Connect with us

india

‘ഇന്ത്യയിൽ ഒരു ജന വിഭാഗത്തെ വംശനാശം നടത്താൻ വേണ്ടിയിട്ടുള്ള പ്രവർത്തനങ്ങൾ നടക്കുന്നു’ ; ഹരിയാനയിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ഇ.ടി.മുഹമ്മദ് ബഷീർ എം.പി

നീതി നിഷേധിക്കപ്പെടുന്ന ഇത്തരം ജന വിഭാഗത്തിന് വേണ്ടി പൊരുതാൻ എന്നും മുസ്ലിം ലീഗ് മുന്നിലുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി

Published

on

ഇന്ത്യയിൽ ഒരു ജന വിഭാഗത്തെ വംശനാശം നടത്താൻ വേണ്ടിയിട്ടുള്ള ബോധപൂർവമായ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എം.പി .ഹരിയാനയിലെ കലാപ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യ പോലൊരു രാജ്യത്ത് ഒരു ജനവിഭാഗത്തെ ഇതുപോലെ ശത്രു പാളയത്തിൽ നിർത്തി അവരെ ദ്രോഹിക്കുന്ന പ്രവണത എന്ത് കൊണ്ടും എതിർക്കപ്പെടേണ്ടതാണ്. മുസ്ലിമീങ്ങളെ വംശനാശം നടത്താൻ വേണ്ടിയിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ട് ഇന്ത്യയിൽ പല കാര്യങ്ങളും നടന്ന് വരുന്നുണ്ട് . അവരുടെ ജീവനോപാധികളെ തകർക്കുക, അവർ പരമ്പരാഗതമായി നടത്തി കൊണ്ടിരുന്ന കച്ചവടങ്ങൾ പോലും തട്ടി പറിച്ചെടുക്കുക എന്നി കാര്യങ്ങൾ ഗൗരവമായി കാണേണ്ടതാണ്. നീതി നിഷേധിക്കപ്പെടുന്ന ഇത്തരം ജന വിഭാഗത്തിന് വേണ്ടി പൊരുതാൻ എന്നും മുസ്ലിം ലീഗ് മുന്നിലുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുറിപ്പിന്റെ പൂർണ്ണ രൂപം:

ഇന്ന് ഉച്ച തിരിഞ്ഞത് മുതൽ ഹരിയാനയിലെ കലാപ ബാധിത പ്രദേശങ്ങളിലായിരുന്നു.
ഒരുപാട് പേർ ഒന്നിച്ച്‌ പുറന്തള്ളപ്പെട്ടിട്ടുള്ള പ്രദേശങ്ങളിൽ ഞങ്ങൾ പോയി. ഇതുവരെ ഇല്ലാത്ത അനുഭവങ്ങൾ ആണ് എനിക്കുണ്ടായത്.കാരണം ഒരു കേന്ദ്രത്തിൽ ഞങ്ങൾ ചെന്ന സമയത്ത് അവിടെ ഏതാണ്ട് 300 ആൺകുട്ടികളെ പോലീസ് വന്ന് കൊണ്ട് പോയതായി അറിഞ്ഞു, അതിൽ 25 പേരെ വിട്ടയച്ചു. ബാക്കിയുള്ളവർ എവിടെ എന്നോ അവർക്ക് എന്താണ് സംഭവിച്ചത് എന്നോ ആർക്കുമറിയില്ല.

അവരുടെ രക്ഷിതാക്കൾ ഇപ്പോഴും കരഞ്ഞ്‌ കൊണ്ടിരിക്കുകയാണ്. ഭക്ഷണം പോലും കഴിക്കാൻ കൂട്ടാക്കുന്നില്ല. മക്കൾ തിരിച്ചു വന്നാലേ ഞങ്ങൾക്ക് ഭക്ഷണം ഇറങ്ങുകയുള്ളു എന്ന് പറയുകയാണവർ.

അതിന് ശേഷം പോയത് അവിടെ ഒരു മെഡിക്കൽ കോളേജുണ്ട് അതിനടുത്തുള്ള ഒരു മാർക്കറ്റിലേക്കായിരുന്നു അവിടുത്തെ സ്ഥിതി അതിദയനീയമാണ്. അവിടുത്തെ കച്ചവട സ്ഥാപനങ്ങൾ മുഴുവൻ അവർ തല്ലിത്തകർത്തിരിക്കുകയാണ്. അറുപത്തഞ്ചോളം കുടുംബങ്ങളാണ് വഴിയാധാരമായിരിക്കുന്നത്. ഇവിടുത്തെ ആളുകൾ പറയുന്നത് , ഞങ്ങളെ ഉടുതുണിക്ക് ഒരു മറുതുണി ഉടുക്കാൻ പോലും സമ്മതിക്കാത്ത വിധത്തിൽ അരമണിക്കൂറിനുള്ളിൽ ഒഴിഞ്ഞ്‌ കൊടുക്കണമെന്ന ഉത്തരവ് ഇറക്കിവിടുകയായിരുന്നു. അതിന്റെ ഫലമായി ആവശ്യസാധനങ്ങൾ പോലും എടുക്കാൻ സാധിക്കാതെ ജീവനോപാധി എല്ലാം ഇട്ടെറിഞ്ഞു പോരുകായാണുണ്ടായത്. അപ്പോഴേക്ക് ബുൾഡോസർ വന്ന് എല്ലാം തകർത്ത്‌ തരിപ്പണമാക്കി.

