Connect with us

kerala

എക്സാലോജിക് സിഎംആർഎൽ ഇടപാട്; ശശിധരൻ കർത്തയ്ക്ക് വീണ്ടും ഇഡി നോട്ടീസ്

ഇന്ന് 10.30ന് ഹാജരാകാനായിരുന്നു നിർദേശം

Published

on

സി എൻ ശശിധരൻ കർത്തയ്ക്ക് വീണ്ടും ഇ ഡി നോട്ടീസ്. ഇന്ന് ഹാജരാകാനാണ് ഇ ഡി നോട്ടീസ് നൽകിയത്. എന്നാൽ ഇന്ന് ഹാജരാകില്ലെന്ന് അറിയിച്ചു. ആരോഗ്യ പ്രശ്‌നമുണ്ട് എന്ന് അറിയിച്ചു. രേഖകൾ കൈമാറാം എന്നും അദ്ദേഹം അറിയിച്ചു. CMRL വീണ്ടും കോടതിയെ സമീപിച്ചേക്കും. ഇന്ന് 10.30ന് ഹാജരാകാനായിരുന്നു നിർദേശം. ഇന്നലെ രാത്രിയാണ് ഇഡി സമൻസ് അയച്ചത്.

തിങ്കളാഴ്ച ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു ഇഡി വീണ്ടും സമൻസയച്ചത്. സിഎംആര്‍എല്‍ മാസപ്പടി കേസില്‍ തിങ്കളാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇഡി സിഎംആര്‍എല്‍ എംഡിക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ശശിധരന്‍ കര്‍ത്തയ്ക്ക് തിരിച്ചടി ലഭിച്ചിരുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്.

ഇ ഡി സമന്‍സ് ചോദ്യം ചെയ്ത് സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത നല്‍കിയ ഹര്‍ജി പരിഗണിച്ചപ്പോഴായിരുന്നു ഹൈക്കോടതി നിലപാട് അറിയിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വടകരയിലെ കാഫിർ പ്രയോഗം: സർക്കാർ പ്രതികളെ സംരക്ഷിക്കുന്നു: യൂത്ത് ലീഗ്

കേവലം തെരഞ്ഞടുപ്പ് വിജയം ലക്ഷ്യമാക്കി നടത്തിയ നീച ശ്രമം ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾക്കാണ് ഇടവരുത്തുന്നത്. കുറ്റക്കാരെ കണ്ടെത്താൻ യു.ഡി.എഫ് നിരന്തരം പരാതി നൽകിയിട്ടും പൊലീസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ച് വരുന്നത്.

Published

on

പാർലമെൻ്റ് തെരഞ്ഞടുപ്പിൽ കനത്ത പരാജയഭീതി മൂലം സി.പി.എം ആസൂത്രണം ചെയ്ത വടകരയിലെ കാഫിർ പ്രയോഗം മാപ്പർഹിക്കാത്ത കുറ്റമാണെന്നും ഇതിൻ്റെ പിന്നിലെ യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തണമെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ആവശ്യപ്പെട്ടു.

കേവലം തെരഞ്ഞടുപ്പ് വിജയം ലക്ഷ്യമാക്കി നടത്തിയ നീച ശ്രമം ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾക്കാണ് ഇടവരുത്തുന്നത്. കുറ്റക്കാരെ കണ്ടെത്താൻ യു.ഡി.എഫ് നിരന്തരം പരാതി നൽകിയിട്ടും പൊലീസ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ച് വരുന്നത്. പ്രതികളെ കണ്ടെത്താൻ നൂതന മാർഗ്ഗങ്ങൾ ഉണ്ടായിരിക്കെ സി.പി.എമ്മിൻ്റെ ഉന്നതരുടെ പങ്ക് വെളിച്ചത്താകുമെന്നത് കൊണ്ടാണ് പാർട്ടിക്ക് വേണ്ടി പൊലീസ് ഒത്ത് കളിക്കുന്നതെന്ന് യോഗം ആരോപിച്ചു. കേരളം അനുവർത്തിച്ച് വരുന്ന മത സൗഹാർദ്ദത്തിൻ്റെയും നന്മയുടെ രാഷ്ട്രീയത്തിൻ്റെയും നിലനിൽപിന് പ്രതികളെ എത്രയും പെട്ടെന്ന് കണ്ടെത്താൻ പൊലീസ് തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

