ലക്‌നൗ: കാമുകിക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശില്‍ ബി.എസ്.പി നേതാവാണ് യുവാവ്. എം.ബി.എ വിദ്യാര്‍ഥിനിയായ കാമുകിക്കാണ് ബി.എസ്.പി നേതാവായ ഫിറോസ് ആലം ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയത്. അലിഗഢ് മുസ്ലിം സര്‍വകലാശാലയിലെ ജീവനക്കാരനെ സ്വാധീനിച്ചാണ് ഇദ്ദേഹം ചോദ്യ പേപ്പര്‍ ചോര്‍ത്തിയത്.

സര്‍വകലാശാലയിലെ താല്‍ക്കാലിക ജീവനക്കാരനായ ഫിറോസിന് ജോലി സ്ഥിരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ബി.എസ്.പി നേതാവിനെ സ്വാധീനിച്ചത്. കാമുകിയുടെ ആവശ്യപ്രകാരം ആദ്യം വ്യാജ ചോദ്യപേപ്പറാണ് ഫിറോസ് കാമുകിക്ക് സംഘടിപ്പിച്ചു നല്‍കിയത്. എന്നാല്‍ ഇത് കാമുകി തിരിച്ചറിഞ്ഞതോടെ പിണങ്ങി. ഇതോടെ യഥാര്‍ഥ ചോദ്യപേപ്പര്‍ സംഘടിപ്പിക്കുന്നതിനു വേണ്ടി സര്‍വകലാശാല ജീവനക്കാരനെ പ്രലോഭിപ്പിച്ച് കൂട്ടു പിടിക്കുകയായിരുന്നു. ഫിറോസും ഇര്‍ഷാദും അറസ്റ്റിലായി. കാമുകി ഒളിവിലാണ്.