എല്ലാ സ്ഥലങ്ങളിലെയും സ്ഥിതി ഇത് തന്നെയാണ്. പല സ്ഥലങ്ങളിലും ആക്രികൾ മാത്രം കൂടി നിൽക്കുന്ന കാഴ്ചയാണുള്ളത്. അവിടെയെല്ലാം ഉണ്ടായിരുന്ന മനുഷ്യവാസ കേന്ദ്രങ്ങൾ വലിയ തോതിൽ തകർക്കപ്പെട്ടു. മറ്റൊരു കാര്യം ഇങ്ങനെ കൊണ്ട് പോയ ആളുകളുടെയും വീടുകൾ തകർക്കപ്പെട്ടവരും ചെയ്ത കുറ്റം എന്താണെന്ന് പോലും പറയാൻ പോലീസ് തയ്യാറായിട്ടില്ല.

തകർക്കപ്പെട്ട ഷോപ്പുകളുടെ ഉടമസ്ഥരെ കണ്ടു. ആദ്യം അവരൊന്നും പറയാൻ കൂട്ടാക്കിയില്ല ഉള്ളിലുള്ള ഭയം കൊണ്ടാവാം. കേരളത്തിൽ നിന്നുള്ള മുസ്ലിം ലീഗിന്റെ എം.പിയാണെന്നും കാര്യങ്ങൾ അറിയാൻ വേണ്ടി വന്നതാണെന്നും പറഞ്ഞപ്പോൾ ഭയത്തോട് കൂടിയാണെങ്കിലും അവർ ചിലതെല്ലാം പറഞ്ഞു.
യഥാർത്ഥത്തിൽ അവിടെ ഗവണ്മെന്റ് സ്‌പോൺസേർഡ് ഹത്യകളാണ് നടക്കുന്നത് . സാഹചര്യങ്ങൾ ഇത്രയും വഷളാക്കിയതും അവരാണ്.

മറ്റൊരു കാര്യം ആ ജനതയുടെ ഒരു പ്രത്യേക സംസ്കാരമാണ്. മേവാത്ത് അടക്കമുള്ള ഈ പ്രദേശങ്ങൾ ഇന്ത്യ- പാക്കിസ്ഥാൻ വിഭജിക്കപ്പെട്ടപ്പോൾ പാകിസ്ഥാനിലേക്ക് പോകാതെ ഇന്ത്യയിൽ ഉറച്ച് നിന്നു. അതിൽ മഹാത്മാഗാന്ധിക്ക് അവരോട് വളരെ ഇഷ്ടം തോന്നി ഗാന്ധി അവരോട് പറഞ്ഞു നിങ്ങൾ എങ്ങോട്ടും പോവണ്ട നിങ്ങളുടെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം എന്ന്. ഗാന്ധിജിക്ക് അത്രക്ക് ഇഷ്ടമായിരുന്നു അവരെ.

ഇതിൽ ഏറ്റവും വിചിത്രമായൊരു കാര്യം ഞാൻ തന്നെ പാർലിമെന്റിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞിട്ടുണ്ട് . അത് മുസ്ലിമീങ്ങളെ വംശനാശം നടത്താൻ വേണ്ടിയിട്ടുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ട് ഇന്ത്യയിൽ പല കാര്യങ്ങളും നടന്ന് വരുന്നുണ്ട് . അവരുടെ ജീവനോപാധികളെ തകർക്കുക, അവർ പരമ്പരാഗതമായി നടത്തി കൊണ്ടിരുന്ന കച്ചവടങ്ങൾ പോലും തട്ടി പറിച്ചെടുക്കുക എന്നി കാര്യങ്ങൾ ഗൗരവമായി കാണേണ്ടതാണ് എന്ന്.

ഹിന്ദു ന്യൂസ്പേപ്പറിൽ വന്ന ഒരു ലേഖനത്തിൽ പറഞ്ഞത് “Economic boycott of minorities” എന്നവർ തലക്കെട്ട് കൊടുത്തു അതിൽ പറഞ്ഞു New style of untouchability തൊഴിലെടുത്ത് ജീവിക്കുന്ന ആളുകളുടെ ബോധപൂർവമായി നശിപ്പിക്കാൻ വേണ്ടിയിട്ടുള്ള സാമ്പത്തിക അജണ്ടയും ഗൗരവമായി ഇപ്പോൾ നടന്ന് കൊണ്ടിരിക്കുകയാണ്.ഇത്തരം കാര്യങ്ങളിൽ ഗവണ്മെന്റ് അലംഭാവം കാണിക്കുകയാണെങ്കിൽ അതിന് കൊടുക്കേണ്ടി വരുന്ന വില വലുതാണ്.