കേരളത്തിൽ മദ്യമാഫിയക്ക് അഴിഞ്ഞാടാനുള്ള അവസരം സൃഷ്ടിക്കാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നത്. മദ്യനയത്തിൽ ഇളവ് വരുത്താൻ കോടികൾ ആവശ്യമാണെന്ന് ബാർ ഉടമകൾ തന്നെ സാക്ഷ്യപെടുത്തിയതോടെ സർക്കാറിൻ്റെ തനിനിറം പുറത്ത് വന്നിരിക്കുന്നു. ഇതിന് ചരട് വലിക്കുന്ന എക്സൈസ് മന്ത്രി എം.ബി രാജേഷിനെയും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെയും പുറത്താക്കി അന്വേഷണം നടത്താനുള്ള ആർജ്ജവം മുഖ്യമന്ത്രി കാണിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.

ഇടത് ഭരണത്തിൽ പ്ലസ് വൺ സീറ്റ് വിഷയത്തിൽ നിരന്തരമായി മലബാർ അവഗണിക്കപ്പെടുകയാണ്. എസ്.എസ്എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയവർ പോലും ഉപരിപഠനത്തിന് മലബാറിൽ നെട്ടോട്ടമോടുന്ന സാഹചര്യമാണുള്ളത്. അധിക ബാച്ച് എന്ന ആവശ്യത്തോട് മുഖം തിരിഞ്ഞ് നിൽക്കുന്ന സർക്കാർ പാവപ്പെട്ട വിദ്യാർത്ഥികളുടെ ഭാവി കൊണ്ട് പന്താടുകയാണെന്നും ഇതിനെതിരെ ഉയർന്ന് വരുന്ന ജനകീയ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ സർക്കാർ മുട്ട് മടക്കേണ്ടി വരുമെന്നും യോഗം വിലയിരുത്തി.

യോഗത്തിൽ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.കെ ഫിറോസ് സംഘടന കാര്യങ്ങൾ വിശദീകരിച്ചു. ട്രഷറർ പി. ഇസ്മായീൽ, സംസ്ഥാന വൈസ് പ്രസിഡന്റ്‌മാരായ മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്‌റഫ്‌ എടനീർ, കെ. എ മാഹിൻ സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. നസീർ കാര്യറ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം ജിഷാൻ, ഫാത്തിമ തെഹ്‌ലിയ ചർച്ചയിൽ പങ്കെടുത്തു.

Continue Reading

kerala

എക്സാലോജിക് ആരോപണം ഞെട്ടിക്കുന്നത്, മുഖ്യമന്ത്രി മറുപടി പറയണം: വി ഡി സതീശൻ

മുഖ്യമന്ത്രി സാധാരണ മൗനത്തിന്റെ മാളങ്ങളില്‍ ഒളിക്കുകയാണ് പതിവ്. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹം മറുപടി പറയണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ഒരു കേസിലും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒരിടത്തും എത്തിയിട്ടില്ല.

Published

on

എക്‌സാലോജിക് ആരോപണം ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അക്കൗണ്ട് സംബന്ധിച്ച കാര്യങ്ങള്‍ ഉണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി സാധാരണ മൗനത്തിന്റെ മാളങ്ങളില്‍ ഒളിക്കുകയാണ് പതിവ്. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹം മറുപടി പറയണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ഒരു കേസിലും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒരിടത്തും എത്തിയിട്ടില്ല. മാസപ്പടി കേസില്‍ അന്വേഷണം കൃത്യമായി നടന്നില്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകും.

