ടാണ് അദ്ദേഹത്തെ അന്ന് കുറ്റവിമുക്തനാക്കിയത്.

2014 ജനുവരി 17നാണ് ഡല്‍ഹിയിലെ ലീല പാലസില്‍ സുനന്ദയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

 

Continue Reading

india

ഗുജറാത്ത് വോട്ടെടുപ്പ് ദിനത്തില്‍ രാമനെ പരാമര്‍ശിച്ച് മോദി

കഴിഞ്ഞയാഴ്ചയാണ് പ്രചാരണയോഗത്തില്‍, പ്രധാനമന്ത്രി പത്ത് തലയുള്ള രാവണനാണെന്നും കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് മുതല്‍ ലോക്‌സഭാതെരഞ്ഞെടുപ്പ് വരെ എല്ലായിടത്തും ബി.ജെ.പിക്ക് മോദിയെ ആവശ്യമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞത്.

Published

on

ഗുജറാത്തില്‍ നിയമസഭാ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ രാമനെ കൂട്ടുപിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെ രാവണനെന്ന് വിളിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ എന്നെ അധിക്ഷേപിക്കുന്നതില്‍ മല്‍സരിക്കുകയാണ്. മോദി പട്ടിയെ പോലെ ചാകും, ഹിറ്റ്‌ലറുടെ ഗതി വരും എന്നൊക്കെയാണ് അവര്‍ പറയുന്നത്.

ഗുജറാത്ത് രാമഭക്തരുടെ നാടാണ്. ഇവിടെ വന്ന ്‌രാവണനെ പറഞ്ഞാല്‍..” മോദി പറഞ്ഞു. ഗുജറാത്തില്‍ തെര.പ്രചാരണത്തില്‍ പ്രസംഗിക്കുകയായിരുന്നു. ഒരേ സമയം മതവും മോദിഭക്തരുടെ വികാരവും ഇളക്കുകയാണ് മോദി ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. മതം പറയരുതെന്ന തെര. കമ്മീഷന്റെ വിലക്ക് സൂത്രത്തില്‍ ലംഘിക്കുകയാണ് മോദി. കോണ്‍ഗ്രസ് ഒരുകാലത്തും രാമനില്‍ വിശ്വസിച്ചിട്ടില്ലെന്നും മോദി പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് പ്രചാരണയോഗത്തില്‍, പ്രധാനമന്ത്രി പത്ത് തലയുള്ള രാവണനാണെന്നും കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് മുതല്‍ ലോക്‌സഭാതെരഞ്ഞെടുപ്പ് വരെ എല്ലായിടത്തും ബി.ജെ.പിക്ക് മോദിയെ ആവശ്യമാണെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞത്.

Continue Reading

Trending