ഇന്ത്യ പോലൊരു രാജ്യത്ത് ഒരു ജനവിഭാഗത്തെ ഇതുപോലെ ശത്രു പാളയത്തിൽ നിർത്തി അവരെ ദ്രോഹിക്കുന്ന പ്രവണത എന്ത് കൊണ്ടും എതിർക്കപ്പെടേണ്ടതാണ്. അവിടെ നിന്നും ഒരു ഉമ്മ പറഞ്ഞത് എന്റെ കുട്ടിക്ക് എന്ത് സംഭവിച്ചു എന്നെങ്കിലും എന്നോട് പറഞ്ഞു തരണം എന്നാണ് .
ഞാൻ അവരോട് കൃത്യമായി പറഞ്ഞു ഞങ്ങൾ വന്നത് നിങ്ങളെ കേൾക്കാനും ഇവിടുത്തെ കാര്യങ്ങൾ കൃത്യമായിട്ട് മനസ്സിലാക്കാനുമാണ്. മാത്രമല്ല ഞങ്ങൾ തിരിച്ച്‌ പോയി ഈ കാര്യങ്ങൾ വിശകലനം ചെയ്ത്‌ ഗവൺമെന്റിന് മുന്നിൽ സമർപ്പിക്കുകയും ചെയ്യും.ഇതിനെതിരെ പോരാടാൻ ഞങ്ങൾ മുന്നിലുണ്ടാവുമെന്നും അവരോട് പറഞ്ഞു.

നീതി നിഷേധിക്കപ്പെടുന്ന ഇത്തരം ജന വിഭാഗത്തിന് വേണ്ടി പൊരുതാൻ എന്നും മുസ്ലിം ലീഗ് മുന്നിലുണ്ടാവും.ഞങ്ങളുടെ കൂടെ ജമാഅത്തെ ഇസ്ലാമി കേരള അമീർ മുജീബ് റഹ്‌മാനും സംഘവുമുണ്ടായിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

india

ഫലമറിയാന്‍ ഇനി 39 ദിവസത്തെ കാത്തിരിപ്പ്

ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വിധിയെഴുത്ത് കഴിഞ്ഞതോടെ ഫലമറിയാന്‍ ഇനി 39 ദിവസം നീണ്ട കാത്തിരിപ്പാണ്. ജൂണ്‍ നാലിനാണ് വോട്ടണ്ണല്‍. ഒരു മാസത്തിലധികം നീണ്ട തീപാറും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം സ്ഥാനാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാന്‍ വേണ്ടുവോളം സമയം

ബൂത്ത് അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് വിലയിരുത്താനാണ് ഇടത് വലത് മുന്നണികള്‍ തീരുമാനിച്ചിട്ടുള്ളത്. പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം ക്രോഡീകരിച്ചാവും പരിശോധന. എവിടെയൊക്കെ പോളിംഗ് കുറഞ്ഞെന്നും അതിന്റെ കാരണങ്ങളും വിശകലനം ചെയ്യും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ പോരായ്മകളും അപ്രതീതിക്ഷിതമായി നേട്ടമുണ്ടാക്കിയ സംഗതികളും വിശദമായി വിലയിരുത്തപ്പെടും. പ്രചാരണത്തിലെ പാളിച്ചകളും ചര്‍ച്ചയാവും.

Continue Reading

india

മണിപ്പൂരില്‍ വെടിപ്പെ്: രണ്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം

Published

on

മണിപ്പൂരിലെ ബിഷ്ണുപ്പുര്‍ ജില്ലയിലെ നരന്‍സേന മേഖലയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. 2 ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. താഴ്‌വരയിലെ സിആര്‍പിഎഫ് പോസ്റ്റുകള്‍ ലക്ഷ്യമാക്കി തീവ്രവാദികള്‍ വെടിവെക്കുകായിരുന്നെന്നാണു വിവരം. സിആര്‍പിഎഫ് രണ്ടുപേരും 128 ബറ്റിാലിയനില്‍പ്പെട്ടവരാണ്.

അര്‍ധരത്രി മുതല്‍ പുലര്‍ച്ചെ 2.15 വരെ വെടി വെപ്പ് തുടര്‍ന്നുവെന്നാണ് വിവരം. തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കെത്തിയ സിആര്‍പിഎഫ് ജവാന്മാരാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടക്കവേ തെരഞ്ഞടുപ്പു ഡൃൂട്ടിക്ക് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ക്യാപിലുണ്ടായിരുന്നു. ഭീകരരെ പിടികൂടനായി ശക്തമായ തിരച്ചില്‍ നടക്കുകയാണെന്നു പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Continue Reading

Trending