വിവാദ കമ്പനികളില്‍ നിന്നും എക്‌സാലോജിക്കിന്റെ ആരോപിക്കപ്പെട്ട അക്കൗണ്ടിലേക്ക് പണം വന്നിട്ടുണ്ടോ എന്ന കാര്യം മുഖ്യമന്ത്രി വ്യക്തമാക്കണം. അത്തരത്തില്‍ അക്കൗണ്ട് ഉണ്ടാവുകയും പണം വരികയും ചെയ്തിട്ടുണ്ടെങ്കില്‍ ഗുരുതരമായ കാര്യമാണെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാണിച്ചു. ആരോപണം തെറ്റെങ്കില്‍ ഉന്നയിച്ചവര്‍ക്കെതിരെ മുഖ്യമന്ത്രി നിയമ നടപടി സ്വീകരിക്കണം. മുഖ്യമന്ത്രി പ്രതികരിച്ചില്ലെങ്കില്‍ ആരോപണം ശരിയാണെന്ന് വരുമെന്നും വി ഡി സതീശന്‍ പറഞ്ഞു. മഴക്കാല പൂര്‍വ്വ പ്രവര്‍ത്തനങ്ങള്‍ നടന്നില്ലെന്നായിരുന്നു വെള്ളക്കെട്ടുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക് കമ്പനിക്ക് വിദേശത്തും അക്കൗണ്ട് ഉണ്ടെന്ന് ഷോണ്‍ ജോര്‍ജ് നേരത്തെ ആരോപിച്ചിരുന്നു. എക്‌സാലോജിക് കണ്‍സല്‍ട്ടിങ് മീഡിയ സിറ്റി എന്ന പേരിലാണ് അക്കൗണ്ട് ഉള്ളത്. എസ്എന്‍സി ലാവ്ലിന്‍, പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് (പിഡബ്ല്യുസി) കമ്പനികളില്‍ നിന്ന് വന്‍ തുക ഈ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നും ഷോണ്‍ ജോര്‍ജ്ജ് ആരോപിച്ചു. തെളിവുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും എസ്എഫ്‌ഐഒയ്ക്കും കൈമാറിയിട്ടുണ്ടെന്നും ഷോണ്‍ വ്യക്തമാക്കിയിരുന്നു.

ഒരു ഇന്ത്യന്‍ പൗരന്‍ വിദേശത്തു അക്കൗണ്ട് തുടങ്ങിയാല്‍ ഇന്‍കം ടാക്‌സ് റിട്ടേണ്‍സ് ഫയല്‍ ചെയ്യണം. വീണയുടെ ഇന്‍കം ടാക്‌സ് റിട്ടേണ്‍സില്‍ ഇത് കാണിച്ചിട്ടില്ലെങ്കില്‍ ഗുരുതരമായ കുറ്റകൃത്യമാണെന്നും പിഡബ്ല്യുസി ഇടപാടും മസാല ബോണ്ടും അന്വേഷിക്കണമെന്നും ഷോണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു. അബുദാബി കൊമേഴ്‌സ് ബാങ്കില്‍ എക്‌സാലോജിക്കിന് അക്കൗണ്ട് ഉണ്ടെന്നാണ് ഷോണ്‍ ജോര്‍ജ്ജ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇതിലൂടെ നടക്കുന്നത് കോടിക്കണക്കിന് രൂപയുടെ ഇടപാടാണ്.

ഈ ഇടപാടുകള്‍ കരിമണല്‍ കടത്തും മാസപ്പടിയുമായി ബന്ധപ്പെട്ടതാണോയെന്ന് സംശയമുണ്ട്. സംശയ നിഴലിലുള്ള കമ്പനികളില്‍ നിന്നാണ് പണം വന്നത്. വീണ വിജയന്റെയും എം സുനീഷ് എന്നൊരാളുടെയും പേരില്‍ ഉള്ളതാണ് അക്കൗണ്ട്. ലാവലിന്‍, പിഡബ്ല്യുസി എന്നിവ സംശയത്തിലുള്ള കമ്പനികളാണ്. സിഎംആര്‍എല്ലില്‍ നടന്ന ഇടപാടുകളും കണ്ടെത്തണമെന്നാണ് ഷോണ്‍ ജോര്‍ജ്ജ് ആവശ്യപ്പെട്ടിരിക്കുന്നത്.

Continue Reading

kerala

സര്‍ക്കാറിന്റെ രാഷ്ട്രീയ അസഹിഷ്ണുതയില്‍ ഇരുളടയുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവി: പി.കെ കുഞ്ഞാലിക്കുട്ടി

പിന്നാക്ക ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ എവിടെയെങ്കിലും പഠിച്ചാല്‍ മതിയെന്ന ഇടതു സര്‍ക്കാര്‍ നിലപാട് ശരിയല്ല.

Published

on

മലപ്പുറം: രാഷ്ട്രീയ അസഹിഷ്ണുതയില്‍ ഇരുളടയുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവിയാണെന്നും സര്‍ക്കാര്‍ ഇക്കാര്യം ഗൗരവത്തിലെടുത്ത് ശാശ്വത പരിഹാരം കാണണമെന്നും മുസ്‌ലിം ലീഗ്‌  ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പ്ലസ്‌വണ്‍ ബാച്ച് വിഷയത്തില്‍ രാഷ്ട്രീയ വിവേചനം കാണിക്കുന്ന സര്‍ക്കാര്‍ സമീപനത്തിനെതിരെ മുസ്‌ലിം ലീഗ്‌ മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. പിന്നാക്ക ജില്ലകളിലെ വിദ്യാര്‍ത്ഥികള്‍ എവിടെയെങ്കിലും പഠിച്ചാല്‍ മതിയെന്ന ഇടതു സര്‍ക്കാര്‍ നിലപാട് ശരിയല്ല. എന്തിനാണ് ഈ വിവേചനവും പിശുക്കുമെന്ന് മനസിലാവുന്നില്ല. എല്ലാവര്‍ക്കും ഇഷ്ടമുള്ളിടത്ത് പഠിക്കാന്‍ അവകാശമുണ്ട്.

തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ നീതി ലഭിക്കുമെന്നും ഇല്ലെങ്കില്‍ രണ്ടാംകിട പൗരന്‍മാരാവുമെന്നും പറയുന്നവര്‍ പ്രവര്‍ത്തിയില്‍ ഇത് കാരണിക്കാന്‍ തയ്യാറാവണം. നിലപാടുകള്‍ തെരഞ്ഞെടുപ്പ് വരുമ്പോഴുള്ള പരസ്യങ്ങളിലൊതുക്കരുത്. പാലം കടന്നാല്‍ കൂരായണ നിലപാട് നിര്‍ത്തണം. ചില ജില്ലകളില്‍ നീതികാരിക്കാന്‍ കഴിയാത്ത അന്തരമാണ് പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണത്തിലുള്ളത്. ഇതിന് സാശ്വത പരിഹാരം വേണം. യു.ഡി.എഫ് അധികാരത്തിലിരുന്ന സമയത്ത് അനുവദിച്ച സീറ്റുകളിലാണ് ഇന്നും മേല്‍പറഞ്ഞ ജില്ലക്കാര്‍ പഠിക്കുന്നത്. അന്ന് സീറ്റനുവദിച്ചപ്പോള്‍ വാരിക്കോരി കൊടുക്കുന്നു എന്ന് ആക്ഷേപിച്ച് സമരം ചെയ്തവരാണ് സി.പി.എമ്മുകാര്‍.

ഈ അസഹിഷ്ണുത അവസാനിപ്പിക്കണം. മലബാര്‍ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ നേരം പുലര്‍ന്നാല്‍ സീറ്റു തേടി അലയുന്ന കാഴ്ചയാണ് നിലവിലുള്ളത്. ഇതിനു പരിഹാരം കാണണം. ന്യായമായ കാര്യങ്ങള്‍ പറയുമ്പോള്‍ നിഷേധിക്കുന്ന നിലപാട് ശരിയല്ല. എങ്ങനെ പറഞ്ഞവരെല്ലാം അവസാനം മുട്ടു മടക്കിയ ചരിത്രമാണുള്ളത്. ജനങ്ങള്‍ അതിനുള്ള പണി വൈകാതെ തരും. യു.ഡി.എഫ് എം.എല്‍.എമാരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കാണുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ഉമര്‍ അറക്കല്‍ അധ്യക്ഷത വഹിച്ചു. പറഞ്ഞു.

മുസ്‌ലിം ലീഗ്‌  സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി സൈതലവി, സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി, നാലകത്ത് സൂപ്പി, പി.കെ അബ്ദുല്‍ റബ്ബ്, സുഹറ മമ്പാട്, അഡ്വ. എം റഹ്മത്തുല്ല. എം.എല്‍.എമാരായ അഡ്വ. യു.എ ലത്തീഫ്, മഞ്ഞളാംകുഴി അലി, കുറുക്കോളി മൊയ്തീന്‍, മുസ്്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബു, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് പ്രസംഗിച്ചു. മുസലിം ലീഗ്‌ ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ സ്വാഗതവും ട്രഷറര്‍ അഷ്‌റഫ് കോക്കൂര്‍ നന്ദിയും പറഞ്ഞു.

Continue Reading

Trending